1 GBP = 92.40 INR                       

BREAKING NEWS

എട്ടംഗ സംഘം പൊന്മുടിയില്‍ എത്തിയത് ഇന്നലെ; കല്ലാറിലെ കയത്തിലേക്ക് ആദ്യം കാല്‍വഴുതി വീണത് പ്രശോഭ്കുമാര്‍; നിലവിളി കേട്ട് എത്തിയവര്‍ക്കും രക്ഷിക്കാനായില്ല

Britishmalayali
kz´wteJI³

വിതുര: സഞ്ചാരികള്‍ക്ക് മരണക്കെണിയൊരുക്കി കല്ലാര്‍. ഇരുപത്തിയഞ്ചോളം സഞ്ചാരികളാണ് ഈ അടുത്ത കാലത്ത് മാത്രം കല്ലാര്‍ ഒരുക്കിയ മരണക്കെണിയില്‍ കുടുങ്ങി മൃത്യുവിനു കീഴടങ്ങിയത്. ഇന്നലെ കല്ലാര്‍ തട്ടിയെടുത്തത് യുകെയില്‍ നിന്നുള്ള പ്രശോഭ്കുമാറി (53) ന്റെ ജീവനാണ്. ബ്രിട്ടീഷ് മലയാളിയായ പ്രശോഭ്കുമാര്‍ കൂട്ടുകാര്‍ക്കൊപ്പം പൊന്മുടി പോയി മടങ്ങിവരുമ്പോഴാണ് കല്ലാറില്‍ കുളിക്കാനിറങ്ങിയത്.

കല്ലാര്‍ ടൗണില്‍ തന്നെയുള്ള കല്ലാര്‍ 27-ലാണ് ഈ എട്ടംഗ സംഘം ഉച്ചയോടെ കുളിക്കാനിറങ്ങിയത്. റോഡിനോട് ചേര്‍ന്ന് കല്ലാറിലുള്ള കയത്തിലാണ് ഇവര്‍ ഇറങ്ങിയത്. പ്രശോഭ്കുമാറാണ് കാല്‍വഴുതി കയത്തിലേക്ക് വീണത്. നീന്തല്‍ അറിയില്ലായിരുന്നെന്നാണ് ലഭിക്കുന്ന സൂചന. ഒപ്പമുള്ളവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞതുമില്ല. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കല്ലാറില്‍ നിന്ന് പ്രശോഭിനെ മുങ്ങി എടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. പ്രശോഭിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.  

ഏതാനും ദിവസം മുന്‍പാണ് യുകെയില്‍ നിന്നും എട്ടംഗ സംഘം കേരളത്തില്‍ എത്തിയത്. ഇവരില്‍ നാലുപേര്‍ അടക്കമുള്ള എട്ടുപേരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കല്ലാറില്‍ എത്തിയത്. വര്‍ക്കല നിന്നാണു ഇവര്‍ നേരെ പൊന്മുടിയില്‍ എത്തിയത്. പൊന്മുടി കണ്ടു മടങ്ങിപ്പോകുമ്പോഴാണ് ഇവര്‍ കല്ലാറില്‍ ഇറങ്ങിയത്. വെള്ളം കുറവാണെങ്കിലും ചിലയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. ആഴമുള്ള കയങ്ങള്‍ ആണിത്. ചില കയങ്ങളില്‍ ചുഴിയുമുണ്ട്. ഇവര്‍ ഇറങ്ങിയ സ്ഥലത്ത് അപായ സൂചനയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നാണു ലഭിക്കുന്ന വിവരം. ഇത് കണക്കാക്കാതെയാണ് സംഘം ഇറങ്ങിയത്. പ്രശോഭ് മരിച്ച കയത്തില്‍ തന്നെ നാല് വര്‍ഷം മുന്‍പ് ഒരു ജീവന്‍ പൊലിഞ്ഞിരുന്നു. അന്നും നാട്ടുകാര്‍ തന്നെയാണ് ശരീരം മുങ്ങിത്തപ്പി കയത്തില്‍ നിന്നും കരകയറ്റിയത്.

