1 GBP = 93.00 INR                       

BREAKING NEWS

അമ്പായത്തോട് എത്തിയത് ഒരു സ്ത്രീ അടങ്ങുന്ന നാലംഗ മാവോയിസ്റ്റ് സംഘം; മലയാളം സംസാരിച്ചു കൊണ്ട് ബസ് ജീവനക്കാര്‍ക്ക് ലഘുലേഖ കൈമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു; അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് കണക്കു പറയേണ്ടവര്‍ മോദി -പിണറായി കൂട്ടുകെട്ടെന്ന് ഭീഷണി പോസ്റ്റര്‍ പതിച്ചു; കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി എത്തിയവര്‍ തിരിച്ച് ആ വഴി പോവുകയും ചെയ്തു; തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് എത്തിവരുടെ കൈകളില്‍ തോക്കുകളും ഉണ്ടായിരുന്നെന്ന് വിവരം; പശ്ചിമ ഘട്ടത്തില്‍ മാവോയിസ്റ്റ് താവളം ശക്തിപ്പെടുന്നു

Britishmalayali
kz´wteJI³

കണ്ണൂര്‍: കുറച്ചു കാലമായി പശ്ചിമഘട്ട വനനിരകളോടു ചേര്‍ന്ന് പ്രദേശങ്ങളില്‍ ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമാണ് അനുഭവപ്പെടുന്നത്. വയനാട്ടിലും നിലമ്പൂരിലും ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ എത്തിയ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അട്ടപ്പാടിയില്‍ വെച്ച് തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേരളാ പൊലീസ് നടത്തിയ ഈ ഓപ്പറേഷന് തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പലതവണ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ആറ് മണിയോടെ കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയെന്ന വാര്‍ത്തയും പുറത്തുവന്നത്.

ഒരു സ്ത്രീയടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇവര്‍ മടങ്ങിയതെന്നത് മാവോയിസ്റ്റ് സാന്നിധ്യം വര്‍ദ്ധിച്ചതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാവിലെ ആറ് മണിയോടെയാണ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകള്‍ പതിക്കുകയും പ്രകടനം നടത്തുകയും ചെയ്തത്. ഇവരുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മാവോയിസ്റ്റുകള്‍ ലഘുലേഖ കൈമാറുന്നതിന്റെ ദൃശ്യങ്ങളും ചില മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ബസ് ജീവനക്കാര്‍ക്കാണ് ഇവര്‍ ലഘുലേഖ കൈമാറിയത്. മാവോയിസ്റ്റ് സംഘത്തില്‍ മലയാളം സംസാരിക്കുന്നവരുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കാട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. തിരിച്ച് ആ വഴി പോവുകയും ചെയ്തു. മൂന്നു പേരുടെ കൈകളില്‍ തോക്കുകളും ഉണ്ടായിരുന്നെന്നാണ് വിവരം.  അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് മാവോയിസ്റ്റുകള്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ ഉള്ളത്.

കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. ഇവിടെ ഇന്ന് വലിയ രീതിയിലുള്ള തിരച്ചില്‍ നടക്കും. നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്ന പ്രദേശമാണ് അമ്പായത്തോട്. ഇതിന് പിന്നാലെ പൊലീസ് അമ്പായത്തോട് വലിയ രീതിയിലുള്ള തിരച്ചില്‍ ഇവിടെ നടത്തിയിരുന്നു. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

വയനാട്ടിലെ തോട്ടം, ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമായിട്ടുണ്ട്. വയനാട്ടിലെ തേയില തോട്ടം, ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നു. വനത്തില്‍ കഴിഞ്ഞുകൊണ്ട് പ്രശ്നപരിഹാരത്തിനായി സജീവമായി ഇടപെടുകയാണ് മാവോയിസ്റ്റുകളെന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെ പുറത്തുവന്നത്. വനാതിര്‍ത്തികളോട് ചേര്‍ന്ന മേഖലകളിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം വീണ്ടും സജീവമായത്. സിപിഐ മാവോയിസ്റ്റ് നാടുകാണി, കബിനീദളം വിഭാഗങ്ങളാണ് വനമേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. ഇവരുടെ നീക്കം പൊലീസ് അതിശക്തമായി തന്നെ നിരീക്ഷിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ മൂക്കിന് താഴെയാണ് ഇവരുടെ കഴിഞ്ഞ ഓപ്പറേഷനുകള്‍ നടന്നതെന്നത് അമ്പരിപ്പിക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മേപ്പാടിക്കടുത്ത അട്ടമലയില്‍ ബംഗളൂരു സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ വില്ല മാവോയിസ്റ്റുകള്‍ അടിച്ച് തകര്‍ക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു.റിസോര്‍ട്ടില്‍ എത്തുന്നവര്‍ക്കായി ആദിവാസികളെ കാഴ്ചവയ്ക്കുന്നുവെന്നും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന റിസോര്‍ട്ട് നടത്തിപ്പുകാരെ നേരിടുമെന്നും പോസ്റ്ററില്‍ എഴുതിയിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ട എടറാട്ടുകുണ്ട് ആദിവാസി കോളനിയില്‍ മാവോവാദികള്‍ സ്ഥിരമായി വരാറുണ്ടെന്ന് ആദിവാസികള്‍ തന്നെ പൊലീസിനോട് പറഞ്ഞു. ഈ കോളനിയുടെ അവസ്ഥ ഏറെ ദയനീയമാണ്. ഇവിടെ എത്തുന്ന മാവോയിസ്റ്റുകള്‍ ഭക്ഷണം കഴിച്ച് അരിയും സാധനങ്ങളും വാങ്ങിയാണ് തിരിച്ച് പോകാറ്. മാവോയിസ്റ്റുകളെക്കൊണ്ട് ഇതേവരെ തങ്ങള്‍ക്ക് ശല്യമൊന്നും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.

