1 GBP = 92.00 INR                       

BREAKING NEWS

നാലു പുരുഷന്മാരില്‍ സോണിയക്ക് പിറന്നത് പത്തുമക്കള്‍; ഒരാള്‍ പോലും ഭര്‍ത്താവായി ഒപ്പമില്ല; സതാംപ്ടണിലെ ഒരു സിംഗിള്‍ മദറിന്റെ രസികന്‍ കഥ

Britishmalayali
kz´wteJI³

നാലു ഭര്‍ത്താക്കന്മാരില്‍നിന്ന് പത്തുമക്കള്‍. ഭര്‍ത്താക്കന്മാരിലാരും തന്നെ ഒപ്പമില്ല. സതാംപ്ടണില്‍നിന്നുള്ള സോണിയയെന്ന സിംഗിള്‍ മദറിന്റെ കഥയാണിത്. തന്റെ മക്കളുടെ അച്ഛന്മാരൊന്നും കൂടെയില്ലെങ്കിലും സതാംപ്ടണിലെ നാലുമുറി കൗണ്‍സില്‍ ഫ്‌ളാറ്റില്‍ എട്ടുമക്കള്‍ക്കൊപ്പം അവര്‍ സുഖമായി ജീവിക്കുന്നു. മീ ആന്‍ഡ് മൈ 10 കിഡ്‌സ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഈ അമ്മയുടെയും മക്കളുടെയും കഥ പുറംലോകമറിഞ്ഞത്.

മക്കളെ നോക്കലും അവര്‍ക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തലും വാടക കണ്ടെത്തലുമൊക്കെയായി താനൊരു തിരക്കു പിടിച്ച ജീവിതത്തിനുടമയാണെന്ന് സോണിയ പറയുന്നു. കൗണ്‍സില്‍ നല്‍കുന്ന ബെനഫിറ്റ്‌സുകള്‍ മാത്രം കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് അവരുടെ പരിഭവം. 400 പൗണ്ടാണ് കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്നത്. ഇതില്‍നിന്ന് മിച്ചം പിടിക്കുന്ന തുക കൊണ്ടാണ് ബാക്കി ചെലവുകള്‍ക്ക് തുക കണ്ടെത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികളെയും നോക്കി വീട്ടിലിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് താനെന്ന് സോണിയ പറയുന്നു. 18 വര്‍ഷമായി കുട്ടികളെ പരിപാലിക്കലാണ് പ്രധാന ജോലി. പ്രസവത്തിന്റെ കാര്യത്തിലും കുട്ടികളെ വളര്‍ത്തുന്നതിലും തനിക്ക് ഡിഗ്രി തരേണ്ടതാണെന്ന് സോണിയ പറയുന്നു. ഇളയ കുട്ടികളെ നോക്കാനും അവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാനും മൂത്തമകള്‍ ഷാനോം അമ്മയെ സഹായിക്കുന്നുണ്ട്. തന്റെ കൂട്ടുകാരികളോട് വളരെ അഭിമാനത്തോടെയാണ് പത്തുമക്കളുള്ള കുടുംബത്തിലാണ് താനെന്ന് ഷാനോം പറയുന്നത്.
മക്കള്‍ക്കുള്ള ബെനെഫിറ്റുകള്‍ക്കായി അധികൃതരെ സമീപിക്കുമ്പോള്‍ താന്‍ ക്രൂരമായ ചോദ്യങ്ങള്‍ക്കിരയായിട്ടുണ്ടെന്ന് സോണിയ പറഞ്ഞു. ഇത്രയും കുട്ടികളെ പ്രസവിച്ച് അവരുടെ ബെനെഫിറ്റ്‌സുകള്‍ കൊണ്ട് ജീവിക്കുന്ന അമ്മയെന്നും കുട്ടികള്‍ക്ക് എത്ര അച്ഛന്മാരുണ്ടെന്ന ചോദ്യവുമുള്‍പ്പെടെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് നാലുപേരില്‍നിന്നാണ് പത്ത് കുട്ടികളുണ്ടായതെന്ന കാര്യം താന്‍ വെളിപ്പെടുത്തുന്നതെന്നും സോണിയ പറഞ്ഞു.

15 വര്‍ഷം ഒരുമിച്ച താമസിച്ച ഭര്‍ത്താവില്‍നിന്നാണ് തനിക്ക് ഏഴുമക്കള്‍ ജനിച്ചതെന്ന് സോണിയ പറയുന്നു. ബാക്കിയുള്ള മൂന്നുകുട്ടികള്‍ പിന്നിടൂണ്ടായ മൂന്ന് ബന്ധത്തിലേതാണ്. ഭര്‍ത്താവിനൊപ്പം എക്കാലവും ഒരുമിച്ചു ജീവിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും ബെനഫിറ്റ്‌സുകള്‍ വാങ്ങാനായി താനൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍, കൂടുതല്‍ ബെനഫിറ്റ്‌സുകള്‍ കിട്ടാന്‍ പോകുന്നുവെന്നല്ല, ഒരു നല്ല കുഞ്ഞു ജനിക്കാന്‍ പോകുന്നുവെന്നാണ് താന്‍ വിചാരിക്കാറെന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category