1 GBP = 92.40 INR                       

BREAKING NEWS

യുകെ മലയാളിയുടെ വീട് കുന്നും പുറത്താക്കി നാട്ടിലെ മണ്ണു മാന്തല്‍; എന്‍എച്ച്എസ് ദമ്പതിമാരുടെ ഇരവിമംഗലത്തെ വീടിനു ചുറ്റും കിടങ്ങു തീര്‍ത്ത് മണ്ണുമാഫിയ: ആരുണ്ടിവി ടെ പ്രവാസിക്കുവേണ്ടി ശബ്ദിക്കാന്‍

Britishmalayali
kz´wteJI³

ണ്ണു മാഫിയകളുടെ ക്രൂരതയ്ക്ക് ഇരയായി നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജെയ്‌മോന്‍ കുരുവിളയും കുടുംബവും. എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ജെയ്‌മോന്‍ കുരുവിളയുടെയും ഭാര്യയുടെയും ഇരവിമംഗലത്തെ വീടാണ് മണ്ണു മാഫിയകളുടെ പ്രവര്‍ത്തനം മൂലം അപകട ഭീഷണിയില്‍ ആയിരിക്കുന്നത്. ഇരവിമംഗലം മാഞ്ഞൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ കക്കത്തുമല മേട്ടുംപാറ റോഡരികിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപമാണ് വന്‍ തോതില്‍ മണ്ണു നീക്കം ചെയ്ത് വീട് തന്നെ ഇപ്പോള്‍ അപകട ഭീഷണിയില്‍ ആയത്. വീടിന്റെ പിന്‍ വശത്തോടു ചേര്‍ന്ന് ഏതാണ്ട് 25 അടിയിലേറെ താഴചയിലാണ് മണ്ണെടുത്ത് വില്‍പന നടത്തിയിട്ടുള്ളത്.

മൂന്നു ദിവസം കൊണ്ട് പുലര്‍ച്ചെ ആളുകള്‍ ഉണരും മുമ്പ് മണ്ണുമാന്തിയന്ത്രവും ടിപ്പറുകളും ഉപയോഗിച്ചാണ് മണ്ണെടുത്തു നീക്കിയത്. ജെയ്‌മോന്‍ കുരുവിളയും ഭാര്യയും നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ആയതിനാല്‍ ഇവിടെ ഇപ്പോള്‍ ആരും താമസമില്ല. അതിനാല്‍ തന്നെ എന്താണ് നടക്കുന്നത് എന്ന കാര്യത്തില്‍ നാട്ടുകാര്‍ക്കും വ്യക്തത കിട്ടിയില്ല. എന്നാല്‍, ആഴത്തില്‍ മണ്ണെടുത്തത് ജെയ്‌മോന്റെയും സമീപത്തെ വീടുകള്‍ക്കും അപകട ഭീഷണിയായതും സമീപത്തെ പല കിണറുകളും വറ്റുകയും ചെയ്തതോടെയാണ് പ്രശ്‌നം ഗുരുതരമാണെന്ന് നാട്ടുകാര്‍ മനസിലാക്കിയത്. 
സംഭവം അറിഞ്ഞ ജെയ്‌മോന്‍ ഭാര്യാ സഹോദരനെ വിളിക്കുകയും ജെയ്‌മോന്റെ ബന്ധുവായ പ്രകൃതി സംരക്ഷണ പ്രചാരകന്‍ കൂടിയായ ജോയി പനങ്കാലയും പ്രകൃതി സംരക്ഷണ സമിതി അംഗങ്ങളും, പഞ്ചായത്ത് മെമ്പര്‍ ബിജു മറ്റപ്പള്ളിയും സ്ഥലത്തെത്തി. ബിജു മറ്റപ്പള്ളിയുടെ നിര്‍ദേശപ്രകാരം ജോയി പനങ്കാലയുടെ നേതൃത്വത്തില്‍ തദ്ദേശവാസികളില്‍ നിന്നും ഒപ്പുശേഖരണവും നടത്തി. ചുരുങ്ങിയ സമയംകൊണ്ട് നാല്‍പ്പതില്‍പ്പരം ഒപ്പുകളാണ് ശേഖരിച്ചത്. തുടര്‍ന്ന് മണ്ണെടുപ്പിനെതിരെ വില്ലേജ് ഓഫീസര്‍ക്കും, കളക്ടര്‍, ആര്‍.ഡി.ഒ പരാതി നല്‍കി.

അടുത്ത ദിവസവും മണ്ണു മാന്താന്‍ എത്തിയ വാഹനങ്ങളെ വില്ലേജ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം നാട്ടുകാര്‍ ചേര്‍ന്നു തടയുകയും മണ്ണ് മാറ്റാന്‍ പാടില്ലെന്നു വിലക്കുകയും ചെയ്തു. ഈ മണ്ണെടുപ്പ് മൂലം ഈ കഴിഞ്ഞ വര്‍ഷം ടാര്‍ ചെയ്ത മേട്ടുംപാറ- കക്കാത്തുമല റോഡ് തന്നെ ടിപ്പറുകള്‍ തുടര്‍ച്ചയായി ഓടിയതിനാല്‍ റോഡും തകര്‍ന്നിട്ടുണ്ട്. ഈ മണ്ണെടുപ്പു മൂലം ജെയ്മോന്റെ മൊത്തം വീട് തന്നെ അപകടാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഒരിക്കലും വറ്റാത്ത കിണറിലെ ജലനിരപ്പ് തന്നെ ക്രമാതീതമായി താഴാന്‍ തുടങ്ങിയിട്ടുണ്ട്.

മൈനിംങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റുമായും, വകുപ്പ് മന്ത്രിയുമായും, കളക്ടര്‍ മുതലായവരുമായി ബന്ധപ്പെട്ട് ജെയ്മോന്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. ജെയ്മോന്റെ പുരയിടം അടുത്ത കാലവര്‍ഷത്തില്‍ താഴേയ്ക്ക് ഇരുന്നുപോകാന്‍ സാധ്യതയുണ്ട്. ഏതായാലും അഡ്വക്കേറ്റുമാരെ ബന്ധപ്പെടുകയും, അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികള്‍ക്ക് നേരേയുള്ള ഇത്തരത്തിലുള്ള ക്രൂരമായ നടപടികളെ നേരിടാന്‍ എല്ലാ പ്രവാസി സംഘടനകളും, അവയുടെ നേതാക്കന്മാരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യം വളരെ അത്യാവശ്യമാണെന്നു വ്യക്തമാക്കുന്നതാണ് ജെയ്‌മോനുണ്ടായ അനുഭവം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category