1 GBP = 92.00 INR                       

BREAKING NEWS

പതിനഞ്ചുകാരിയെ കണ്ടാല്‍ നൂറ് വയസ്സ് തോന്നിച്ചതോടെ സ്‌കൂളില്‍ പോകാന്‍ പോലും ആവാത്ത കളിയാക്കലുകള്‍; അജ്ഞാതരായ ചിലര്‍ ചേര്‍ന്ന് പണം ശേഖരിച്ചപ്പോള്‍ പകരം കിട്ടിയത് അതിസുന്ദരമായ മുഖം: ഒരു മുഖം മാറ്റത്തിന്റെ ഹൃദ്യമായ കഥയറിയാം

Britishmalayali
kz´wteJI³

ബീജിങ്: പ്രായം പതിനഞ്ചേ ഉള്ളെങ്കിലും ഈ പെണ്‍കുട്ടിയെ കണ്ടാല്‍ നൂറ് വയസ്സെങ്കിലും തോന്നിക്കും. തൊലിപുറത്തുണ്ടായ അപൂര്‍വ്വ രോഗം മൂലം പ്രായം ചെന്നവരെ പോലെ ഇരുന്നതോടെ കൂട്ടുകാരുടെ കളിയാക്കലും കലശലായി. ഇതോടെ പഠനം ഉപേക്ഷിച്ച പെണ്‍കുട്ടിക്ക് സുമനസ്സുകളുടെ സഹായം എത്തിയതോടെ തിരികെ കിട്ടിയത് അതി സുന്ദരമായ മുഖം.

കൗമാരപ്രായത്തില്‍ തന്നെ കിളവിമാരെ പോലെ ഇരുന്ന പെണ്‍കുട്ടിയുടെ അവസ്ഥ കണ്ട് അജ്ഞാതരായ ചില നല്ല മനുഷ്യര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായ പണം കണ്ടെത്തിയതാണ് പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരവായത്്. സുമനസ്സുകള്‍ ഒത്തൊരുമിച്ചതോടെ പെണ്‍കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറിക്കുള്ള വഴിയൊരുങ്ങുക ആയിരുന്നു. ഇതോടെ ആരും കണ്ടാല്‍ കൊതിക്കുന്ന സുന്ദരമായ മുഖമാണ് പെണ്‍കുട്ടിക്ക് തിരികരെ കിട്ടിയത്.

സിയോ ഫെങ് എ്ന കൗമാരക്കാരിക്കാണ് തന്റെ പ്രായത്തിനൊത്ത മുഖം തിരികെ കിട്ടിയത്. കൂട്ടുകാരില്‍ നിന്നും കളിയാക്കല്‍ ശക്തമായതും അപകര്‍ഷതാ ബോധവും ഇന്‍ഫീരിയോറിറ്റി കോംപ്ലക്സും മൂലം പെണ്‍കുട്ടി പഠനം പോലും ഉപേക്ഷിക്കുക ആയിരുന്നു. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമായത്. ഏഴര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക ഒടുവിലാണ് പെണ്‍കുട്ടിക്ക് സുന്ദരമായ മുഖം ലഭിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി സര്‍ജറിക്ക് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

80 ലക്ഷം പേരില്‍ ഒരാള്‍ക്കുണ്ടാകുന്ന അപൂര്‍വ്വ ജനിതക രോഗമായ പ്രൊജേറിയയാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഷെന്യാങ് സണ്‍ലൈന്‍ പ്ലാസ്റ്റിക് സര്‍ജറി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ സിയാവോയ്ക്ക് തൊലിപ്പുറത്ത് മാത്രമേ അസുഖം ഉണ്ടായിരുന്നുള്ളു. അവയവങ്ങളെ ബാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ചികിത്സ എളുപ്പമാവുകയും ചെയ്തു. ഈ പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഇതേ രോഗമുള്ളതായാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ പരിതാപകരമായ അവസ്ഥ കണ്ട് അജ്ഞാതരായ ചില നല്ല മനുഷ്യര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുക ആയിരുന്നു. പത്ത് സര്‍ജന്മാരും മൂന്ന് അനസ്തേഷ്യനിസ്റ്റും അഞ്ച് നഴ്സുമാരും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ ഓപ്പറേഷന്‍ നടത്തിയത്. ഡിസംബര്‍ 29നായിരുന്നു സര്‍ജറി. അധികമായ തൊലികള്‍ നീക്കം ചെയ്യുകയും മൂക്കും പുരികങ്ങളും വായുമെല്ലാം റീ ഷേപ്പ് ചെയ്യുകയും ചെയ്തു.

അതേ സമയം പെണ്‍കുട്ടിയുടെ ചികിത്സ സൗജന്യമായി ചെയ്ത് നല്‍കി ആശുപത്രി അധികൃതരും മാതൃകയായി. ജനങ്ങള്‍ പിരിച്ച പണം പെണ്‍കുട്ടിയുടെ തുടര്‍ പഠനത്തിനും ഇനിയുള്ള ദിവസങ്ങളിലെ രോഗമുക്തിക്കു വേണ്ടി ചെലവാക്കാനാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. 18,50,600 രൂപയാണ് ജനങ്ങള്‍ പിരിച്ചെടുത്തത്. എന്നാല്‍ അഞ്ച് ലക്ഷം രൂപ മാത്രമാണ് ചികിത്സയ്ക്കായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category