1 GBP = 94.40 INR                       

BREAKING NEWS

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാനം ഹര്‍ജി നല്‍കിയത് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍; സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ്; കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്; അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരെ അറിയിച്ചിരുന്നില്ല; ഗവര്‍ണറുടെ അനുമതി നേടാത്തത് മനപ്പൂര്‍വ്വമല്ല; ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നേരില്‍ വിശദീകരണം നല്‍കി ചീഫ് സെക്രട്ടറി ടോം ജോസ്; ഏറ്റുമുട്ടലിന് നില്‍ക്കാതെ രമ്യമായി പ്രശ്നം തീര്‍ന്നേക്കുമെന്ന് സൂചന

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് അവസാനമാകുന്നതായി സൂചന. ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നേരില്‍ വിശദീകരണം അറിയിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംസ്ഥാന ചീഫ് സെക്രട്ടറി രാജ്ഭവനില്‍ എത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ഗവര്‍ണര്‍ കഴിഞ്ഞദിവസം സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാജ്ഭവനിലെ അടച്ചിട്ട മുറിയില്‍ ചീഫ് സെക്രട്ടറി-ഗവര്‍ണര്‍ കൂടിക്കാഴ്ച നടന്നത്.

20 മിനുട്ടോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ വാക്കാലുള്ള മറുപടിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയതെന്നാണ് സൂചന. ഗവര്‍ണറെ മനഃപൂര്‍വം അവഗണിച്ചില്ല. മുന്‍പും കേന്ദ്ര നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനൊന്നും തന്നെ ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കോടതിയില്‍ പോയത് പൗരത്വനിയമത്തില്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനാണ്. വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചേക്കുമെന്നാണു സൂചന. സുപ്രീം കോടതിയെ സമീപിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗവര്‍ണറെ അവഗണിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഇതിനു മുമ്പും സുപ്രീം കോടതിയെ സമീപിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരെ അറിയിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ഇന്നലെ വിശദീകരണം തേടിയത്. തന്നെ അറിയിക്കാതെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു. പൗരത്വനിയമത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചത്. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന നിലപാടും അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.

അതിനിടെ പൗരത്വഭേദഗതി നിയമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരടിക്കുന്നത് അഭികാമ്യമല്ലെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മര്യാദ ലംഘിക്കുകയാണ്. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടെന്നും ബിജെപി എംഎല്‍എ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടത് മര്യാദയാണെന്നും വിഷയത്തില്‍ നിയമപരമായി പ്രശ്‌നമുണ്ടോ എന്നത് ഭരണഘടന വിദഗ്ദ്ധര്‍ പരിശോധിക്കട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category