1 GBP = 93.60 INR                       

BREAKING NEWS

പ്രവാസികള്‍ക്ക് മുട്ടന്‍ പണിയുമായി കേന്ദ്രസര്‍ക്കാര്‍; ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്നും വാങ്ങുന്ന മദ്യം ഒരു ബോട്ടിലാക്കി കുറയ്ക്കാന്‍ ആലോചന; സിഗരറ്റിന്റെ എണ്ണം പകുതിയാക്കും; ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം നേര്‍പകുതിയാകും; നിര്‍ദേശം മോദി അംഗീകരിച്ചു

Britishmalayali
kz´wteJI³

ന്നോ രണ്ടോ വര്‍ഷം കൂടി വിദേശത്തുനിന്നെത്തുമ്പോള്‍ നാട്ടിലെ സുഹൃത്തുക്കളുമായി ഒന്നു കൂടാമെന്ന് വിചാരിച്ചാല്‍, അതിന് പ്രവാസികള്‍ ബീവറേജസ് ഷോപ്പില്‍പ്പോയി ക്യൂനില്‍ക്കേണ്ടിവരുന്ന കാലം വിദൂരമല്ല. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ വാങ്ങാവുന്ന മദ്യക്കുപ്പികളുടെ എണ്ണം ഒന്നായി ചുരുക്കാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ശുപാര്‍ശചെയ്തു. സിഗരറ്റിന്റെ എണ്ണവും പാതിയായി കുറച്ചു. ഡ്യൂട്ടിയടക്കാതെ വാങ്ങാവുന്ന സമ്മാനങ്ങളുടെ മൂല്യം നിലവിലുള്ള അമ്പതിനായിരത്തില്‍നിന്ന് വെട്ടിക്കുറയ്ക്കാനും മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവില്‍ രണ്ടു കുപ്പികളാണ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വാങ്ങാന്‍ സാധിക്കുക. കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ എണ്ണം മുമ്പ് 200 ആയിരുന്നു. പിന്നീടത് 100 ആയി കുറച്ചു. അതു വീണ്ടും കുറയ്ക്കാനാണ് ഇപ്പോള്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, പ്രവാസികളുടെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വലിയൊരു വരുമാനസ്രോതസ്സ് കൂടിയാണ് മദ്യത്തിന്റെ അളവ് വെട്ടിക്കുറയ്ക്കുന്നതിലൂടെ സര്‍ക്കാരിന് നഷ്ടമാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യവും പുകയിലയും പോലുള്ള മോശം വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുകെന്ന ലക്ഷ്യത്തോടെയാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളതതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആഗോള നിയമങ്ങളുടെ നിലവാരത്തിലേക്ക് ഇന്ത്യന്‍ നിയമങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. മാത്രമല്ല, മദ്യത്തിന്റെ ഇറക്കുമതി പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രാജ്യങ്ങളില്‍ അനുവദനീയമായ മദ്യത്തിന്റെയും സിഗരറ്റിന്റെയും അളവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

വാണിജ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ധനമന്ത്രാലയമാണ്. എന്നാല്‍, ഇന്ത്യയിലെ സ്വകാര്യ വിമാനത്താവളങ്ങള്‍ പ്രവാസികള്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് രണ്ടുലിറ്ററില്‍നിന്ന് നാലുലിറ്ററായി കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണനയിലിരിക്കെയാണ് മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശുപാര്‍ശ വാണിജ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. തായ്‌ലന്‍ഡ്, സിംഗപ്പുര്‍, ദുബായ് തുടങ്ങിയ വിമാനത്താവളങ്ങളിലേതുപോലെ നാലുലിറ്റര്‍ വാങ്ങാന്‍ അനുമതി നല്‍കണമെന്നാണ് പ്രൈവറ്റ് എയര്‍പോട്‌സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അയല്‍രാജ്യങ്ങളെയും മറ്റ് ഏഷ്യ-പസഫിക് രാജ്യങ്ങളെയും കണക്കിലെടുക്കുമ്പോള്‍ പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് കുറവാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റില്‍ ഇതിനുള്ള അനുമതി ലഭിക്കുന്നതിനുവേണ്ടിയാണ് അസോസിയേഷന്‍ കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍നിന്നുള്ള വരുമാനം കൂട്ടുന്നത് വിമാനത്താവള നടത്തിപ്പിന് അടിയന്തരമാണെന്നും അവര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category