1 GBP = 92.30 INR                       

BREAKING NEWS

രാജ്യത്തെ അടിമുടി ഇളക്കിമറിച്ച നോട്ടുനിരോധന പ്രഖ്യാപനം: പകര്‍ത്താന്‍ കഴിയാത്ത സുരക്ഷാ സംവിധാനങ്ങളോടെ രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് വാദം: കള്ളനോട്ടുകളില്‍ 56 ശതമാനവും ഇറങ്ങുന്നത് 2000 രൂപയുടേത്; വ്യാജനോട്ടുകളില്‍ ഭൂരിഭാഗവും ഇറങ്ങുന്നതില്‍ മുന്നില്‍ ഗുജറാത്ത്; കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു; ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കള്ളപ്പണത്തെയും വ്യാജനോട്ടുകളെയും അഴിമതിയെയും തുരത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2016 നവംബര്‍ 8ന് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തോടെ ജനങ്ങള്‍ക്ക് ഇടിവെട്ടേറ്റ അവസ്ഥയുമായി. പ്രഖ്യാപനം വന്നതിന് ശേഷം നാല് ദിവസത്തോളം ബാങ്കുകള്‍ അടഞ്ഞു കിടന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറാന്‍ ബാങ്കുകളില്‍ വന്‍ ജനാവലി, ക്യൂ നിന്ന് പലരും മരിച്ചു വീണു, ചിലയിടങ്ങളില്‍ പൊലീസ് മര്‍ദ്ദനം.

തുടര്‍ന്ന് 2000 രൂപയുടെ നോട്ടുകളും 500 രൂപയുടെ പുതിയ നോട്ടുകളും സര്‍ക്കാര്‍ പുറത്തിറക്കിയത്. ഈ നോട്ടുകളില്‍ സുരക്ഷാ സവിശേഷതകളുണ്ടെന്നും വ്യാജന്മാര്‍ക്ക് പകര്‍ത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അന്നത്തെ കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ ക്രൈ റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 56 ശതമാനവും 2000 രൂപയുടേതാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

രാജ്യത്തു പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം 2000 രൂപയുടേതാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷാ സംവിധാനങ്ങളോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നാണു നോട്ടുനിരോധനകാലത്ത് കേന്ദ്ര സര്‍ക്കാര്‍ തലങ്ങു വിലങ്ങും ഓടി നടന്ന് വാദിച്ചിരുന്നത്. ഇപ്പോള്‍ ഈ വാദം തകര്‍ത്തതാകട്ടെ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെതന്നെ കണക്കുകളും.

2018ല്‍ മാത്രം രാജ്യത്തു പിടികൂടിയത് 10.96 കോടി മൂല്യമുള്ള രണ്ടായിരം രൂപയുടെ 54,776 വ്യാജ നോട്ടുകളാണ്. പല നോട്ടുകളായി ആകെ പിടികൂടിയത് 17.95 കോടി മൂല്യം വരുന്ന 2,57,243 വ്യാജ നോട്ടുകളും. അതായത്, പിടിച്ചെടുത്ത അഞ്ചില്‍ ഒരു നോട്ട് കോപ്പിയടിക്കാന്‍ കഴിയാത്തതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപെട്ടിരുന്ന രണ്ടായിരം രൂപയുടെ വ്യാജനാണ്. മൊത്തം പിടികൂടിയതിന്റെ 61 ശതമാനം വരുമിത്.

2000 രൂപ വ്യാജനോട്ടുകള്‍ അച്ചടിക്കുന്നതില്‍ വര്‍ധനവുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017ല്‍ ആകെ പിടിച്ചെടുത്തതില്‍ 53 ശതമാനമായിരുന്നു 2000 രൂപയുടെ വ്യാജനോട്ട്. അതാണ് 2018ല്‍ 61 ശതമാനമായത്. 2016 നവംബര്‍ 8നാണു രാജ്യത്തെ അടിമുടി ഇളക്കിമറിച്ച നോട്ടുനിരോധന പ്രഖ്യാപനം ഉണ്ടായത്. പ്രചാരത്തിലിരുന്ന 86% നോട്ടുകളും പിന്‍വലിക്കപ്പെട്ടു. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണു നോട്ടുനിരോധനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ വാദത്തെ തള്ളുന്നതാണ് കള്ളനോട്ടുകേസുകള്‍ സംബന്ധിച്ചുള്ള ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.

