1 GBP = 92.00 INR                       

BREAKING NEWS

ലോക ജനസംഖ്യയുടെ അഞ്ചുശതമാനത്തെ തുടച്ചുനീക്കിയ ആ ഭീകരന്‍ വൈറസാണോ ചൈനയില്‍ തുടക്കം കുറിച്ചത്? ഓരോ നൂറുവര്‍ഷവും സകല ദുരന്തങ്ങളും ആവര്‍ത്തിക്കുമെന്ന വിശ്വാസം ശരിയായാല്‍ ഈ അജ്ഞാതരോഗം 100 കോടി ജീവനെങ്കിലുമെടുക്കും

Britishmalayali
kz´wteJI³

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാര്‍സ് രോഗം ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളിവിടുമോ? ഒന്നിനുപുറകെ ഒന്നായി ഒരേ രോഗലക്ഷണങ്ങളോടെ ജനങ്ങള്‍ ആരോഗ്യകേന്ദ്രത്തിലെത്തുമ്പോള്‍, ചൈന മാത്രമല്ല ലോകം മുഴുവന്‍ ആശങ്കയിലാണ്. സാധാരണ പനിക്കാലത്ത് കൂടുതലും രോഗബാധിതരാകുന്നത് കുട്ടികളും പ്രായം ചെന്നവരുമാണെങ്കില്‍, പ്രതിരോധശേഷി ആര്‍ജിച്ച ചെറുപ്പക്കാരെപ്പോലും ഈ അപൂര്‍വ രോഗം പിടികൂടുന്നതാണ് ആശങ്ക ശക്തമാക്കുന്നത്. നൂറുവര്‍ഷം മുമ്പ് പൊട്ടിപ്പുറപ്പെടുകയും ലോക ജനസംഖ്യയിലെ അഞ്ചുശതമാനത്തെ തുടച്ചുനീക്കുകയും ചെയ്ത സ്പാനിഷ് ഫ്‌ളൂ രോഗബാധയുടെ അതേ ആശങ്കയോടെയാണ് ഇതിനെയും അധികൃതര്‍ കാണുന്നത്.

സ്പാനിഷ് ഫ്‌ളൂ അഥവാ പ്ലേഗ് ഇന്ത്യയില്‍ മാത്രം അന്ന് 1.8 കോടി ജനങ്ങളുടെ ജീവനെടുത്തു. അമേരിക്കയില്‍ ജനസംഖ്യയുടെ മൂന്നിലൊന്നിനെയും രോഗം ബാധിച്ചു. 1918 മുതല്‍ ഒരുവര്‍ഷത്തോളം ലോകത്തെ പിടിച്ചുലച്ച രോഗം ലോകത്തെ അമ്പതുകോടി ജനങ്ങളെയാണ് ബാധിച്ചത്. നൂറുവര്‍ഷത്തിനിപ്പുറം അത്തരമൊരു രോഗബാധയുടെ ഭീഷണിയിലേക്കിറങ്ങുകയാണ് ലോകം. ചൈനയിലെ വുഹാന്‍ പട്ടണത്തില്‍നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് ബാധ ഇതിനകം 200 പേരില്‍ സ്ഥിരീകരിച്ചു. 2019-സിഒവി എന്ന വൈറസ് ബാധിച്ച് ഇതിനകം മൂന്നുപേര്‍ മരിക്കുകയും ചെയ്തതായാണ് ഔദ്യോഗിക സ്ഥിരീകരണം.
രോഗബാധ ചൈനയിലായതിനാല്‍, രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് ലോകം. ചൈനീസ് അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ മറച്ചുവെച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. വൈറസ് ബാധ ഇതിനകം കൂടുതല്‍ പേരെ ബാധിച്ചിരിക്കാനാണ് സാധ്യതയെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ പറയുന്നു. ഇതേ വൈറസിന്റെ സാന്നിധ്യം ജപ്പാനിലും തായ്‌ലന്‍ഡിലും സൗത്ത് കൊറിയയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടനിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. തായ്‌ലന്‍ഡില്‍ യാത്ര ചെയ്യവെയാണ് ആഷ്‌ലി ഷോര്‍ലി എന്ന 32-കാരന്‍ രോഗബാധിതനായത്.

രോബബാധ റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെന്നുകരുതി ഇന്ത്യയിലോ അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉള്ളവര്‍ സുരക്ഷിതരാണെന്ന് കരുതരുത്. അങ്ങോട്ടുമിങ്ങോട്ടും യാത്രകളും മറ്റുമുള്ള ലോകത്ത് വൈറസ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പകരാന്‍ സാധ്യത വളരെയേറെയാണ്. തായ്‌ലന്‍ഡില്‍ വിനോദസഞ്ചാരത്തിനുപോയ ആഷ്‌ലിയിലൂടെ ഇപ്പോള്‍ വൈറസ് ബ്രിട്ടനിലുമെത്തിയിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കുന്ന വൈറസാണോ ഇതെന്ന സംശയം ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുണ്ട്.

വിമാനയാത്രയിലൂടെയാണ് രോഗം ഇപ്പോള്‍ വിവിധ രാജ്യങ്ങലിലെത്തുന്നത്. നൂറുവര്‍ഷം മുമ്പ് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ നൂറുമടങ്ങ് വേഗത്തില്‍ രോഗം പടരാനുള്ള സാധ്യത ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയിലെ രോഗബാധയെ ആശങ്കയോടെയാണ് മറ്റു രാജ്യങ്ങള്‍ കാണുന്നത്. കൊറോണ വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന കുറച്ചുകാലമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ നൂറുവര്‍ഷത്തിലും മഹാമാരി ലോകത്തെ തകര്‍ത്തെറിയുമെന്ന ആശങ്ക സത്യമായാല്‍, ചൈനയിലെ കൊറോണ വൈറസ് ബാധയെ നിസ്സാരമായി തള്ളിക്കളയാനാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category