1 GBP = 92.80 INR                       

BREAKING NEWS

സൂത്രത്തില്‍ ഇന്ത്യയുടെ തലയില്‍വെച്ച് അമേരിക്ക അഫ്ഗാനില്‍നിന്ന് മുങ്ങി; സോവിയറ്റ് യൂണിയന്‍ പണ്ടു മുങ്ങിയ സാഹചര്യം ആവര്‍ത്തിക്കുമെന്ന് ഭയന്ന് ഇന്ത്യ; ഇന്ത്യ ഉത്തരവാദിത്തമേല്‍ക്കുമ്പോള്‍ ഭീഷണിയാകുന്നത് പാക് ഭീകരര്‍ തന്നെ; മോദിയുടെ അഫ്ഗാന്‍ നയം ഇന്ത്യക്ക് ദോഷം ചെയ്യുമോ?

Britishmalayali
kz´wteJI³

ന്ത്യയെ ഉത്തരവാദിത്തമേല്‍പ്പിച്ച് അമേരിക്ക അഫ്ഗാനിസ്ഥാനില്‍നിന്ന് മുങ്ങുമ്പോള്‍, പഴയൊരു ചരിത്രം ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍. 30 വര്‍ഷം മുമ്പ് ഇന്ത്യയെ ചുമതലയേല്‍പ്പിച്ച് അഫ്ഗാനില്‍നിന്ന് സോവിയറ്റ് യൂണിയന്‍ പിന്മാറിയ അതേ സാഹചര്യം. ഇന്ത്യ അഫ്ഗാനില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ, ഇസ്ലാമിക തീവ്രവാദികള്‍ അവരുടെ ശ്രദ്ധ കാബൂളില്‍നിന്ന് കാശ്മീരിലേക്ക് മാറ്റി. കാശ്മീരി പണ്ഡിറ്റുകള്‍ക്കുനേരെ ആക്രമണം രൂക്ഷമായതും അവര്‍ ജമ്മുവിലേക്ക് പലായനം ചെയ്യേണ്ടിവന്നതും അതേ സാഹചര്യത്തിലാണ്.

താലിബാനുമായി ധാരണയിലെത്തിയാണ് അമേരിക്ക അഫ്ഗാനില്‍നിന്ന് പിന്മാറുന്നത്. എന്നാല്‍, സമാധാനം പുലര്‍ത്താനുള്ള ഉത്തരവാദിത്തം ഇന്ത്യക്കും. ഇതിനെ ദുര്‍ബലപ്പെടുത്തുകയാവും പാകിസ്താനിലുള്ള ഭീകരരുടെ ലക്ഷ്യമെന്നതാണ് ആശങ്ക കൂട്ടുന്നത്. ജിഹാദി പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കാന്‍ ഇതിടയാക്കിയേക്കുമെന്ന് കരുതുന്നവരേറെയാണ്. വി.പി. സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും സര്‍ക്കാരുകളുടെ കാലത്താണ് കാശ്മീര്‍ താഴ്‌വര അസ്വസ്ഥമായത്. ഇപ്പോള്‍ കേന്ദ്രത്തില്‍ മോദിക്കുകീഴില്‍ സുശക്തമായ സര്‍ക്കാരുണ്ടെങ്കിലും ഭീകരര്‍ ഉയര്‍ത്തുന്ന ഭീഷണി കാണാതിരിക്കാനാവില്ല.

റാവല്‍പിണ്ടിയില്‍നിന്നാണ് ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, തെഹ്‌രീക് ഉല്‍ മുജാഹിദീന്‍, ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍, അല്‍ ബാദര്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് പണവും ആയുധവുമടക്കമുള്ള സഹായങ്ങള്‍ ലഭിക്കുന്നത്. ഇന്ത്യക്ക് അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതോടെ, പാക് ഭീകര സംഘടനകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിക്കാന്‍ വഴി തുറന്നുകിട്ടുമോയെന്നും നിരീക്ഷകര്‍ ആശങ്കപ്പെടുത്തുന്നു. പാകിസ്താന്‍ സര്‍ക്കാരിന്റെ പിന്തുണയും ഭീകര സംഘടനകള്‍ക്കുണ്ട്.

കാശ്മീര്‍ പ്രശ്‌നം മൂന്നുതവണ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ ഉന്നയിക്കാന്‍ ചൈന മൂന്നുതവണ ശ്രമം നടത്തിയെങ്കിലും അതിന് കാര്യമായ പിന്തുണ നേടാനായിട്ടില്ല. പാകിസ്താന്‍ ഭീകരസംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണ ലോകരാജ്യങ്ങള്‍ക്ക് വ്യക്തമായി അറിയുന്നതുകൊണ്ടാണത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെയ പ്രവര്‍ത്തിക്കുന്ന പാക് ഭീകരര്‍ക്കും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള ആഗോള ഭീകരരുടെയും വളര്‍ച്ചയ്ക്ക് പാകിസ്താന്‍ നല്‍കുന്ന സഹായം അന്താരാഷ്ട്ര വേദികളില്‍ അവരെ ഒറ്റപ്പെടുത്തുന്നു.

പാകിസ്താന്‍ താവളമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെല്ലാം മയക്കുമരുന്നുള്‍പ്പെടെയുള്ളവ എത്തുന്നത് അഫ്ഗാനിസ്ഥാനില്‍നിന്നാണ്. അടുത്തിടെ അന്താരാഷ്ട്ര വിപണിയില്‍ 750 കോടി രൂപ വിലമതിക്കുന്ന 750 കിലോഗ്രാം ഹെറോയിന്‍ മാലെദ്വീപിന്റെയും ശ്രീലങ്കയുടെയും വിവിധ തീരങ്ങളില്‍നിന്ന് പിടികൂടിയിരുന്നു. പാകിസ്താനുമായി മയക്കുമരുന്ന് കടത്തിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതും ആശങ്കയോടെയാണ് ഇന്ത്യന്‍ നിരീക്ഷകര്‍ കാണുന്നത്.

അഫ്ഗാനിലെ താലിബാന് അല്‍ ഖായിദയുടെ സഹായവും ലഭിക്കുന്നുണ്ട്. ഖൈബര്‍ പാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാന്‍ പ്രൊവിന്‍സിന്റെ ഭീഷണിയും കാണാതിരുന്നുകൂടാ. ബംഗ്ലാദേശിലെ ഭീകരപ്രസ്ഥാനങ്ങളെ അമര്‍ച്ച ചെയ്യുന്നത് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുന്നുണ്ടെങ്കിലും ഐ.എസ്. ബംഗ്ലാദേശ് ഘടകവും നിയോ ജമായത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശും അല്‍ ഖായിദ ബന്ധമുള്ള അന്‍സാറുള്ള ബംഗ്ലയും ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുഴപ്പമുണ്ടാക്കുന്നുണ്ട്. ശ്രീലങ്കയിലും ഐഎസ് സാന്നിധ്യം ശക്തമാണെന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ അവിടെയുണ്ടായ ചാവേറാക്രമങ്ങള്‍ തെളിയിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നേണ്ടി വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category