1 GBP = 92.00 INR                       

BREAKING NEWS

വാട്‌സാപ്പ് നിങ്ങളെ കുത്തുപാളയെടുപ്പിക്കുമോ? ഫെബ്രുവരി ഒന്നുമുതല്‍ അനേകം ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തി ക്കുകയില്ല; പുതിയ ഫോണ്‍ വാങ്ങുകയല്ലാതെ വേറൊരു രക്ഷയുമില്ല; നിങ്ങളും വാട്‌സാപ്പ് കുരുക്കിലാണോ എന്നറിയാന്‍ ഇതുവായിച്ചുനോക്ക്

Britishmalayali
kz´wteJI³

വാട്‌സാപ്പില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് പലര്‍ക്കും ആലോചിക്കാന്‍ കൂടി സാധിക്കില്ല. എന്നാല്‍, ഫെബ്രുവരി ഒന്നുമുതല്‍ വാട്‌സാപ്പ് ഉപയോഗിക്കണമെങ്കില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങേണ്ടിവരുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ലോകത്തെമ്പാടുമായി കോടിക്കണക്കിന് ഉപഭോകക്താക്കളാണ് വാട്‌സാപ്പ് കിട്ടണമെങ്കില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങേണ്ട അവസ്ഥയിലുള്ളത്. പുതിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട്‌ഫോണില്‍ മാത്രമേ വാട്‌സാപ്പ് ഫെബ്രുവരി ഒന്നുമുതല്‍ ലഭിക്കൂവെന്ന മുന്നറിയിപ്പ് ഫെയ്‌സ്ബുക്ക് നേരത്തെതന്നെ നല്‍കിയിരുന്നു.

പഴയ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണ് വാട്‌സാപ്പ് കിട്ടാതെ കഷ്ടപ്പെടുക. ഐ.ഒ.എസ്.7-നു മുമ്പുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആപ്പിള്‍ ഫോണുകളിലും ആന്‍ഡ്രോയ്ഡ് 2.3.7-നമുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും വാട്‌സാപ്പ് ലഭിക്കില്ല. ഇപ്പോഴും പഴയ ഫോണുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഫെബ്രുവരി ഒന്നിനുമുമ്പ് പുതിയ ഫോണുകള്‍ വാങ്ങിയില്ലെങ്കില്‍ നിരാശരാകേണ്ടിവരും.

വ്ാട്‌സാപ്പ് ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷത്തെയും മൊബൈല്‍ കടകളിലേക്ക് പറഞ്ഞുവിടുന്ന പരിപാടിയോട് കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ഉപഭോക്താക്കളെ വിപണിയുടെ പിടിയിലകപ്പെടുത്തുന്ന തീരുമാനമാണിതെന്നും വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, അടുത്ത ഏഴുവര്‍ഷത്തേക്കുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് വാട്‌സാപ്പ് വ്യക്തമാക്കുന്നു. ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് സാങ്കേതിക വിദ്യയും മാറിയേ തീരുവെന്നും അവര്‍ പറയുന്നു.

വാട്‌സാപ്പിന്റെ എല്ലാ സവിശേഷതകളും ഉപഭോക്താക്കള്‍ക്കു കിട്ടണമെന്നാണ് സ്ഥാപനം ആഗ്രഹിക്കുന്നതെന്ന് വ്ടാസാപ്പ് അധികൃതര്‍ പറഞ്ഞു. പഴയ ഫോണുകളില്‍ പ്രവര്‍ത്തിക്കാത്ത തരം ഫീച്ചറുകളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ വാങ്ങാതെ വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കാനാവില്ലെന്നും അവര്‍ തറപ്പിച്ചുപറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category