1 GBP = 92.00 INR                       

BREAKING NEWS

ഓവര്‍ ഡ്രാഫ്റ്റ് എടുക്കുന്നവര്‍ സൂക്ഷിക്കുക; മാര്‍ച്ചില്‍ നിയമം മാറുന്നതോടെ 40 ശതമാനം വരെ പലിശ നല്‍കേണ്ടിവരും; രക്ഷപ്പെടാന്‍ ഉടന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കുക

Britishmalayali
kz´wteJI³

വര്‍ ഡ്രാഫ്റ്റ് സേവനം ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ സാധിക്കുന്നവരേറെയാണ്. എന്നാല്‍, ഇത്രകാലവും ഉണ്ടായിരുന്നതുപോലെയല്ല ഈ ഏപ്രില്‍ മുതല്‍ക്കുള്ള കാര്യങ്ങള്‍. ഓവര്‍ ഡ്രാഫ്റ്റിനുള്ള പലിശ നാല്‍പ്പതുശതമാനത്തിലും കൂടുമെന്നാണ് കണക്കാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെക്കാള്‍ മൂന്നുമടങ്ങെങ്കിലും കൂടുതലാകും ഇത്. ഓവര്‍ ഡ്രാഫ്റ്റില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോകില്ലെന്നുള്ളവര്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

ഇക്കൊല്ലം മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ടിനുമിടയ്ക്ക് ഓവര്‍ ഡ്രാഫ്റ്റിനുള്ള ചാര്‍ജുകള്‍ കൂടുമെന്നാണ് കരുതുന്നത്. മിക്ക ധനകാര്യ സ്ഥാപനങ്ങളും നിരക്ക് ഇരട്ടിയോളം വര്‍ധിപ്പിച്ചേക്കും. ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ചാണ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നത്. നേഷന്‍വൈഡ്, എച്ച്എസ്ബിസി, ഫസ്റ്റ് ഡയറക്ട്, നാറ്റ്‌വെസ്റ്റ്, സന്റാന്‍ഡര്‍, ആര്‍.ബി.എസ്. തുടങ്ങിയവയൊക്കെ പലിശ നിരക്ക് 39.49 ശതമാനം വരെ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. നിലവില്‍ 11.9 ശതമാനം മുതല്‍ 18.9 ശതമാനം വരെയാണ് ബാങ്കുകള്‍ ഓവര്‍ഡ്രാഫ്റ്റിന് ഈടാക്കുന്നത്.

ഫലത്തില്‍ വലിയ ബാധ്യതയാകും ഓവര്‍ഡ്രാഫ്റ്റുകാരെ കാത്തിരിക്കുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെക്കാള്‍ ബാധ്യത ഡെബിറ്റ് കാര്‍ഡിലൂടെ ഓവര്‍ഡ്രാഫ്റ്റ് ഉപയോഗിക്കുന്നവര്‍ക്ക് പേറേണ്ടിവരും. ക്രെഡിറ്റ് കാര്‍ഡിന് 19 ശതമാനം വരെ പലിശയാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. ആ സ്ഥാനത്താണ് ഓവര്‍ ഡ്രാഫ്റ്റ് നാല്‍പ്പതു ശതമാനത്തിലേക്ക് പലിശ വര്‍ധിപ്പിക്കുന്നത്. ചെറുകിട ബിസിനസുകാരുള്‍പ്പെടെ വലിയ ബാധ്യതയിലേക്കുപോകുന്ന സാഹചര്യമാണ് ഓവര്‍ ഡ്രാഫ്റ്റുണ്ടാക്കുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നേഷന്‍വൈഡ്, എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ്, ഫസ്റ്റ് ഡയറക്ട് തുടങ്ങിയ സ്ഥാപനങ്ങളൊന്നും പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, 30 ശതമാനത്തിനും 40 ശതമാനത്തിനുമിടയിലായിരിക്കും നിരക്കെന്ന് ഏറെക്കുറെ ഉറപ്പാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ അപകടകരമാണെന്ന പതിവുധാരണയെ തിരുത്തുന്നതാണ് ഡെബിറ്റ് കാര്‍ഡിലൂടെ ഓവര്‍ ഡ്രാഫ്റ്റ് ഉപയോഗിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഓവര്‍ ഡ്രാഫ്റ്റിനെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പോലെയോ പേഴ്‌സണല്‍ ലോണ്‍ പേലെയോ കണക്കിലെടുക്കുന്നതിന് പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കണമെന്നാണ് എഫ്.സി.എ. നിര്‍ദേശം.

നിരക്ക് കൂടുമെങ്കിലും ഓവര്‍ ഡ്രാഫ്റ്റില്‍ ഇപ്പോള്‍ ചില ബാങ്കുകള്‍ ഈടാക്കുന്നതുപോലുള്ള ചൂഷണം അവസാനിപ്പിക്കാന്‍ പുതിയ നിര്‍ദേശം സഹായിക്കുമെന്നാണ് കരുതുന്നത്. നിശ്ചിത ഫ്‌ളാറ്റ് ഇന്ററസ്റ്റ് ഈടാക്കണമെന്ന നിര്‍ദേശം നടപ്പില്‍ വരുന്നതോടെ, ഓവര്‍ ഡ്രാഫ്റ്റിന് ദിവസേന വ്യതിചലിക്കുന്ന പലിശ ഈടാക്കുന്ന ചില ബാങ്കുകളുടെ രീതി ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category