1 GBP = 92.40 INR                       

BREAKING NEWS

കോട്ടയത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു: ചവിട്ടുപടിയില്‍ ആദ്യം കാല്‍ വെച്ചതിന് പിന്നാലെ ബസിലെ കണ്ടക്ടര്‍ ബെല്ലടിച്ചു; പുറകിലേക്ക് തെറിച്ചു വീണ അന്നമ്മയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി; എണ്‍പത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം

Britishmalayali
kz´wteJI³

കോട്ടയം: ചവിട്ടുപടിയില്‍നിന്ന് കയറുന്നതിന് മുന്‍പ് മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന എണ്‍പത്തിയഞ്ചുകാരി മരിച്ചു. വെള്ളൂര്‍ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. സംഭവത്തില്‍ ആര്‍ടിഒയും അന്വേഷണം ആരംഭിച്ചു. ബസുകാരുടെ അശ്രദ്ധമൂലമാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശനിയാഴ്ചയാണ് കേസിധാരമായ സംഭവം ഉണ്ടായത്. മണര്‍കാട് പള്ളി ജംഗ്ഷനില്‍ നിന്നും ബീന എന്ന ബസില്‍ കയറിയത്. ചവിട്ടുപടിയില്‍ ആദ്യം കാല്‍ വെച്ചതിന് പിന്നാലെ ബസിലെ കണ്ടക്ടര്‍ ബല്ല് അടിക്കുകയായിരുന്നു.

അത് മാത്രമല്ല, ഡ്രൈവ്രര്‍ നിയന്ത്രണത്തിലുള്ള ഡോറായിരുന്നു ബസിന്റേത്. ഈ ഡോര്‍ വന്ന് അടഞ്ഞപ്പോള്‍ അന്നമ്മ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് രണ്ട് കാലുകളിലുടെയും ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് അന്നമ്മയെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ശേഷം വലതുകാല്‍ മുറിച്ചു മാറ്റുകയായിരുന്നു. പൂര്‍ണമായും കാലിലെ ഞെരമ്പുകളും പേശികളും ചതഞ്ഞ് അരഞ്ഞ നിലിയിലായിരുന്നു. കൂടാതെ ഇടത് കാലിനും ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റിരുന്നു.

ഇന്നലെ പുലര്‍ച്ചെ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയില്‍ തുടരവേയാണ് മരണം സംഭവിച്ചത്. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം ജീവനക്കാരെ ഉള്‍പ്പടെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുന്ന സാഹചര്യം ഉണ്ടായി. പൊലീസ് നടത്തിയ പരിശോധനയില്‍ ബസ് ജീവനക്കാരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജീവനക്കാര്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയത് അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ്. എന്നാല്‍, ഇനി മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കേസിലേക്ക് മാറ്റുമെന്നാണ് സൂചന.

സംഭവുമായി ബന്ധപ്പെട്ട് ആര്‍ടിഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. 2020 പിറന്നതിന് ശേഷം കോട്ടയം നഗരത്തിലും ജില്ലയുടെ പലഭാഗങ്ങളിലും തുടര്‍ച്ചയായി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചുങ്കം പാലത്തിന് സമീപം യുവാവിനെ ടോറസ് ലോറി ഇടിച്ച് മരിച്ചിരുന്നു. ഏറ്റുമാനൂരില്‍ സ്‌കൂട്ടര്‍ യാത്രികര്‍ ലോറിയിടിച്ച് മരിച്ചിരുന്നു. ശക്തമായ ഗതാഗത പരിഷ്‌ക്കരണവും പരിശോധനയും വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category