1 GBP = 92.40 INR                       

BREAKING NEWS

ഈ രണ്ട് ബ്രിട്ടീഷ് സുന്ദരികളും കൊല്ലപ്പെട്ടത് പാക്കിസ്ഥാനിലെ ഗുജറാത്തില്‍; പരാതിപോലും കൊടുക്കാതെ വീട്ടുകാര്‍; ദുരൂഹതയാരോപിച്ച് സുഹൃത്തുക്കള്‍

Britishmalayali
kz´wteJI³

ഹോദരികളായ രണ്ട് ബ്രിട്ടീഷ് യുവതികള്‍ പാക്കിസ്ഥാനിലെ ഗുജറാത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകളേറെ. 25-കാരിയായ മരിയയും 17-കാരിയായ നദിയ റഹ്മാനുമാണ് കിടപ്പുമുറിയിലെ ബാത്ത്‌റൂമില്‍ മരണാസന്നരായി കാണപ്പെട്ടത്. ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗീസറില്‍നിന്നുള്ള ഗ്യാസ് ലീക്ക് ചെയ്തതാണ് മരണകാരണമെന്നാണ് കരുതുന്നത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു.

പിതാവ് അബ്ദുളിനും മാതാവ് സെറീനയ്ക്കുമൊപ്പമാണ് വടക്കന്‍ പാക്കിസ്ഥാനിലെ ഗുജറാത്തിലെ കുടുംബവീട്ടില്‍ ഇവരെത്തിയത്. സംഭവത്തില്‍ സുഹൃത്തുക്കള്‍ ദുരൂഹത ആരോപിക്കുന്നുണ്ടെങ്കിലും ബന്ധുക്കള്‍ ഇതൊരു അപകടം മാത്രമാണെന്ന നിലപാടിലാണ്. സംഭവത്തില്‍ പരാതികളില്ലെന്ന് അബ്ദുളും സെറീനയും വ്യക്തമാക്കി. ജനുവരി 12-നാണ് ഇരുവരും മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.

രണ്ട് ബ്രിട്ടീഷ് യുവതികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് അധികൃതര്‍ വ്യക്തമാക്കി. കുടുംബത്തിന് കോണ്‍സുലില്‍നിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ തങ്ങളുടെ ബന്ധുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നടത്തിയ യാത്രയാണ് മരണത്തില്‍ കലാശിച്ചത്. 

മരിച്ച പെണ്‍കുട്ടികളുടെ അപ്പൂപ്പന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാനായി തങ്ങളുടെ അച്ഛനമ്മമാരോടൊപ്പമാണ് ഇവര്‍ ഗുജറാത്തില്‍ എത്തിയത്. പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് അബ്ദുളിന്റെ ആദ്യഭാര്യ ഷീല റഹ്മാന്‍ പ്രീസ്റ്റണില്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. ബാത്ത്‌റൂമിലെ ഗീസറില്‍നിന്നുള്ള ഗ്യാസ് ലീക്കാണ് അവരുടെ മരണത്തിനിടയാക്കിയത്. ഫെയ്‌സ്ബുക്കിലും മറ്റും പ്രചരിക്കുന്ന കാര്യങ്ങളൊന്നും സത്യമല്ലെന്നും അവര്‍ പറഞ്ഞു.

മുംബൈയിലെ 16കാരിയായ മറ്റൊരു പെണ്‍കുട്ടിയും കഴിഞ്ഞ ദിവസം കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ബാത്ത് റൂമില്‍ ഘടിപ്പിച്ചിരുന്ന ഗ്യാസ് ഗേസറിന്റെ പിഴവായിരുന്നു അപകടകാരണം. സമാനമായ അപകടമാണ് ബ്രിട്ടീഷുകാരികള്‍ക്കും ഗുജറാത്തില്‍ സംഭവിച്ചതെന്ന് സൂചനയുണ്ട്. ബാത്ത് റൂമിലെ ഷവറിലേക്കായി ചൂടുവെള്ളമുണ്ടാക്കാനാണ് ഗേസറുകള്‍ ഫിറ്റ് ചെയ്യാറുള്ളത്. ഇതുപയോഗിക്കുമ്പോള്‍ ഓക്സിജന്‍ ആവശ്യമായതിനാല്‍ വിന്‍ഡോകള്‍ തുറന്നിടണമെന്നാണ് വിദഗ്ധര്‍ കടുത്ത നിര്‍ദേശം നല്‍കാറുണ്ട്.

ഇതില്‍ പിഴവ് വരുത്തിയതിനെ തുടര്‍ന്നാണ് ഇത്തരം അപകടങ്ങള്‍ അരങ്ങേറുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ ഓക്സിജന്‍ ലഭിക്കാത്ത സാഹര്യമുണ്ടായാല്‍ അതിനെ തുടര്‍ന്ന് ഈ വിധത്തിലുള്ള കടുത്ത അപകടമുണ്ടാകുമെന്നതിന് വിവിധ അപകടങ്ങള്‍ ഉദാഹരണമായി ഉണ്ടായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category