1 GBP = 92.00 INR                       

BREAKING NEWS

ചൈനയിലെ അജ്ഞാത രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതെന്ന് സ്ഥിരീകരിച്ച് അധികൃതര്‍; സകല മുന്‍കരുതലുകളോടെ ചികിത്സിച്ചിട്ടും 14 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം പിടിച്ചു; മൃഗങ്ങളില്‍ നിന്നോ മത്സ്യ മാര്‍ക്കറ്റില്‍ നിന്നോ തുടക്കമെന്ന് നിഗമനം; സാഴ്സ് പോലെ ലോകത്തെ ഭയപ്പെടുത്താന്‍ മറ്റൊരു രോഗം കൂടി

Britishmalayali
kz´wteJI³

ബീജിങ്: ചൈനയിലെ അജ്ഞാത രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതെന്ന് സ്ഥിരീകരിച്ചു. കൊറോണാ വൈറസ് ഇതുവരെ 222 പേരില്‍ പിടിപെട്ടു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏഷ്യ ഭൂഖണ്ഡത്തില്‍ കൂടുതലും ചൈനയിലാണ് ഈ രോഗം പിടിപെട്ടിരിക്കുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ മഹാമാരി ചുരുങ്ങിയ ദിവസം കൊണ്ട് മൂന്ന് പേരുടെ ജീവനെടുത്തതായും ചൈന സ്ഥിരീകരിച്ചു.

സകല മുന്‍കരുതലുകളോടെ ചികിത്സിച്ചിട്ടും 14 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം പിടിപെട്ടതായും ചൈന സ്ഥിരീകരിച്ചു. സാഴ്സ് പോലെ ലോകത്തെ ഭയപ്പെടുത്താന്‍ മറ്റൊരു രോഗം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ഈ രോഗം പിടിപെട്ടവരില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളിലേക്കും പകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് ലോക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാന്‍സിറ്റിയില്‍ നിന്നാണ് ഈ രോഗം പൊട്ടി പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

മൃഗങ്ങളില്‍ നിന്നോ മത്സ്യ മാര്‍ക്കറ്റില്‍ നിന്നോ ആണ് ഈ മഹാ വിപത്തിന്റെ തുടക്കമെന്നാണ് നിഗമനം. വുഹാന്‍ സിറ്റിയിലെ ഹുനാന്‍ ഹോള്‍ സെയില്‍ മത്സ്യ മാര്‍ക്കറ്റില്‍ നിന്നാവാം രോഗം പിടിപെട്ടതെന്നതിനാല്‍ ഈ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യുമോണിയക്ക് കാരണമായി മാറുന്ന ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ചുമ, തുമ്മല്‍, മനുഷ്യ സ്രവം എന്നിവയിലൂടെ അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഏഷ്യയില്‍ 222 പേരില്‍ ഈ വൈറസ് ബാധിച്ചതായി തെളിഞ്ഞിട്ടുണ്ട്. ജനുവരി 17ന് 48 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചതെങ്കില്‍ നാല് ദിവസം പിന്നിട്ടപ്പോള്‍ 222 പേരില്‍ രോഗം ബാധിച്ചതായി കണ്ടെത്തുക ആയിരുന്നു. ചൈനയെ കൂടാതെ തായ്ലന്‍ഡ്, ജപ്പാന്‍, സൗത്തുകൊറിയ എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാന്‍ സിറ്റിയില്‍ രോഗ ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ലോകം. 110 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഈ സിറ്റിയില്‍ നിന്നും ദിവസവും വിമാനത്താവളം വളി 3,300 പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് അടക്കം യാത്ര ചെയ്യുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പിടിപെടുമെന്നത് സത്യമാണെന്ന് ശാസ്ത്രജ്ഞരും അടിവരയിടുന്നു.

രോബബാധ റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണെന്നുകരുതി ഇന്ത്യയിലോ അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉള്ളവര്‍ സുരക്ഷിതരാണെന്ന് കരുതരുത്. അങ്ങോട്ടുമിങ്ങോട്ടും യാത്രകളും മറ്റുമുള്ള ലോകത്ത് വൈറസ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പകരാന്‍ സാധ്യത വളരെയേറെയാണ്. തായ്ലന്‍ഡില്‍ വിനോദസഞ്ചാരത്തിനുപോയ ആഷ്ലിയിലൂടെ ഇപ്പോള്‍ വൈറസ് ബ്രിട്ടനിലുമെത്തിയിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കുന്ന വൈറസാണോ ഇതെന്ന സംശയം ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുണ്ട്.

വിമാനയാത്രയിലൂടെയാണ് രോഗം ഇപ്പോള്‍ വിവിധ രാജ്യങ്ങലിലെത്തുന്നത്. നൂറുവര്‍ഷം മുമ്പ് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ നൂറുമടങ്ങ് വേഗത്തില്‍ രോഗം പടരാനുള്ള സാധ്യത ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയിലെ രോഗബാധയെ ആശങ്കയോടെയാണ് മറ്റു രാജ്യങ്ങള്‍ കാണുന്നത്. കൊറോണ വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന കുറച്ചുകാലമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ നൂറുവര്‍ഷത്തിലും മഹാമാരി ലോകത്തെ തകര്‍ത്തെറിയുമെന്ന ആശങ്ക സത്യമായാല്‍, ചൈനയിലെ കൊറോണ വൈറസ് ബാധയെ നിസ്സാരമായി തള്ളിക്കളയാനാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category