1 GBP = 92.50 INR                       

BREAKING NEWS

എല്ലാം അയ്യപ്പന്‍ കാത്തു! യുവതീപ്രവേശന വിവാദം ഒഴിഞ്ഞു നിന്നതോടെ ശബരിമലയില്‍ പൂര്‍ത്തിയായത് ശാന്തവും സംഘര്‍ഷരഹിതവുമായ തീര്‍ത്ഥാടനകാലം; ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും ഒരുപോലെ വര്‍ദ്ധനവ്; മകരവിളക്ക് വരുമാനം മാത്രം 234 കോടി; മുന്‍ വര്‍ഷത്തെക്കാള്‍ 67.29 കോടി രൂപയുടെ അധികവരവ്; യുവതീ പ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സര്‍ക്കാര്‍ ഭക്തിമാര്‍ഗ്ഗത്തിലേക്ക് നീങ്ങിയതോടെ എല്ലാം ശുഭകരം; മാളികപ്പുറത്ത് ഗുരുതി നടത്തി ഇന്ന് പുലര്‍ച്ചെ നട അടച്ചുതോടെ തീര്‍ത്ഥാടന കാലത്തിന് സമാപനമായി

Britishmalayali
kz´wteJI³

ശബരിമല: യുവതീ പ്രവേശന വിവാദങ്ങളെല്ലാം മാറിനിന്നതോടെ ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത ശാന്തമായ ഒരു മണ്ഡല കാലത്തിന് കൂടി സമാപ്തിയായി. മുന്‍ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി എല്ലാ വിഘ്നങ്ങളും അകന്നു നിന്ന തീര്‍ത്ഥാടന കാലമായിരുന്നു ഇക്കുറിയിലേത്. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകരുടെ ദര്‍ശനം പൂര്‍ത്തിയാക്കി ദേവന്റെ ഭൂതഗണങ്ങളുടെ പ്രീതിക്കായി മാളികപ്പുറത്ത് ഗുരുതി നടത്തിയതോടെ ഇന്ന് പുലര്‍ച്ചെ ശബിരിമല നട അടക്കുകയായിരുന്നു. ഇന്നലെ രാത്രി 9ന് അത്താഴപൂജയോടെ ഭക്തരുടെ ദര്‍ശനം പൂര്‍ത്തിയായി. തുടര്‍ന്നായിരുന്നു മാളികപ്പുറം മണിമണ്ഡപത്തിനു മുന്‍പില്‍ ഗുരുതി നടന്നത്.

ആയിരക്കണക്കിനു സ്വാമി ഭക്തര്‍ കാത്തുനില്‍ക്കെ റാന്നി അങ്ങാടി കുന്നയ്ക്കാട് അജിത്കുമാര്‍, ജെ.ജയന്‍, രതീഷ്‌കുമാര്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് ഗുരുതി നടത്തിയത്. മടക്കഘോഷയാത്രയ്ക്കായി തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി കിഴക്കേമണ്ഡപത്തിലേക്കു മാറ്റി. ഇന്ന് പുലര്‍ച്ചെ 3ന് നട തുറന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എ. കെ.സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് അഷ്ടാഭിഷേകം ചെയ്ത് ദേവനെ ഒരുക്കി. തുടര്‍ന്ന് തിരുവാഭരണവാഹകര്‍ എത്തി അയ്യപ്പനെ പ്രാര്‍ത്ഥിച്ച് പേടകം ശിരസ്സിലേറ്റി. ശരണം വിളികളോടെ പതിനെട്ടാംപടി ഇറങ്ങിയ ശേഷമാണ് രാജപ്രതിനിധി ഉത്രം നാള്‍ പ്രദീപ്കുമാര്‍ വര്‍മ ദര്‍ശനത്തിന് എത്തിയത്. അദ്ദേഹത്തിന്റെ ദര്‍ശനം പൂര്‍ത്തിയായ ശേഷം മേല്‍ശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി നട അടച്ചത്.

തിരക്ക് നിയന്ത്രണങ്ങളില്‍വന്ന പാളിച്ചകളും തീര്‍ത്ഥാടകരോടുള്ള പൊലീസ് സമീപനത്തിലെ ചില പരാതികളും ഒഴിച്ചാല്‍ മറ്റ് വലിയ വിവാദങ്ങളൊന്നും സന്നിധാനത്ത് ഇക്കുറി ഉണ്ടായില്ല. യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തീര്‍ത്ഥാടനകാലത്ത് നടത്തിയ പരാമര്‍ശങ്ങളും ശബരിമലയിലെ ആശങ്കകള്‍ അകറ്റി. കഴിഞ്ഞ മണ്ഡല മകരവിളക്കുകാലത്ത് യുവതീപ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സര്‍ക്കാരിന്റെ നേര്‍ വിപരീതമുഖമായിരുന്നു ഇത്തവണത്തെ തീര്‍ത്ഥാടനകാലത്തുണ്ടായത്. മുഖ്യമന്ത്രിയുള്‍പ്പെടെ ആരും ഒരുതവണപോലും യുവതികളെത്തിയാല്‍ മലകയറ്റണമെന്ന നിലപാടെടുത്തില്ല.

