1 GBP = 92.40 INR                       

BREAKING NEWS

കോണ്‍ഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കും; പഞ്ചാബ് മാതൃക നടപ്പിലാക്കാന്‍ ആലോചനയെന്ന് വ്യക്തമാക്കി അഹമ്മദ് പട്ടേല്‍; കേരളത്തെ മാതൃകയാക്കി രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കും; പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നും അത് ഭരണഘടനയ്ക്കെതിരാവുമെന്ന കപില്‍ സിബലിന്റെ പ്രസ്താവനയും വിവാദത്തില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം പാസാക്കിയ പ്രമേയത്തിന്റെ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങളും രംഗത്തുവരാന്‍ ഒരുങ്ങുന്നു. പഞ്ചാബാണ് നിയമത്തിന് എതിരെ പ്രമേയം പാസാക്കിയത്. പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാന മാതൃക പിന്തുടരാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കുമെന്ന സൂചനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രംഗത്തെത്തി.

പഞ്ചാബിന്റെ പാത പിന്‍തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരായി പ്രമേയം അവതരിപ്പിക്കാന്‍ ആലോചിച്ചു വരികയാണ് എന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഇത്തരത്തില്‍ എല്ലാ സംസ്ഥാനങ്ങളും പ്രമേയം അവതരിപ്പിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കില്ല എന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നായിരുന്നു സിബല്‍ അഭിപ്രായപ്പെട്ടത്. അത് നിഷേധിക്കാന്‍ ഒരു വഴിയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ശനിയാഴ്ച പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

'പാര്‍ലമെന്റ് പാസാക്കിയ സിഎഎ, നടപ്പാക്കില്ല എന്ന് ഒരു സംസ്ഥാനത്തിനും പറയാന്‍ കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെ എതിര്‍ക്കാന്‍ കഴിയും, നിയമസഭയില്‍ പ്രമേയം പാസാക്കാനും നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും കഴിയും, എന്നാല്‍ നടപ്പാക്കാതിരിക്കാനാകില്ല. അത് നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാപരമായി പ്രശ്‌നകരമാവുകയും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും'' കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെഎല്‍എഫ്) മുന്‍ നിയമ-നീതിന്യായ മന്ത്രി കൂടിയായ കപില്‍ സിബല്‍ പറഞ്ഞു.

'എന്‍ആര്‍സി, എന്‍പിആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്‍പിആര്‍ നടപ്പാക്കേണ്ടത് ലോക്കല്‍ രജിസ്ട്രാര്‍ ആണ്. ഒരു സംസ്ഥാനതല ഉദ്യോഗസ്ഥനെ ഇന്ത്യാ യൂണിയനുമായി സഹകരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നതാണ് ചില സംസ്ഥാനങ്ങള്‍ പറയുന്നത്. പ്രായോഗികമായി ഇത് സാധ്യമാണോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ ഭരണഘടനാപരമായി, പാര്‍ലമെന്റ് പാസാക്കിയ നിയമം പാലിക്കില്ലെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന് വളരെ ബുദ്ധിമുട്ടാണ്.''- കപില്‍ സിബല്‍ പറയുകയുണ്ടായി.

അതേസമയം കപില്‍ സിബലിന്റെ പ്രസ്താവനയെ തുടര്‍ന്ന് പൗരത്വഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ നിലപാട് എന്താണ് എന്ന് ആരാഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ താന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്നും സുപ്രീം കോടതി നിയമം ഭരണഘടനാപരമാണെന്ന് പറഞ്ഞാല്‍ എല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കേണ്ടി വരുമെന്നാണ് ഉദ്ദേശിച്ചതെന്ന കപില്‍ സിബല്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബ് കേരളത്തിനു പിന്നാലെ പൗരത്വഭേദഗതി നിയമത്തില്‍ പ്രമേയം പാസാക്കിയിരുന്നു. നിയമത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും പഞ്ചാബ് വ്യക്തമാക്കിയിരുന്നു. രാജസ്ഥാന്‍ നിയമത്തിനെതിരെ സംസ്ഥാന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രണ്ട് സംസ്ഥാനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.

ഭരണഘടനയില്‍ അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നിവയുടെ ലംഘനമാണ് സിഎഎ എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ ഈ ആഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ആദ്യത്തെ സംസ്ഥാന സര്‍ക്കാരാണ് കേരളം. സിഎഎയ്ക്കെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസാക്കിയതും കേരളമാണ്. കേരളത്തിന്റെ ചുവടുപിടിച്ച് വിവാദമായ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ സിഎഎ, ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) എന്നിവയോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം പൗരത്വ ഭേദഗതി നിയമ കേസില്‍ സുപ്രീംകോടതി മുമ്പാകെയെത്തിയ ഹരജികള്‍ 22ന് പരിഗണനക്ക് എടുക്കുമ്പോള്‍ മൂന്ന് സാധ്യതകളണ് ഉള്ളതെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമം പ്രാവര്‍ത്തികമാക്കരുതെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നുമാണ് എല്ലാ ഹരജികളുടെയും ഉള്ളടക്കം. താല്‍ക്കാലികമായി റദ്ദാക്കുന്ന ഇടക്കാല ഉത്തരവിനാണ് പ്രധാന സാധ്യതയെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ വ്യക്തമാക്കുന്നു. നിയമം ഇന്നത്തെ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് തടയാന്‍ പറ്റില്ലെന്നും അന്തിമ വിധിയേ നല്‍കാനാകൂവെന്നുമാണ് കോടതി വ്യക്തമാക്കുന്നതെങ്കില്‍ നിയമം നിലവില്‍ വന്നെന്ന് അര്‍ഥമാക്കാം. മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹരജിയില്‍ ഉന്നയിച്ച ഒരാവശ്യം, എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ ബന്ധമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ്. രണ്ടും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ എന്‍.പി.ആര്‍ നടപടികളുമായി മുന്നോട്ടുപോകരുത് എന്ന് ആവശ്യപ്പെടുമെന്നും ലീഗിന് വേണ്ടി ഹാജരാകുന്ന സംഘത്തിലുള്ള ഹാരിസ് ബീരാന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category