1 GBP = 92.60 INR                       

BREAKING NEWS

സുന്ദരികളായ പെണ്‍കുട്ടികളെ പ്രേമിച്ച ശേഷം കൊന്നു കുളത്തില്‍ താഴ്ത്തുന്നതില്‍ ആന്ദം കണ്ടെത്തിയ യുവാവ് പിടിയില്‍; വീട്ടു മുറ്റത്തെ കുളം വറ്റിച്ചപ്പോള്‍ കണ്ടെത്തിയത് മുന്നൂറോളം മനുഷ്യ അസ്തികള്‍; പണം കുമിഞ്ഞ് കൂടിയപ്പോള്‍ പീഡിപ്പിച്ച ശേഷം കൊല്ലുന്നതില്‍ ആന്ദം കണ്ടെത്തിയ ചെറുപ്പക്കാരന്റെ കഥ

Britishmalayali
kz´wteJI³

ബാങ്കോക്ക്: സുന്ദരികളായ പെണ്‍കുട്ടികളെ പ്രേമിച്ച് വശത്താക്കിയ ശഷം കൊന്നു കുളത്തില്‍ താഴ്ത്തുന്നതില്‍ ആനന്ദം കണ്ടെത്തിയ യുവാവ് ഒടുവില്‍ പൊലീസ് പിടിയിലായി. കോടീശ്വരനായ അപ്പിച്ചായ് ഓണ്‍ഗ്വിസ്റ്റ് എന്ന 40കാരനാണ് കൊലപാതക പരമ്പരയ്ക്കൊടുവില്‍ പിടിക്കപ്പെട്ടത്. ബാങ്കോക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഇയാളുടെ മുന്‍ ഗേള്‍ ഫ്രണ്ട് ആയ വാണ്‍തോണ്‍ ചെയ്ചെട്ട് എന്ന 22കാരിയുടേതടക്കം 300ഓളം അസ്തികൃളാണ് ഇയാളുടെ വീട്ടിലെ കുളത്തില്‍ നിന്നും കണ്ടെത്തിയത്.

ശരീരത്തിന് പിന്‍ഭാഗത്ത് പതിച്ചിരുന്ന ടറ്റുവാണ് ഈ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായത്. തുണിയിലും ബെഡ് ഷീറ്റിലും കറുത്ത പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞ നിലയിലാണ് അസ്തികള്‍ കണ്ടെത്തിയത്. വലിയ ലോഹകഷ്ണങ്ങളില്‍ ബന്ധിച്ചാണ് മൃതദേഹങ്ങള്‍ കെട്ടി താഴ്ത്തിയത്. ഇനിയും കൂടുതല്‍ ഇരകള്‍ ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍.

കുളത്തില്‍ നിന്നും അശ്തികള്‍ കണ്ടെത്തിയതോടെ ഇവരുടെ വീടിനടുത്തു നിന്നും കാണാതായ 12കാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഈ കുട്ടിയേയും ഇയാള്‍ കൊന്നു കുളത്തില്‍ കുഴിച്ചിട്ടുകാണുമെന്നാണ് ഇപ്പോള്‍ ഇവരുടെ പേടി. ഇയാളുമായി ബന്ധമുണ്ടായിരുന്ന നിരവധി സുഹൃത്തുക്കളേയും ഗേള്‍ഫ്രണ്ട്സിനെയും വേശ്യകളേയും കാണാതായിട്ടുള്ളതായാണ് പൊലീസ് പറയുന്നത്. ഇയാളുടെ മറ്റൊരു മുന്‍ കാമുകിക്ക് വേണ്ടിയുള്ള തിരച്ചിലും പൊലീസ് നടത്തുന്നുണ്ട്.
ഇയാളുടെ പിതാവ് ചലേംചായി ഓണ്‍ഗ്വിസ്റ്റും കൊലപാതകത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന ആളാണ്. ബാങ്കോക്കില്‍ സ്വന്തമായി ഒരു മാര്‍ക്കറ്റ് ഉണ്ടായിരുന്ന ഇയാള്‍ 15കാരിയായ ഒരു പെണ്‍കുട്ടിയെ കൊന്നതിന് 1983ല്‍ ജയിലില്‍ പോയിരുന്നു. 15കാരിയായ പെണ്‍കുട്ടിയെ കൊന്ന് കശാപ്പ് ചെയ്യുകയാണ് ഇയാള്‍ ചെയ്തത്. പിന്നീട് ഇയാള്‍ വെടിയേറ്റ് മരിച്ചു. ഇയാളുടെ അമ്മയായിരുന്നു ഈ കൊലപാതകത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. പൊലീസ് പിടിക്കുമെന്നായതോടെ ഇവര്‍ മകള്‍ക്കൊപ്പം വിദേശത്തേക്ക് പറക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category