1 GBP = 92.40 INR                       

BREAKING NEWS

ക്രോയിഡോണ്‍ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യം; ജയകുമാര്‍ ഭാനുവിന്റെ വിടവാങ്ങലി ല്‍ ഞെട്ടി മലയാളികള്‍

Britishmalayali
kz´wteJI³

ക്രോയിഡോണില്‍ ഏവര്‍ക്കും പരിചയമുള്ള ചെറുപ്പക്കാരനാണ് ജയകുമാര്‍. മലയാളി സമൂഹത്തില്‍ ഏവരുമായും അടുത്തിടപഴകിയിരുന്ന ജയകുമാറിന്റെ അപ്രതീക്ഷിതമായി ഉണ്ടായ മരണം ക്രോയ്‌ഡോണ്‍ മലയാളികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്. 44 വയസ് മാത്രം പ്രായമുണ്ടായിരുന് ജയകുമാറിന്റെ മരണ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. എങ്കിലും ഇന്നലെ വരെ തങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ജയകുമാറിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ കഴിയുകയാണ് ക്രോയ്‌ഡോണ്‍ മലയാളി സമൂഹം.

ക്രോയ്‌ഡോണിലെ ലന്‍സിങ് റോഡിലാണ് ജയകുമാറും കുടുംബവും താമസിച്ചിരുന്നത്. ജയകുമാറിന് ഒപ്പം ഏക മകനും അമ്മയും ആണ് താമസിച്ചിരുന്നത് എന്നാണ് വിവരം. ആദ്യകാല കുടിയേറ്റ സംഘത്തില്‍ പെട്ട വര്‍ക്കലയില്‍ നിന്നുള്ളവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതാണ് ജയകുമാര്‍ ഭാനുവിന്റെ കുടുംബവും എന്ന് കരുതപ്പെടുന്നു. മരണം അറിഞ്ഞെത്തിയ പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം ക്രോയ്‌ഡോണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മരണം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ലഭ്യമാകുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ജയകുമാറിന്റെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category