1 GBP = 94.40 INR                       

BREAKING NEWS

ഒടുവില്‍ ഇന്ത്യയോട് സുല്ലു പറഞ്ഞ് മലേഷ്യ! തങ്ങള്‍ വളരെ ചെറിയ രാജ്യമാണ്, ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്; പാമോയില്‍ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യന്‍ പ്രഖ്യാപനത്തോടെ എട്ടിന്റെ പണി കിട്ടിയ മലേഷ്യ ഒടുവില്‍ മോദി വരച്ച വരയില്‍; ഇന്ത്യയെ ചൊടിപ്പിച്ചത് കാശ്മീര്‍, പൗരത്വം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ മലേഷ്യ വിമര്‍ശിച്ചത്

Britishmalayali
kz´wteJI³

ക്വലാലംപൂര്‍: ഇന്ത്യന്‍ ആഭ്യന്തര വിഷയങ്ങളില്‍ അനാവശ്യമായി ഇടപെട്ട മലേഷ്യക്ക് കിട്ടിയത് എട്ടിന്റെ പണി. പാമോയില്‍ വാങ്ങുന്നത് നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടിയോടെ മലേഷ്യ ഇന്ത്യന്‍ നിലപാടുകളുടെ വഴിയേ എത്തി. ഈ വിഷയത്തില്‍ ഇന്ത്യയെ അനുനയിപ്പിക്കുന്ന നിലപാടിലാണ് മലേഷ്യ ഇപ്പോള്‍ നീങ്ങുന്നത്. ഇന്ത്യക്കെതിരെ പ്രതികാരമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കി. തങ്ങള്‍ വളരെ ചെറിയ രാജ്യമാണെന്നും ഇന്ത്യയുമായി വ്യാപാര പോരിനില്ലെന്നും അദ്ദേഹം ലങ്കാവി ദ്വീപ് സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ ഇറക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇറക്കുമതി ഈ മാസം മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്. കശ്മീര്‍, പൗരത്വം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ മലേഷ്യന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ഇന്ത്യ ഇറക്കുമതി നിര്‍ത്തിയത് തിരിച്ചടിയാണ്. ഇത് തരണം ചെയ്യാന്‍ മലേഷ്യ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മഹാതീര്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ അദ്ദേഹം വീണ്ടും എതിര്‍ത്തു. സുതാര്യമായ നടപടിയല്ല ഇന്ത്യ സ്വീകരിച്ചതെന്ന് മഹാതീര്‍ മുഹമ്മദ് കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചുവര്‍ഷമായി മലേഷ്യയില്‍ നിന്ന് പാമോയില്‍ കൂടുതല്‍ ഇറക്കുന്നത് ഇന്ത്യയാണ്. ഇന്ത്യ ഇടപാട് നിര്‍ത്തിയ സാഹചര്യത്തില്‍ ബദല്‍ സംവിധാനം തേടുകയാണ് അവര്‍. മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് അഭയം നല്‍കിയിരിക്കുന്നത് മലേഷ്യയാണ്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും മലേഷ്യ തയ്യാറായിട്ടില്ല.

തുടര്‍ച്ചയായ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ എടുക്കുന്ന മലേഷ്യക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുട്ടന്‍ പണി. മലേഷ്യയുടെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്ന രീതിയില്‍ നേരത്തെ പമോയില്‍ ഇ്റക്കുമതി കുറച്ച ഇന്ത്യ ഇപ്പോള്‍ ആ നിയന്ത്രണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കയാണ്. പാമോയില്‍ ഇറക്കുമതി നിയന്ത്രണത്തിന് പുറമേ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരുാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഖനിമേഖലയിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്. കശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു.കൂടാതെ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല.

ഈ മൂന്ന് വിഷയങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ ചൂണ്ടിക്കാട്ടേണ്ടത് മലേഷ്യയുടെ ആവശ്യമാണ്, ഇല്ലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മലേഷ്യ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

