1 GBP = 92.40 INR                       

BREAKING NEWS

ഒക്കത്ത് ഒരു കുട്ടിയും കൈയില്‍ രണ്ട് പട്ടിയും! മെഗ്‌സിറ്റിന്റെ പേരില്‍ ബ്രിട്ടന്‍ ഞെരിപിരി കൊള്ളുമ്പോള്‍ നായിക പട്ടിക്കുട്ടികളുമായി കാനഡയില്‍ ഉല്ലാസത്തില്‍; മേഗനൊപ്പം ചേരാന്‍ ഹാരിയും ബ്രിട്ടന്‍ വിട്ടൊഴിഞ്ഞു

Britishmalayali
kz´wteJI³

രാജകീയ പദവികളെല്ലാം കൈയൊഴിഞ്ഞ്, പൊതുഖജനാവില്‍നിന്ന് ചെലവിട്ട പണം തിരിച്ചടച്ച് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും രാജ്യം വിടുന്നതിന്റെ നടുക്കത്തിലാണ് ബ്രിട്ടന്‍ ഇപ്പോഴും. കാനഡയിലേക്കാണ് ഹാരിയും മേഗനും കുടിയേറുന്നത്. കഥനായിക മേഗനാകട്ടെ വാന്‍കുവറില്‍ വാടകയ്‌ക്കെടുത്ത ബംഗ്ലാവില്‍ മകന്‍ ആര്‍ച്ചിക്കൊപ്പം താമസം തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടനില്‍നിന്ന് ഹാരിയും ഭാര്യക്കൊപ്പം ചേരാന്‍ വാന്‍കുവറിലേക്ക് പറന്നു.

മേഗന്‍ ആര്‍ച്ചിയുമായും വളര്‍ത്തു നായ്ക്കളുമായും നടക്കാനിറങ്ങിയ ചിത്രമാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ചര്‍ച്ചാവിഷയം. ദിവസങ്ങള്‍ക്കുമുമ്പ് വാന്‍കുവറിലെത്തിയ മേഗന്‍ ഇന്നലെയാണ് മകനുമൊത്ത് ഹോര്‍ത്ത് ഹില്‍ റീജണല്‍ പാര്‍ക്കില്‍ നടക്കാനിറങ്ങിയത്. ലാബ് വിഭാഗത്തില്‍പ്പെട്ട ഓസ്, ബീഗിള്‍ വിഭാഗത്തില്‍പ്പെട്ട ഗയ് എന്നീ നായ്ക്കുട്ടികളുമായാണ് മേഗന്‍ നടക്കാനിറങ്ങിയത്. മെഗ്‌സിറ്റോ മറ്റേതെങ്കിലും പ്രശ്‌നമേ തന്നെ ബാധിച്ചിട്ടില്ലെന്ന മട്ടില്‍, ചിരിക്കുന്ന മുഖവുമായി നടക്കാനിറങ്ങിയ മേഗന്റെ ചിത്രമാണ് ഇപ്പോള്‍ ബ്രിട്ടനിലെ തരംഗം.

ബക്കിങ്ങാം കൊട്ടാരത്തില്‍ സഹോദരന്‍ വില്യം രാജകുമാരന്‍ നടത്തിയ വിരുന്ന് വേണ്ടെന്നുവെച്ചാണ് ഹാരി മേഗനൊപ്പം ചേരുന്നതിനായി വാന്‍കുവറിലേക്ക് പുറപ്പെട്ടത്. അച്ഛന്‍ ചാള്‍സ് രാജകുമാരനുശേഷം കിരീടാവകാശിയായ വില്യമിന്റെ അധികാരപ്രഖ്യാപനം കൂടിയായാണ് ഈ വിരുന്ന് വിശേഷിക്കപ്പെട്ടത്. രാജകുടുംബാംഗങ്ങളായ എഡ്വേര്‍ഡ് രാജുമാരന്‍, ഭാര്യ സോഫി, ആന്‍ രാജകുമാരി, എന്നിവര്‍ക്കു പുറമെ ആഫ്രിക്കയില്‍നിന്നുള്ള 21 പ്രതിനിധികളും വിരുന്നില്‍ പങ്കെടുത്തു.
യു.കെ - ആഫ്രിക്ക നിക്ഷേപ ഉച്ചകോടിയെന്ന പേരിലാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. എലിസബത്ത് രാജ്ഞിയും ചാള്‍സ് രാജകുമാരനും വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് വില്യമിന്റെ ഭാര്യ കെയ്റ്റ് രാജകുമാരിയും. രാജ്ഞിയുടെ ലണ്ടനിലെ ഔദ്യോഗിക വസതിയിലാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. വിരുന്ന് നടക്കുമ്പോള്‍ ഹാരി വാന്‍കുവറിലേക്കുള്ള വിമാനത്തിലായിരുന്നു. സാന്നിധ്യത്തെക്കാള്‍ ഹാരിയുടെ അസാന്നിധ്യമാണ് ബ്രിട്ടനില്‍ പിന്നീട് ചര്‍ച്ചയായത്.

ഉച്ചകോടിക്ക് മുന്നോടിയായി ചില രാഷ്ട്രത്തലവന്മാരുമായുള്ള ചര്‍ച്ചകള്‍ ഹാരി യാത്രയ്ക്കുമുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. മൊറോക്കന്‍ പ്രധാനമന്ത്രി സാദ് എഡ്ഡീന്‍ എല്‍ ഒത്മാനിയെയും മലാവി പ്രസിഡന്റനെയും മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയെയും ഹാരി കണ്ടിരുന്നു. ശേഷിച്ച നേതാക്കളുമായി ബക്കിങ്ങാം കൊട്ടാരത്തില്‍ വില്യം രാജകുമാരനും ചര്‍ച്ച നടത്തി. ഔദ്യോഗിക പരിപാടികളെല്ലാം തീര്‍ത്തശേഷമാണ് ഹാരി ഭാര്യക്കും മകനുമൊപ്പം ചേരാന്‍ കാനഡയിലേക്ക് പറന്നത്.

ഹാരി കാനഡയിലെത്തിയ ശേഷമാകും രാജകുടുംബത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ സംബന്ധിച്ച അന്തിമ കാര്യങ്ങൡലേക്ക് അവര്‍ കടക്കുക. വാന്‍കുവര്‍ ദ്വീപിലെ 14 ദശലക്ഷം പൗണ്ട് വിലയുള്ള ബംഗ്ലാവാണ് താമസത്തിനായി ഹാരിയും മേഗനും തിരഞ്ഞെടുത്തിരിക്കുന്നത്. ആഫ്രിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വില്യം രാജകുമാരന്‍ നടത്തുന്ന വിരുന്നില്‍ പങ്കെടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു. വാന്‍കുവര്‍ യാത്ര നേരത്തെ തീരുമാനിച്ചതുകൊണ്ടാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category