1 GBP = 92.50 INR                       

BREAKING NEWS

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ പരിശുദ്ധ നിത്യസഹായ മാതാവിന്റെ ഇടവക ദിനം ഈ മാസം 26ന്

Britishmalayali
kz´wteJI³

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷന്‍ സെന്റര്‍ ആയ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ സെന്ററിന്റെ പ്രഥമ ഇടവക ദിനം ഈ മാസം 26ന് രാവിലെ പത്തിന് കിംഗ്സ് ഹാളില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും.

തുടര്‍ന്ന് ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഉദ്ഘാടനം ചെയ്യും. അതിനുശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇടവകാംഗങ്ങള്‍ പങ്കെടുത്ത കലാകായിക മത്സരങ്ങളുടെയും ആദ്ധ്യാത്മിക മത്സരങ്ങളുടെയും സമ്മാന ദാനം ഉണ്ടായിരിക്കുന്നതാണ്.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ സെന്ററിലെ ഇടവക അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിക്കുന്നതായി ട്രസ്റ്റിമാര്‍ അറിയിച്ചിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category