1 GBP = 93.00 INR                       

BREAKING NEWS

പ്രമുഖ മലയാളി വ്യവസായി സി സി തമ്പി അറസ്റ്റില്‍; ഹോളിഡെയ്‌സ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് ആസ്ഥാനമാക്കിയുള്ള മദ്യ-ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ തലവനുമായ തമ്പിയെ അറസ്റ്റു ചെയ്തത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; നടപടി വിദേശനാണയച്ചട്ടം ലംഘിച്ച് 288 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍; റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടില്‍ ചോദ്യം ചെയ്ത മലയാളി വ്യവസായിക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടി സിബിഐ കേസ് നിലനില്‍ക്കേ തന്നെ; വധേരയുടെ അടുപ്പക്കാരന് എതിരായ നീക്കം ലക്ഷ്യമിടുന്നത് പ്രിയങ്ക ഗാന്ധിയെയോ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രമുഖ പ്രവാസി വ്യവസായിയും സോണിയ കുടുംബത്തിന്റെ വിശ്വസ്തനുമായ മലയാളി വ്യവസായി സിസി തമ്പി അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റു ചെയ്തത്. വന്‍തുകയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റു ചെയ്ത്. 288 കോടി രൂപ വിദേശ നാണയചട്ടം ലംഘിച്ചു കടത്തിയെന്ന കേസിലാണ് തമ്പിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഹോളിഡെയ്‌സ് ഗ്രൂപ്പ് ചെയര്‍മാനാണ് സി.സി. തമ്പി. ഹോളിഡേ സിറ്റി സെന്റര്‍, ഹോളിഡേ പ്രോപ്പര്‍ട്ടീസ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്ട് എന്നീ കമ്പികളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഒടുവിലാണ് തമ്പിയെ വിദേശ നാണയച്ചട്ടം ലംഘിച്ച കേസില്‍ അറസ്റ്റു ചെയ്തത്. ഒഎന്‍ജിസിയുമായി ബന്ധപ്പെട്ട അഴിമതി കേസും എന്‍ഫോഴ്സ്മെന്റിന്റെ പരിഗണനയിലുണ്ട്.

ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയാണ് സിസി തമ്പിയെ അറസ്റ്റു ചെയ്തത്. റോബര്‍ട്ട് വധേരയുമായി വളരെ അടുപ്പമുള്ള വ്യവസായി കൂടിയാണ് തമ്പി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നടപടി പ്രിയങ്ക ഗാന്ധിക്കെതിരായ നീക്കം കൂടിയാണെന്ന അഭ്യൂഹങ്ങളും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. പൗരത്വ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായി ശക്തമായ സമരമുഖത്താണ് പ്രിയങ്ക ഗാന്ധിയുള്ളത്. ഉത്തര്‍പ്രദേശില്‍ അടക്കം പ്രിയങ്കയുടെ സന്ദര്‍ശനം തലവേദന ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിസി തമ്പിക്കെതിരായ നീക്കത്തിന് രാഷ്ട്രീയ മാനവും കൈവന്നിരിക്കുന്നത്.

ഹോളിഡെയ്‌സ് ഗ്രൂപ്പ് ചെയര്‍മാനാണ് സി.സി. തമ്പി. ദുബായ് ആസ്ഥാനമാക്കി നൂറു കോടി ഡോളര്‍ ആസ്ഥിയുള്ള മദ്യവ്യവസായ ഗ്രൂപ്പിന്റെ തലവനാണ്. കൊച്ചിയിലടക്കം കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളും തമ്പിക്കുണ്ട്. ഹോളിഡെയ്‌സ് ഗ്രൂപ്പിന്റെ പേരില്‍ തമ്പി എറണാകുളത്ത് നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരക്ക് പങ്കുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തമ്പിയെ ചോദ്യം ചെയ്യുകയും ചെയ്തു. സോണിയയും കുടുംബവും ദുബായില്‍ തമ്പിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. കുന്നംകുളം കേന്ദ്രമാക്കി തേജസ് എന്ന പേരില്‍ എഞ്ചിനീയറിങ്ങ് കോളേജും തമ്പി നടത്തുന്നുണ്ട്. ചെറുവത്തൂര്‍ ഫൗണ്ടേഷന്റെ പേരിലാണ് കോളേജ്. തമ്പിയാണ് ചെയര്‍മാന്‍.

യുപിഎ ഭരണകാലത്ത് തമ്പിക്ക് വഴിവിട്ട പല സഹായങ്ങളും ലഭിച്ചിരുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കേരളത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും തമ്പിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ്. കേരളത്തിന് പുറത്ത് വന്‍കിട ഭൂമി ഇടപാടുകള്‍ നടത്തിയ ഹോളിഡേ ഗ്രൂപ്പ് ചെയര്‍മാന്‍ ചെറുവത്തൂര്‍ ചെക്കുട്ടി തമ്പി എന്ന സി സി തമ്പിയെ നേരത്തെ എന്‍ഫോഴ്സമെന്റെ ചോദ്യം ചെയ്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് ഹോളിഡേ തമ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. കൂടാതെ സിബിഐ കേസും തമ്പിയുടെ പേരിലുണ്ട്.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ സമയത്ത് ഹരിയാനയിലെ ഫരീദാബാദില്‍ 400 ഏക്കറോളം കാര്‍ഷിക ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടാണ് തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നത്. റിയല്‍ എസ്റ്റേറ്റിനു പുറമെ റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയടക്കം ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസ് ഇടപാടുകളാണ് ഹോളിഡേ ഗ്രൂപ്പിനുള്ളത്. ഹരിയാനയില്‍ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചിട്ടുണ്ടെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്നം തമ്പിയെ ചോദ്യം ചെയ്തിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് ഉന്നത രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായി തമ്പിക്കുണ്ടായിരുന്ന ബന്ധവും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.

2010ലും തമ്പിക്കെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജുകള്‍ക്ക് അടിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ്. നേരത്തെ വധേരയെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് വധേര ഇപ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category