1 GBP = 92.00 INR                       

BREAKING NEWS

ലണ്ടന്‍ ഇല്‍ഫോഡില്‍ കൊല്ലപ്പെട്ട മൂന്നുപേരും സിഖുകാരായ ഇന്ത്യന്‍ വംശജര്‍; കെട്ടിട നിര്‍മ്മാണത്തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

കിഴക്കന്‍ ലണ്ടനില്‍ ഞായറാഴ്ച കുത്തേറ്റുമരിച്ച മൂന്നുയുവാക്കളും സിഖ് വംശജരായ ഇന്ത്യക്കാര്‍. കൂലി കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കെടിട നിര്‍മാതാക്കളായ മൂന്നുപേരുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നരീന്ദര്‍ സിങ് (26), ഹരീന്ദര്‍ കുമാര്‍ (22), ബല്‍ജിത്ത് സിങ് (34) എന്നിവരാണ് മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ ഇല്‍ഫോഡില്‍ കുത്തേറ്റുമരിച്ചത്. ഇല്‍ഫഡിലെ സെവന്‍ കിങ്‌സ് സ്റ്റേഷനു സമീപമാണ് ഞായറാഴ്ച വൈകീട്ട് ഏഴരയോടെ ഇവര്‍ക്ക് കുത്തേറ്റത്.

കഴുത്തിനും നെഞ്ചത്തും തോളിലും കുത്തേറ്റാണ് ഇവരിലൊരാള്‍ മരിച്ചത്. തലയില്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് മറ്റൊരാള്‍ മരിച്ചത്. ഇന്ത്യക്കാരായ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു റെസ്റ്റോറന്റില്‍നിന്നാണ് പ്രശ്‌നം തുടങ്ങിയത്. ഇവിടെനിന്ന് ഉച്ചത്തിലുള്ള വാഗ്വാദങ്ങളും ആക്രോശങ്ങളും കേട്ടിരുന്നതായി സമീപത്തുള്ള കടക്കാര്‍ പറയുന്നു. ഉച്ച മുതല്‍ തുടങ്ങിയ മദ്യപാനമാണ് വഴക്കിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.
സിഖുകാരായ തൊഴിലാളികളാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്. 29-ഉം 39-ഉം വയസ്സുള്ള രണ്ടുപേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ തമ്മില്‍ വഴക്കുണ്ടായ റെസ്റ്ററന്റിനു സമീപത്തുള്ള പാര്‍ക്ക് തെളിവുശേഖരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. ഒരു ഡസനോളം ഫൊറന്‍സിക് വിദഗ്ധരും രണ്ട് പോലീസ് നായ്ക്കളും സൗത്ത് പാര്‍ക്കില്‍ തെളിവുശേഖരണത്തിനെത്തിയിരുന്നു. കൂടുതല്‍ പേര്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

കൊല്ലപ്പെട്ട നരീന്ദര്‍ സിങ്ങും ഹരീന്ദര്‍ കുമാറും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് നരീന്ദറിന്റെ സഹോദരന്‍ ജസ്ബാല്‍ പറഞ്ഞു. ആക്രമണവിവരമറിഞ്ഞ് താന്‍ അപ്പോള്‍ത്തന്നെ സംഭവസ്ഥലത്ത് എത്തിയെന്നും അപ്പോഴേക്കും നരീന്ദര്‍ മരിച്ചുകിടക്കുകയായിരുന്നുവെന്നും ജസ്ബാല്‍ പറഞ്ഞു. പറയത്തക്ക ശത്രുക്കളോ എതിരാളികളോ ഇരുവര്‍ക്കുമുണ്ടായിരുന്നില്ലെന്നും ജസ്ബാല്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ ബ്രിട്ടനിലെത്തി കെട്ടിട നിര്‍മാണ മേഖലയിലേക്ക് തിരിഞ്ഞത്.

ഒഴിവുദിനമായ ഞായറാഴ്ച പതിവ് മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് തര്‍ക്കം തുടങ്ങിയതെന്ന് ഹരീന്ദറിന്റെ മറ്റൊരു ബന്ധു പറഞ്ഞത്. എല്ലാ ഞായറാഴ്ചയും ഇവര്‍ കൂടാറുണ്ടായിരുന്നുവെന്നും ഇക്കുറി പണത്തെച്ചൊല്ലിയുള്ള തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നരീന്ദറിനും ഹരീന്ദറിനും ദല്‍ജീത്തിനും പുറമോ പത്തോളം പേര്‍ ഞായറാഴ്ച ഒരുമിച്ചുണ്ടായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു.

ചെയ്ത ജോലിക്ക് കൂലി കൊടുത്തില്ലെന്ന തര്‍ക്കമാണ് വഴക്കിലേക്ക് കലാശിച്ചത്. റെസ്റ്ററന്റിനുള്ളില്‍ത്തുടങ്ങിയ വാഗ്വാദം പിന്നീട് പുറത്തേക്കു പടരുകയായിരുന്നു. ആക്രോശവും വാഗ്വാദവും തുടരുന്നതിനിടെ കൂട്ടത്തിലൊരാള്‍ കത്തിയൂരി ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ആക്രമണം നടന്ന് 20 മിനിറ്റിനുശേഷമാണ് പോലീസെത്തിയതെന്ന് നാട്ടുകാരനായ ജസ്‌കരണ്‍ സന്ധു പറഞ്ഞു. ആംബുലന്‍സ് സര്‍വീസ് അരമണിക്കൂറിനു ശേഷമാണെത്തിയത്. അപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category