മലേഷ്യയിലെ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിട്ടും, വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ യാതൊരു നടപടിയെടുക്കാതെ മലേഷ്യന്‍ സര്‍ക്കാറിന്റെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മലേഷ്യന്‍ പൗരന്മാരായ ഹിന്ദുക്കള്‍ക്ക് ഇവിടുത്തെ പ്രധാനമന്ത്രിയേക്കാള്‍ വിശ്വാസവും കൂറും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിര്‍ നായിക്കിന്റെ പ്രസ്താവന നേരത്തെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയും ഇന്ത്യന്‍ വംശജനുമായ എം കുലശേഖരന്‍ ഇക്കാര്യത്തില്‍ ശക്തമായി പ്രതിഷേധിച്ചിട്ടും, ഇന്ത്യയില്‍ മതപരിവര്‍ത്തനവും വിദേശനാണ്യവിനിയ ലംഘനവും അടക്കമുള്ള ഗുരുതരമായ കേസുകള്‍ നേരിടുന്ന നായിക്കിനെ സംരക്ഷിക്കുകയാണ് മലേഷ്യ ചെയ്യുന്നത്.സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മലേഷ്യ അംഗീകരിച്ചിട്ടില്ല. സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി മുഹാതിര്‍ മുഹമ്മദ് ആവര്‍ത്തിച്ച് പറയുന്നത്.

ഇതും ഇന്ത്യ-മലേഷ്യാ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയാണ്. ഇന്ത്യന്‍ വംശജനായ സാക്കിര്‍ നായിക്ക് വിവാദങ്ങളെ തുടര്‍ന്ന് മലേഷ്യയിലേക്ക് കുടിയേറി സ്ഥിരം താമസക്കാരന്‍ എന്ന പദവി നേടിയ വ്യക്തിയാണ്. എന്നാല്‍ ഇതേ കുടിയേറ്റക്കാരന്‍ തന്നെ തലമുറകള്‍ക്ക് മുമ്പ് മലേഷ്യയില്‍ കുടിയേറിയ ഇന്ത്യാക്കാരെ ആക്ഷേപിക്കുന്നതിന്റെ വൈരുധ്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു.ഇന്ത്യന്‍ ഏജന്‍സികള്‍ മുന്‍പ് രണ്ട് തവണ സാക്കിര്‍ നായിക്കിന് വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയും ഇന്റര്‍പോള്‍ ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചത്. സാക്കിര്‍ നായിക്കിനെ മലേഷ്യയില്‍ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്‍പും രണ്ട് തവണ ഇതേ ആവശ്യം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഉന്നയിച്ചിട്ടും ഇന്റര്‍പോള്‍ വഴങ്ങിയിരുന്നില്ല.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം.മലേഷ്യ ഇന്റര്‍പോളിന്റെ അംഗരാഷ്ട്രമാണ്. 2010 ല്‍ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറില്‍ ഇവര്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു. എന്നാല്‍ സാക്കിര്‍ നായികിനെ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നാണ് മലേഷ്യയും നിലപാടെടുത്തിരിക്കുന്നത്.സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. സാക്കിര്‍ നായികിന്റെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു.

പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിലെ ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തിനു സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായാലും തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞൂ. മലേഷ്യന്‍ പാം റിഫൈനറുകള്‍ ബിസിനസ്സില്‍ വന്‍ നഷ്ടം ഉറ്റുനോക്കുമ്പോള്‍, തന്റെ സര്‍ക്കാര്‍ പരിഹാരം കാണുമെന്നും മഹാതിര്‍ പറഞ്ഞു. 'ഇന്ത്യയിലേക്കു കൂടുതല്‍ പാമോയില്‍ കയറ്റുമതി ചെയ്യുന്നതിനാല്‍ ഇതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. എന്നാല്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് തുറന്നുപറയുകയും വേണം. കാര്യങ്ങളെ തെറ്റായി അനുവദിക്കുകയും പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുകയും ചെയ്താല്‍ ഞങ്ങളും മറ്റുള്ളവരും ഒരുപാട് തെറ്റായ കാര്യങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു' അദ്ദേഹം പറഞ്ഞു 2019ല്‍ ഏറ്റവും കൂടുതല്‍ പാമോയില്‍ വാങ്ങുന്ന രാജ്യമായിരുന്നു ഇന്ത്യ, ഏകദേശം 4.4 ദശലക്ഷം ടണ്ണാണ് ഇന്ത്യ വാങ്ങിയത്. ബന്ധം മെച്ചപ്പെട്ടില്ലെങ്കില്‍ 2020ല്‍ വാങ്ങലുകള്‍ ഒരു ദശലക്ഷം ടണ്ണില്‍ താഴെയാകുമെന്ന് ഇന്ത്യന്‍ വ്യാപാരികള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category