പ്രശോഭിന്റെ ഭാര്യയും മക്കളും യുകെയിലാണ്. ഒരു മകനും മകളുമാണ് പ്രശോഭ് കുമാറിന്. ദുരന്തം ബ്രിട്ടീഷ് മലയാളികളെയും നടുക്കിയിട്ടുണ്ട്. കല്ലാറിന്റെ മനോഹാരിതയാണ് സഞ്ചാരികളെ കല്ലാറിലേക്ക് ആകര്‍ഷിക്കുന്നത്. പാറകളും മിനുസമാര്‍ന്ന കല്ലുകളും തെളിനീരും കാണുമ്പോള്‍ മനംമയങ്ങിയാണ് പൊന്മുടി എത്തുന്നവര്‍ കല്ലാറിലേക്കും കൂടി ഇറങ്ങുന്നത്. പക്ഷെ കല്ലാര്‍ പലയിടങ്ങളിലും മരണക്കെണിപോലെയാണ് നിലകൊള്ളുന്നത്. കയങ്ങളുണ്ട്. ഒപ്പം ചുഴികളുണ്ട്. അതേസമയം മലവെള്ളം വന്നാല്‍ കല്ലാറില്‍ വലിയ രീതിയിലാണ് വെള്ളം നിറയുന്നത്.

മലവെള്ളത്തിന്റെ വരവുണ്ടായാല്‍ ഓടി മാറാന്‍ കഴിയുംമുന്‍പ് തന്നെ കുത്തൊഴുക്ക് വരും. പ്രദേശവാസികള്‍ക്ക് അറിയാമെങ്കിലും ഇത് സഞ്ചാരികള്‍ക്കറിയില്ല. കല്ലാര്‍ കണ്ടാണ് ഇവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത്. കയത്തില്‍  പലയിടങ്ങളിലും ചുഴികള്‍ ഉള്ളതിനാല്‍ ഇതും സഞ്ചാരികളുടെ ജീവനെടുക്കുന്നു. മലവെള്ളം വരുമ്പോള്‍ കല്ലാര്‍ പലപ്പോഴും സൂചനകള്‍ നല്‍കും. കരിയിലകളും കല്ലുമൊക്കെ വെള്ളത്തിനൊപ്പം അതിവേഗം ഒഴുകി വരും. ഈ സൂച്ചന കണ്ടു മനസിലാക്കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയും. പക്ഷെ കല്ലാറില്‍ മുങ്ങിത്തിമര്‍ക്കുമ്പോള്‍ പലരും ഇത് ഗൗനിക്കാറുമില്ല. ഇത് പലരുടെയും ജീവന്‍ നഷ്ടമാക്കുകയും ചെയ്യുന്നു.

പ്രശോഭ്കുമാറും സംഘവും ഇറങ്ങിയ സ്ഥലത്ത് അപകടമുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ അപകട സൂചന അവഗണിച്ച് ഇറങ്ങിയതാണ് സഞ്ചാരിയുടെ മരണത്തിനു കാരണമായത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കണക്കെടുത്താല്‍ നൂറിലധികം പേര്‍ക്കാണ് കല്ലാറില്‍ ജീവന്‍ നഷ്ടമായത്.   ഇതില്‍ ഭൂരിഭാഗവും യുവാക്കളാണ്. പൊന്‍മുടി വരുന്നവര്‍ മിക്കവരും കല്ലാറില്‍ ഇറങ്ങിക്കുളിച്ചാണ് മടങ്ങുന്നത്.    

കല്ലാറില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ തിരിച്ചറിയാന്‍ കഴിയാത്തതു മൂലമാണ് മരണങ്ങള്‍ പെരുകുന്നത്. കല്ലാറില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിത്താഴ്ന്ന അനവധി പേരെ പരിസരവാസികള്‍ രക്ഷിച്ചിട്ടുണ്ട്. പക്ഷെ പ്രശോഭ്കുമാറും സംഘവും ഇറങ്ങുമ്പോള്‍ ഇവര്‍ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളൂ. ഒപ്പമുള്ളവര്‍ക്ക് പ്രശോഭിനെ രക്ഷിക്കാന്‍ കഴിഞ്ഞതുമില്ല. വഴുക്കന്‍ പാറകളുള്ള നദിയില്‍ നിറയെ മണല്‍ക്കുഴികളാണ്. ഇത്തരം കയങ്ങളില്‍ പതിച്ചാണ് യുവാക്കള്‍ പിടഞ്ഞുമരിക്കുന്നത്. കാല്‍നൂറ്റാണ്ട് മുന്‍പ് തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ എട്ട് വിദ്യാര്‍ത്ഥികള്‍ കല്ലാറില്‍ മുങ്ങി മരിച്ചിരുന്നു. ഇതാണ് നദിയിലുണ്ടായ ഏറ്റവും വലിയ ദുരന്തം. പിന്നീടിങ്ങോട്ട് എത്രയോ മരണങ്ങള്‍ക്ക് കല്ലാര്‍ കാരണമായി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category