തമിഴ്നാട്ടിലാണ് കഴിഞ്ഞ വര്‍ഷം 2000ത്തിന്റെ ഏറ്റവുമധികം വ്യാജന്മാര്‍ പ്രചരിച്ചത്. 12,560 വ്യാജനോട്ടുകളാണ് തമിഴ്നാട്ടില്‍ നിന്നു മാത്രം പിടികൂടിയത്. തൊട്ടുപിറകില്‍ 9615 നോട്ടുകള്‍ പിടിച്ചെടുത്ത ബംഗാള്‍. ഇതിനു തൊട്ടുപിന്നിലായി രാജ്യ തലസ്ഥാനവുമുണ്ട്. രണ്ടായിരത്തിന്റെ 6457 നോട്ടുകളാണ് ഡല്‍ഹിയില്‍ നിന്നു പിടിച്ചെടുത്തത്. മഹാരാഷ്ട്രയില്‍ നിന്ന് 2355 നോട്ടുകളും പിടിച്ചെടുത്തു. കേരളത്തില്‍ നിന്ന് 4402 വ്യാജ 2000 രൂപ നോട്ടുകളാണു പിടിച്ചത്.

വന്‍തുകയ്ക്കുള്ള വ്യാജനോട്ടുകള്‍ വളരെ കുറഞ്ഞ സമയത്തില്‍ അച്ചടിച്ച്, വളരെ കുറവ് സ്ഥലത്ത് സൂക്ഷിക്കാനാകുന്നുവെന്നതാണ് 2000 നോട്ടിനെ കള്ളനോട്ടുകാരുടെ പ്രിയപ്പെട്ടതാക്കുന്നത്. 50, 100 നോട്ടുകളുടെ വ്യാജനാണെങ്കില്‍ കൂടുതല്‍ അച്ചടിക്കണം, വന്‍തോതില്‍ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. അതേസമയം, 2016 നവംബറില്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയതു മുതല്‍ അതിന്റെ ഏറ്റവുമധികം വ്യാജനോട്ടുകള്‍ അച്ചടിച്ചിറക്കിയത് ഗുജറാത്തിലാണ്. 2016 മുതല്‍ 2018 അവസാനം വരെ ഏകദേശം 34,680 വ്യാജനോട്ടുകളാണു സംസ്ഥാനത്തുനിന്നു പിടികൂടിയത്. ഇവയുടെ ആകെ മൂല്യം ഏകദേശം 6.93 കോടി വരും.

നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തു പിടികൂടിയ 2000ത്തിന്റെ വ്യാജനോട്ടുകളില്‍ 26.28 ശതമാനവും ഗുജറാത്തില്‍ നിന്നാണ്. ബംഗാളാണു രണ്ടാം സ്ഥാനത്ത്-3.5 കോടിയുടെ നോട്ടുകള്‍. തമിഴ്നാട് (2.8 കോടി), ഉത്തര്‍ പ്രദേശ് (2.6 കോടി) എന്നീ സംസ്ഥാനങ്ങള്‍ 3, 4 സ്ഥാനത്തും. ഇതുവരെ 2000ത്തിന്റെ ഒരു കള്ളനോട്ട് പോലും പിടിച്ചെടുക്കാത്ത 3 സംസ്ഥാനങ്ങളുമുണ്ട്- ജാര്‍ഖണ്ഡ്, മേഘാലയ, സിക്കിം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 2000ത്തിന്റെ വ്യാജന്മാരെ പിടികൂടാനായിട്ടില്ല.

അതിനിടെ, 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നിര്‍ത്തിയെന്നും കുറച്ചുകൊണ്ടു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷം ആര്‍ബിഐ 354.29 കോടി എണ്ണം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്നു. 2017-18ല്‍ ഇത് 11.15 കോടിയായി. 2018-19ല്‍ 4.66 കോടിയായും കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 2000 രൂപ നോട്ടുകളൊന്നും അച്ചിടിച്ചില്ലെന്നും ഇക്കഴിഞ്ഞ ഒക്ടോബറില്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category