1 GBP = 92.50 INR                       

BREAKING NEWS

ലണ്ടന്‍ ഇല്‍ഫോഡില്‍ മൂന്നുപേരെ കുത്തിക്കൊന്നശേഷം അജ്ഞാതന്‍ മുങ്ങി; കൊലയാളിയെ കണ്ടെത്താന്‍ അരിച്ചുപെറുക്കി പോലീസ്; പുതുവര്‍ഷം മഹാനഗരത്തില്‍ ആരും സുരക്ഷിതരല്ല

Britishmalayali
kz´wteJI³

കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ലണ്ടനില്‍ കഴിഞ്ഞരാത്രി കത്തിക്കുത്തേറ്റ് മരിച്ചത് മൂന്നുപേര്‍. ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫഡിലുള്ള സെവന്‍ കിങ്സില്‍ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്നുപേര്‍ കുത്തേറ്റ് മരിച്ചത്. ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ളവരാണ് മൂന്നുപേരും. മഹാനഗരത്തെ ഭീതിയിലാഴ്ത്തിയ കൂട്ടക്കൊല നടത്തിയ കൊലയാളിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

സെവന്‍ കിങ്‌സ് സ്‌റ്റേഷന്റെ സ്‌റ്റെയര്‍കേസിനു താഴെ വെച്ചാണ് ഇതിലൊരാള്‍ കുത്തേറ്റ് മരിച്ചത്. ഇയാള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരാള്‍ റോഡരുകിലെ നടപ്പാതയിലാണ് കുത്തേറ്റുവീണത്.  മൂന്നാമത്തെയാള്‍ എംസ്റ്റീഡ് റോഡിലും. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി. കഴുത്തിനാണ് ഇവര്‍ക്ക് കുത്തേറ്റിട്ടുള്ളത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയില്ലെന്നും പോലീസ് ചീഫ് സൂപ്രണ്ട് സ്റ്റീവ് ക്ലേമാന്‍ പറഞ്ഞു. ആരെയും ഇതുവരെയും അറസ്റ്റുചെയ്തിട്ടില്ല. സംഭവത്തിന് പിന്നില്‍ ഒരാള്‍തന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന റെഡ്ബ്രിഡ്ജ് ബോറോയില്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ ഇന്നുരാവിലെ വരെ നല്‍കിയിട്ടുണ്ടെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. ലണ്ടന്‍കാരെ അപ്പാടെ ഭീതിയിലാഴ്ത്തുന്നതാണ് ഈ സംഭവങ്ങളെന്ന് മേയര്‍ സ്ഥാനത്തേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായി മത്സരിക്കാനൊരുങ്ങുന്ന ഷോണ്‍ ബെയ്‌ലി പറഞ്ഞു. തെരുവുകളുടെ നിയന്ത്രണം മേയര്‍ക്ക് നഷ്ടമായതിന്റെ തെളിവാണ് ഈ കൊലപാതകങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെസ്റ്റ് ലണ്ടനിലെ ഹൂണ്‍സ്‌ലോ സ്‌റ്റേഷനിലും ഇന്നലെ കത്തിക്കുത്തുണ്ടായി. മുപ്പതുകാരനായ യുവാവാണ് സ്റ്റേഷനില്‍വെച്ച് കുത്തേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആഷ്ഫഡ് സറേയ്ക്കും ഹൂണ്‍സ്‌ലോയ്ക്കും മധ്യ ട്രെയിനില്‍വെച്ചാണ് ഇയാള്‍ക്ക് കുത്തേറ്റതെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയും പോലീസ് കസ്റ്റഡിയിലുണ്ട്.

ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം 90 പേരാണ് ലണ്ടനില്‍ മാത്രം കുത്തേറ്റുമരിച്ചത്. നഗര ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആക്രമണങ്ങള്‍ക്കിരയായ വര്‍ഷമായിരുന്നു കടന്നുപോയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category