1 GBP = 94.40 INR                       

BREAKING NEWS

ജംബോ പട്ടികയെങ്കില്‍ പ്രസിഡന്റാകാന്‍ ഇല്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി സ്വയം പെട്ടു! സ്ഥാനമോഹികള്‍ വിട്ടുവീഴ്ച്ച ഇല്ലാതെ ഗ്രൂപ്പു കളിച്ചപ്പോള്‍ കെപിസിസിക്ക് അതിജംബോ പട്ടിക; വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കൂട്ടി സവമായ നീക്കം; പി.സി. വിഷ്ണുനാഥും വി.ഡി. സതീശനും വര്‍ക്കിങ് പ്രസിഡന്റുമാരായേക്കും; മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍ സിപി മുഹമ്മദും എത്തിയേക്കും; വര്‍ക്കിങ് പ്രസിഡന്റാക്കിയില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വേണമെന്ന് പറഞ്ഞ് കെ വി തോമസ്; ഭാരവാഹികളുടെ എണ്ണം 75ല്‍ എത്തിയേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കെപിസിസിയിലെ ജംബോ പട്ടിക ചുരുക്കാന്‍ വേണ്ടി ഡല്‍ഹിക്ക് നേതാക്കള്‍ വണ്ടി കയറിയപ്പോള്‍ ലഭിച്ചത് അതിജംബോ പട്ടിക. നിരവധി ഭാരവാഹികളുടെ പ്രസിഡന്റായിരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളിക്കും ഒടുവില്‍ ഗ്രൂപ്പു മാനേജര്‍മാരുടെ സമ്മര്‍ദ്ദത്തില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയിലായി. ഇപ്പോള്‍ വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം കൂട്ടി കെപിസിസി പട്ടിക പുനഃസംഘടിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം ആറാക്കി ഉയര്‍ത്താനാണ് ധാരണയുള്ളത്.

ഡല്‍ഹിയിലുള്ള കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചര്‍ച്ച തുടരുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട കെ.വി. തോമസിനെ വര്‍ക്കിങ് പ്രസിഡന്റാക്കാമെന്ന വാഗ്ദാനമുണ്ട്. എന്നാല്‍, എ.ഐ.സി.സി. പദവിയോ യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനമോ വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യമെന്നറിയുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തോമസ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. പദവി ഈ ചര്‍ച്ചയില്‍ ധാരണയാവാനാണു സാധ്യത. വര്‍ക്കിങ് പ്രസിഡന്റ് ആകാനില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം തനിക്കു വേണെന്ന നിലപാടിലാണ് കെ വി തോമസ്.

നിലവില്‍ വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍ എന്നിവര്‍ തുടരുമെന്നറിയുന്നു. പുറമെ, പി.സി. വിഷ്ണുനാഥ്, വി.ഡി. സതീശന്‍ എന്നിവരെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചു. വര്‍ക്കിങ് പ്രസിഡന്റായിരുന്ന എം.ഐ. ഷാനവാസ് മരിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവില്‍ സി.പി. മുഹമ്മദിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. പൗരത്വനിയമത്തിനെതിരായ സമരം ശക്തമായി മുന്നോട്ടുപോവുന്നതിനാല്‍ സംഘടനയില്‍ മുസ്ലിം സമുദായത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലാ അധ്യക്ഷനായി മറ്റൊരാളെ കണ്ടെത്താനാകാത്തതും തദ്ദേശതിരഞ്ഞെടുപ്പ് വരുന്നതുമൊക്കെ കണക്കിലെടുത്ത് ടി. സിദ്ദിഖിനെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. ഈ സാഹചര്യത്തില്‍ സി.പി. മുഹമ്മദിനു നറുക്കു വീണേക്കും.

ഹൈക്കമാന്‍ഡ് നോമിനിയായിട്ടാണ് കെ.വി. തോമസിന് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം. ഇക്കാര്യം വേണുഗോപാല്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. എ.ഐ.സി.സി. യില്‍ നിലവില്‍ നാലു മലയാളികള്‍ ഉള്ളതിനാല്‍ അഞ്ചാമതൊരാളെ കൊണ്ടുവരുന്നതില്‍ ഹൈക്കമാന്‍ഡിനു യോജിപ്പില്ല. നിലവില്‍ വാഗ്ദാനം ചെയ്യപ്പെട്ട പദവി സ്വീകരിക്കണോയെന്ന് സോണിയയുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ കെ.വി. തോമസ് തീരുമാനിക്കൂ. അദ്ദേഹം ആവശ്യപ്പെട്ടപോലെ യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം നല്‍കാന്‍ സോണിയ സമ്മതിച്ചാല്‍ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങളിലും വലിയ മാറ്റമുണ്ടായേക്കും.

ശൂരനാട് രാജശേഖരന്‍, വി എസ്. ശിവകുമാര്‍ ,എ.പി. അനില്‍കുമാര്‍, തമ്പാനൂര്‍ രവി എന്നിവര്‍ വൈസ് പ്രസിഡന്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മുന്‍ ഡിസിസി പ്രസിഡന്റുമാരായ എ.എ. ഷുക്കൂര്‍, ടോമി കല്ലാനി, റോയി കെ. പൗലോസ് എന്നിവരെ ഉള്‍പ്പെടുത്തി. സെക്രട്ടറിമാരായിരുന്ന കെ. പ്രവീണ്‍കുമാര്‍, ജെയ്സണ്‍ ജോസഫ്, പഴകുളം മധു എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കിയെന്നാണു സൂചന.

സെക്രട്ടറിമാരായി അറുപതുപേരുടേയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 50 പേരുടേയും പട്ടികയാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയത്. ഇതിനു പുറമെ എംപിമാരുടെ നോമിനികളും ഉള്‍പ്പെടും. ഒരാള്‍ക്ക് ഒരു പദവിയിലും ജംബോ പട്ടിക പാടില്ലെന്നുമുള്ള നിലപാടുകളില്‍ അവസാനനിമിഷം വരെ മുല്ലപ്പള്ളി ഉറച്ചുനിന്നെങ്കിലും ഗ്രൂപ്പ് സമ്മര്‍ദം കാരണം ഫലം കണ്ടില്ല. തര്‍ക്കം തുടര്‍ന്നാല്‍ പട്ടിക ഇനിയും വൈകുമെന്നതും മുല്ലപ്പള്ളി വഴങ്ങാന്‍ കാരണമായി.

ഭാരവാഹികളുടെ എണ്ണം 75 ആയി നിജപ്പെടുത്താനാണ് ശ്രമം. ഭാരവാഹികളുടെ എണ്ണം 70-ലേക്കു ചുരുക്കാനുള്ള അവസാനവട്ടചര്‍ച്ചകളിലാണിപ്പോള്‍ നേതാക്കള്‍. വര്‍ക്കിങ് പ്രസിഡന്റ്, ഉപാധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി എന്നീ പ്രധാന ഭാരവാഹികളുടെ എണ്ണം നാല്പത്തഞ്ചും 30 സെക്രട്ടറിമാരെയും നിയോഗിക്കാനാണ് നീക്കം. ജംബോപട്ടിക പാടില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നടപ്പാക്കാനുമായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category