1 GBP = 92.50 INR                       

BREAKING NEWS

പോളണ്ടുകാര്‍ക്കും റുമാനിയക്കാര്‍ക്കും ഇപ്പോഴത്തെ സുഖം ഒരുവര്‍ഷം കൂടി; ബ്രക്‌സിറ്റ് ട്രാന്‍സിഷന്‍ പീരീഡ് കഴിയുന്ന ദിനം മുതല്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയില്ലാത്ത യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് വിസയില്ലെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി

Britishmalayali
kz´wteJI³

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്ക് പതിനായിരക്കണക്കിനാളുകളാണ് ബ്രിട്ടനിലേക്ക് കുടിയേറിയിട്ടുള്ളത്. പ്രത്യേകിച്ച് ഒരു തൊഴിലിലും നൈപുണ്യമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യൂണിയന്‍ അംഗരാജ്യങ്ങളിലെ ഏതുരാജ്യത്തും തൊഴിലെടുത്തുജീവിക്കാമെന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ് പോളണ്ടുകാരും റുമാനിയക്കാരും ബ്രിട്ടനിലേക്ക് പ്രവഹിച്ചത്. എന്നാല്‍, ഇവരുടെ സുഖജീവിതത്തിന് ഒരുവര്‍ഷംകൂടിയേ ആയുസ്സുള്ളൂവെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി.

ബ്രക്‌സിറ്റ് ട്രാന്‍സിഷന്‍ പിരീഡ് പൂര്‍ത്തിയാകുന്നതോടെ, ഇത്തരം കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്ലാതെ ബ്രിട്ടനില്‍ തുടരാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. 2021 ജനുവരിയോടെ ട്രാന്‍സിഷന്‍ പീരിഡ് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കുടിയേറ്റക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ ഇളവാണ് മുന്‍ പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ട്രാന്‍സിഷന്‍ പിരീഡ് പൂര്‍ത്തിയാകുന്നതോടെ ഇളവും അവസാനിപ്പിക്കാനാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശ്രമം.

ഓസ്‌ട്രേലിയന്‍ മാതൃകയിലുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം കൊണ്ടുവരാനാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അതിന്റെ ഭാഗമായി തൊഴില്‍ നൈപുണ്യമില്ലാത്തവരെ ബ്രിട്ടനിലേക്ക് കുടിയേറുന്നത് തടയുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബോറിസ് വ്യക്തമാക്കിയിരുന്നു. അത്തരം തൊഴില്‍ മേഖലകളില്‍ തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ മാത്രമേ ഈ നയം പുനഃപരിശോധിക്കുകയുള്ളൂവെന്നും ബോറിസ് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പ്രീതി പട്ടേലിന്റെ നിലപാട്.

തെരേസ മെയ് പ്രധാനമന്ത്രിയും സാജിദ് ജാവിദ് ഹോം സെക്രട്ടറിയുമായിരുന്ന കാലത്ത് പുറത്തിറക്കിയ കുടിയേറ്റ ധവളപത്രത്തില്‍ നടപടികള്‍ ഘട്ടം ഘട്ടമായാകും നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തൊഴിലാളികള്‍ക്ക് സാവകാശം നല്‍കുമെന്നായിരുന്നു തെരേസ മേയുടെ പ്രഖ്യാപനം. എന്നാല്‍, നടപടികള്‍ വേഗത്തിലാക്കുമെന്നും ബ്രിട്ടനിലേക്കുള്ള അനിയന്ത്രിത കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുമെന്നും പ്രീതി പട്ടേല്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളുമായി ചേര്‍ന്നാകില്ല ബ്രിട്ടന്റെ നിയമങ്ങള്‍ നടപ്പിലാവുകയെന്ന് ഇപ്പോള്‍ ചാന്‍സലര്‍കൂടിയായ സാജിദ് ജാവിദ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റിലോ കസ്റ്റംസ് യൂണിയനിലോ ബ്രിട്ടന്‍ അംഗമായിരിക്കില്ല. സ്വന്തമായ നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും ബ്രിട്ടന്‍ പ്രവര്‍ത്തിക്കുക. ഇക്കൊല്ലം അവസാനത്തോടെ അതിന് രൂപം നല്‍കുകയും ചെയ്യും. എന്നാല്‍, കടുത്ത നിലപാടുകള്‍ ബ്രിട്ടനില്‍ കടുത്ത ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായേക്കുമെന്ന് ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category