1 GBP = 92.00 INR                       

BREAKING NEWS

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കു നേരെ വീണ്ടും മിസൈല്‍ ആക്രമണം; അതീവ സുരക്ഷാ മേഖലയിലേക്ക് പതിച്ചത് മൂന്ന് റോക്കറ്റുകള്‍; ഇറാന്‍ നേരിട്ട് നടത്തിയ ആക്രമണമോ ഹൂതികളുടെ ഇടപെടലോ എന്ന് വ്യക്തമാക്കാതെ ഇറാഖ്: ഇടവേളയ്ക്ക് ശേഷം ഇറാന്‍-യുഎസ് സംഘര്‍ഷം വീണ്ടും ശക്തമാകുന്നു

Britishmalayali
kz´wteJI³

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കു നേരെ വീണ്ടും മിസൈല്‍ ആക്രമണം. അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിനു സമീപം മൂന്നു റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല. ചൊവ്വാഴ്ച അതി രാവിലെയാണ് മൂന്ന് റോക്കറ്റുകളും യുഎസ് എംബസിക്ക് സമീപം പതിച്ചത്.

റോക്കറ്റുകള്‍ പതിച്ചതിനു പിന്നാലെ പ്രദേശത്ത് ആക്രമണത്തിനെതിരായ മുന്നറിയിപ്പ് വ്യക്തമാക്കി സൈറനുകള്‍ മുഴങ്ങി. ഗ്രീന്‍ സോണിലേക്ക് ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇറാന്‍ അനുകൂലമായി ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധസൈനിക വിഭാഗങ്ങളെയാണ് യുഎസ് പഴി പറയാറുള്ളത്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാറുമില്ല.

ചൊവ്വാഴ്ച അതിരാവിലെയായിരുന്നു ഗ്രീന്‍ സോണിലേക്കുള്ള റോക്കറ്റ് ആക്രമണം. മൂന്ന് കത്യുഷാ റോക്കറ്റുകള്‍ ഗ്രീന്‍ സോണിലേക്ക് പതിച്ചതായി ഇറാഖി പൊലീസ് റോയിട്ടേഴ്സിനോട് പറഞ്ഞു. ബാഗ്ദാദിന് പുറത്തുള്ള സഫറിണ്യാ ജില്ലയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നില്‍ രണ്ട് റോക്കറ്റുകളും എംബസിയുടെ തൊട്ടു പറ്റെയാണ് പതിച്ചത്. ജനുവരി എട്ടിന് ശേഷം രണ്ട് റോക്കറ്റുകള്‍ ഗ്രീന്‍ സോണില്‍ പതിച്ചിരുന്നു.

ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് വധിച്ചതിനു ശേഷം ഇറാഖില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരുന്നു. ഇറാഖ് സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികള്‍ വൈകുന്നതിനെതിരെ തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category