1 GBP = 92.00 INR                       

BREAKING NEWS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശരാശരി പത്ത് ശതമാനം ശമ്പളവര്‍ദ്ധനവ്: പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് ഒന്‍പത് മുതല്‍ പതിനാറ് ശതമാനം വരെ: ജോലി സമയത്തിലെ ഇളവുകള്‍, ടെലി വര്‍ക്ക്, പാര്‍ട്ട്ടൈം ജോലിക്കുള്ള സൗകര്യം തുടങ്ങിയവയും; പുതിയ നയത്തില്‍ ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന; പുതിയ തൊഴില്‍ നയങ്ങളുമായി ദുബായ് കിരീടാവകാശി

Britishmalayali
kz´wteJI³

ദുബായ്: ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള, ഇന്‍ക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 2020 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി റിപ്പോര്‍ട്ട്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി മാനവവിഭവശേഷി സമഗ്രമായി ഉപയോഗപ്പെടുത്തുന്നതില്‍ ദുബായിയെ ഒരു മാതൃകയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തൊഴില്‍ നയങ്ങള്‍ നവീകരിക്കുന്നതിലൂടെ ദുബായിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് പുതിയ പരിഷ്‌കരണമെന്ന് ദുബായ് കിരീടാവകാശി വ്യക്തമാക്കി.

മാനവവിഭവ ശേഷി വര്‍ധിപ്പിക്കുന്നതിനും ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നല്‍കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. പുതിയ പാക്കേജ് പ്രകാരം സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നിലവിലെ ശമ്പളത്തില്‍ നിന്നും 10 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് 16 ശതമാനം വരെ ശമ്പളം വര്‍ധിക്കും. ഇതോടൊപ്പം ജോലി സമയത്തെ ഇളവുകള്‍, പാര്‍ട്ട് ടൈം ജോലിക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിലുണ്ട്.

യു.എ.ഇയിലെ പുതിയ ബിരുദധാരികള്‍ക്ക് അടിസ്ഥാന വേതനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനൊപ്പം ഇവര്‍ക്ക് റിസ്‌ക് അലവന്‍സ്, എയര്‍ ടിക്കറ്റ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥാനക്കയറ്റം നിശ്ചയിക്കുന്നതിനുള്ള പ്രത്യക കമ്മിറ്റിക്കും ദുബായ് കിരീടാവകാശി അനുമതി നല്‍കി. നേരത്തെ ഉദ്യോഗസ്ഥര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും പ്രഖ്യാപിച്ച് ദുബായ് മന്ത്രാലയം രം?ഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ലീവിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചും വര്‍ക്കിങ് ടൈം വെട്ടി കുറച്ചും കൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category