വയനാടന്‍ വനമേഖലയോട് ചേര്‍ന്ന് മാവോയിസ്റ്റുകള്‍ മുമ്പൊന്നും ഇല്ലാത്ത തരത്തില്‍ ശക്തിപ്പെടുന്നതിന് പിന്നില്‍ ഈയിടെ മാവോയിസ്റ്റുകളെ വെടി വച്ച് കൊന്നതില്‍ പകരം ചോദിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഫെബ്രുവരി പതിനെട്ടിന് നക്സലൈറ്റ് നേതാവ് എ.വര്‍ഗ്ഗീസിന്റെ ചരമ ദിനമാണ്.ഈ സമയത്ത് വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റുകള്‍ കേന്ദ്രീകരിക്കുന്നത് പതിവാണ്.വലിയൊരു ഓപ്പറേഷന്‍ ഇവരില്‍ നിന്ന് എപ്പോഴും ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലയിലെ വനാതിര്‍ത്തി മേഖലകളിലെ പൊലീസ് സ്റ്റേഷനുകള്‍ ഇപ്പോഴും കനത്ത ജാഗ്രതയില്‍ തന്നെയാണ്. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സേന എന്തിനും തയ്യാറായി നില്‍ക്കുന്നു.

റവല്യൂഷണറി ടാക്സ് പിരിവ് പരിസ്ഥിതിയെ ദ്രോഹിച്ച് കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് റിസോര്‍ട്ടുകാര്‍ നടത്തുന്നത്. ഇതിനെതിരെയാണ് മാവോയിസ്റ്റുകള്‍ ശബ്ദിക്കുന്നതും. ഈ പേര് പറഞ്ഞ് വന്‍ തോതില്‍ ഫണ്ട് പിരിവ് നടത്തുന്നുണ്ട്.പല റിസോര്‍ട്ട് ഉടമകളും ചോദിക്കുന്ന കാശ് കൊടുക്കുന്നു. ഇക്കാര്യം പൊലീസിനോട് പറയാനും ഇവര്‍ മടിക്കുന്നു. ഇതിന് പുറമേ റിസോര്‍ട്ട് ജീവനക്കാരില്‍ നിന്നും പിരിവ് നടത്തുന്നുണ്ട്. വിപ്ളവം നടത്താനുള്ള റവല്യൂഷണറി ടാക്സാണ് പിരിക്കുന്നതെന്നാണ് പറയുന്നത്. വന്‍കിടക്കാരില്‍ നിന്ന് മാത്രമേ ഇത്തരം ടാക്സ് പിരിക്കാന്‍ പാടുള്ളൂവെന്നും മാവോവാദികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

2014 നവംബര്‍ 14ന് തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ട് അടിച്ച് തകര്‍ത്ത സംഭവവും നടന്നിരുന്നു. 2015 ജനുവരി 25ന് തിരുനെല്ലിയിലെ കെ.ടി.ഡി.സിയുടെ ഹോട്ടലിന് നേരെ ആക്രമണം നടത്തി. ഇത് കൂടാതെ 2018 ജൂലായ് 20ന് കള്ളാടി തൊള്ളായിരം കണ്ടി എമറാള്‍ഡ് എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടല്‍ നടത്തി. മൂന്ന് ജീവക്കാരെ ഇവര്‍ പിടിച്ചുവച്ച് ആശയ പ്രചാരണം നടത്തി. 2018 മാര്‍ച്ച് 6ന് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ ഫണ്ട് പിരിവിനെത്തിയ മാവോയിസ്റ്റ് സി.പി.ജലീല്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. പിന്നാലെ അട്ടപ്പാടിയില്‍ വെച്ചും മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുയാണ് ഉണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category