കഴിഞ്ഞ സീസണ്‍കാലത്ത് സര്‍ക്കാര്‍ നയത്തിനൊപ്പംനിന്ന ദേവസ്വം കമ്മിഷണര്‍ എന്‍.വാസു ഇത്തവണ ദേവസ്വംബോര്‍ഡ് പ്രസിഡന്റായപ്പോഴുണ്ടായ മനംമാറ്റവും ശ്രദ്ധേയമായി. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം അദ്ദേഹം തീര്‍ത്ഥാടനകാലം മുഴുവന്‍ ആവര്‍ത്തിച്ചു. തീര്‍ത്ഥാടനം സുഗമമായതോടെ ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുമുണ്ടായി. മിക്ക ദിവസങ്ങളിലും ലക്ഷത്തിന് മുകളില്‍പേര്‍ മലചവിട്ടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനുവരി 14വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകരവിളക്ക് ഉത്സവ കാലത്തെ നടവരവ് 234കോടി രൂപയാണ്. അന്തിമ കണക്കില്‍ നടവരവ് തുക ഇതിലും ഉയരും. കഴിഞ്ഞ സീസണില്‍ ഇത് 167 കോടിയായിരുന്നു. എന്നാല്‍, വിവാദങ്ങളില്ലാതിരുന്ന 2017-18 വര്‍ഷത്തില്‍ വരുമാനം 260കോടിയായിരുന്നു.

നാണയങ്ങള്‍ എണ്ണാതെ കെട്ടിക്കിടക്കുന്നു. നട അടച്ച് ഏതാനും ദിവസം കഴിഞ്ഞാലേ എണ്ണി തീരൂ. കുറഞ്ഞത് 8 കോടി രൂപയുടെ നാണയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അപ്പോഴേക്കും 2017ല്‍ ലഭിച്ചതിനേക്കാള്‍ വരുമാനം ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും വ്യക്തമാക്കി. ഇത്തവണത്തെ ലേലത്തില്‍ 15 കോടി രൂപയുടെ വരുമാന കുറവുണ്ട്. കഴിഞ്ഞ വര്‍ഷം നഷ്ടം ഉണ്ടായതിനാല്‍ കച്ചവടക്കാര്‍ ലേലം പിടിക്കാന്‍ തയാറാകാതെ വന്നതാണ് കാരണം. ഇത്തവണ മണ്ഡല കാലത്ത് 163.67 കോടി രൂപ ലഭിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 58 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചുണ്ട്. . ഇതിന്റെ നിര്‍മ്മാണ ചുമതല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്ന ഉന്നതാധികാര സമിതിയെ ഏല്‍പിച്ചു. അടുത്ത തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഉന്നതതല യോഗം ചേര്‍ന്ന് ആരംഭിക്കും. വനം വകുപ്പിന്റെ അനുമതി കിട്ടാത്തതിനാല്‍ റോപ്പ്വേ നിര്‍മ്മാണം തുടങ്ങുന്നതിനു തടസ്സത്തിലാണ്. ഇത്തവണ പരാതി രഹിത തീര്‍ത്ഥാടനമായിരുന്നു. കഴിഞ്ഞ 4 വര്‍ഷത്തെ അനുഭവത്തില്‍ ഏറ്റവും വലിയ തിരക്കാണ് ഇത്തവണ ഉണ്ടായത്. മികച്ച ഏകോപനവും എല്ലാ വകുപ്പുകളുടെയും കൂട്ടായ പരിശ്രമവുമാണ് തീര്‍ത്ഥാടനം ഇത്രയും വിജയിക്കാന്‍ ഇടയാക്കിയതെന്നും മന്ത്രിയും അഭിപ്രായപ്പെടുന്നു.

കണ്ണുകള്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിലെ വാദം 23 ദിവസം കൊണ്ടു തീര്‍ക്കാന്‍ ധാരണയായതോടെ തീര്‍ത്ഥാടന കാലത്തിന് ശേഷം ഇനി കണ്ണുകള്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. 2018 ലെ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും 10 ദിവസം വീതം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന അഭിഭാഷക യോഗം തീരുമാനിച്ചിരുന്നു. എല്ലാ കക്ഷികളുടെയും മറുപടി വാദത്തിനും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദത്തിനും കൂടി 3 ദിവസം കണക്കാക്കുന്നു. ഏതു സാഹചര്യത്തിലും ഒരുമാസത്തിനകം വാദം തീര്‍ക്കാമെന്നാണു വിലയിരുത്തല്‍.

അതേസമയം, ഒന്‍പതംഗ ബെഞ്ച് പരിഗണിക്കേണ്ട 7 വിഷയങ്ങള്‍ പുനഃക്രമീകരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അഭിഭാഷകര്‍ എഴുതി നല്‍കിയിരുന്നു. ഭിന്നാഭിപ്രായം കാരണം പരിഗണനാ വിഷയങ്ങള്‍ ക്രോഡീകരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയെ ചുമതലപ്പെടുത്തി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുതിര്‍ന്ന അഭിഭാഷകരായ കെ. പരാശരന്‍, രാജീവ് ധവാന്‍, അഭിഷേക് സിങ്വി, ഇന്ദിര ജയ്സിങ്, സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശ് തുടങ്ങി മുപ്പതിലധികം പേര്‍ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category