1 GBP = 92.60 INR                       

BREAKING NEWS

ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നു; തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു; മഞ്ചേശ്വരത്തെ അദ്ധ്യാപികയുടെ മരണത്തില്‍ ആരോപണങ്ങളുമായി മകന്‍; തലയിലെ മുടി കൊഴിഞ്ഞുപോയ നിലയില്‍ മൃതദേഹം കാണപ്പെട്ടെങ്കിലും മുങ്ങി മരിച്ചതെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്; മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കള്‍; അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും രൂപശ്രീയുടെ മരണത്തില്‍ ദുരൂഹത ഒഴിഞ്ഞില്ല

Britishmalayali
kz´wteJI³

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് അദ്ധ്യാപികയെ മരിച്ച നിലയില്‍ കാരണപ്പെട്ട സംഭവത്തിലെ ദൂരൂഹത നീങ്ങുന്നില്ല. മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപിക രൂപശ്രീയുടെ മൃതദേഹമാണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് നിന്നും കണ്ടെത്തുന്നത്. അദ്ധ്യാപികയെ സഹപ്രവര്‍ത്തകന്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എങ്കിലും കേസില്‍ ദുരൂഹത ഒഴിഞ്ഞിട്ടില്ല.

രൂപശ്രീയുടെ മരണത്തില്‍ സഹപ്രവര്‍ത്തകന് പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സഹപ്രവര്‍ത്തകനായ അദ്ധ്യാപകന്‍ രൂപശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതായും മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന് മകന്‍ കൃതികും പറഞ്ഞു.

അദ്ധ്യാപകനെ ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. മരണകാരണം എന്താണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. അധ്വാപകനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നുവെന്നേയുള്ളൂവെന്നും അദ്ധ്യാപകനെതിരേ മറ്റ് തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നുമാണ് മഞ്ചേശ്വരം എസ്ഐ. ബാലചന്ദ്രന്‍ വ്യക്തമാക്കിയത്. രൂപശ്രീയെ അവസാനമായി ഫോണില്‍ വിളിച്ചത് ഈ അദ്ധ്യാപകനാണെന്നും ഇവര്‍ തമ്മില്‍ നേരത്തേ അടുപ്പമുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഭര്‍ത്താവിന്റെ പരാതിയുടെയും കുടുംബാംഗങ്ങളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അദ്ധ്യാപിക മുങ്ങിമരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. മരണം എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ചല്ല, മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തലയിലെ മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം.

വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. ഇത്രയധികം സമയം കടലിലകപ്പെട്ടാല്‍ ശക്തമായ തിരയില്‍പ്പെട്ട് വസ്ത്രമിളകിപ്പോകാനും മുടി കൊഴിഞ്ഞുപോകാനും സാധ്യതയുണ്ടെന്നാണ് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇങ്ങനെ സംഭവിക്കാന്‍ നേരിയ സാധ്യതയേ ഉള്ളൂവെന്ന് എസ്ഐ. ബാലചന്ദ്രന്‍ പറഞ്ഞു. ഞായറാഴ്ച സ്‌കൂളിലെ പല അദ്ധ്യാപകരെയും രൂപശ്രീയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യംചെയ്തു. അതേസമയം രൂപശ്രീ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി. ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കുശേഷം ശനിയാഴ്ച രാത്രി മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അദ്ധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയില്‍ അദ്ധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.

 



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category