1 GBP = 92.00 INR                       

BREAKING NEWS

ഇണങ്ങിയും പിണങ്ങിയും ജീവിച്ച 25 വര്‍ഷങ്ങള്‍; രജതജൂബിലി നിറവില്‍ സ്വിന്‍ഡണിലെ റോയ് സ്റ്റീഫനും ലിസിയും

Britishmalayali
kz´wteJI³

സ്വിന്‍ഡണിലെ റോയ് സ്റ്റീഫന്‍ - ലിസി ദമ്പതികളുടെ 25-ാം വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്. വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളുമായി ഒരുമിച്ചു കഴിഞ്ഞ 25 വര്‍ഷങ്ങളിലെ മധുര ഓര്‍മ്മകളിലേക്കുള്ള തിരിഞ്ഞു നോട്ടത്തിലാണ് സ്റ്റീഫനും ലിസിയും ഇപ്പോള്‍. 1995 ജനുവരി 21നാണ് ഇവരുവരും വിവാഹിതരായത്. 2020 ജനുവരി 21ന് വിവാഹത്തിന്റെ രജത ജൂബിലി നിറവില്‍ നില്‍ക്കുന്ന ഈ ദമ്പതികള്‍ തങ്ങളുടെ സന്തോഷം സുഹൃത്തുക്കളുമായും പങ്കിടുകയാണ് ഇന്ന്.

ഇതിന്റെ ഭാഗമായി ഈമാസം 26ന് സ്വിന്‍ഡണിലെ സൂപ്പര്‍മറൈന്‍ സോഷ്യന്‍ ക്ലബ്ബില്‍ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. യുകെ മലയാളി സമൂഹത്തില്‍ ഏറെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ഉള്ള റോയ് സ്റ്റീഫനും കുടുംബവും ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. നാനൂറ് പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഹാള്‍ ആയതിനാലാണ് ആളുകളെ വെട്ടിക്കുറച്ചതെന്നും സ്റ്റീഫന്‍ വ്യക്തമാക്കി.

അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് വിശുദ്ധ കുര്‍ബ്ബാനയോടു കൂടിയായിരിക്കും വിവാഹ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കുക. കലാപരിപാടികളും മറ്റ് ആഘോഷങ്ങളും അഞ്ചു മണിക്ക് തുടങ്ങും. ലോര്‍ഡ് ചാന്‍സലറും നീതിന്യായ വകുപ്പ് സെക്രട്ടറിയുമായ റോബേര്‍ട്ട് ബക്ലാന്റും സ്വിന്‍ഡന്‍ മേയര്‍ കൗണ്‍സിലര്‍ കെവിന്‍ പെറിയും ആഘോഷത്തില്‍ പങ്കുചേരുവാന്‍ എത്തും. 

ബ്രിട്ടന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് റോയ് സ്റ്റീഫന്‍. ബ്രിട്ടീഷ് രാജ്ഞി നല്‍കി ആദരിക്കുന്ന ബ്രിട്ടീഷ് എംപയര്‍ മെഡലിന് അര്‍ഹനായിട്ടുള്ള റോയി സ്റ്റീഫന്‍ മുന്‍ യുകെകെസിഎ പ്രസിഡന്റ് കൂടിയാണ്. മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയാണ് റോയ് സ്റ്റീഫന്‍. സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
ഇതു കൂടാതെ, ബക്ക്‌റെസ്റ്റ് പാര്‍ക്ക് കമ്മ്യൂണിറ്റി സെന്റര്‍ സെക്രട്ടറിയും ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഗവര്‍ണറും ക്‌നാനായ സമരിറ്റന്‍സിന്റെ സെക്രട്ടറിയും കോര്‍ഡിനേറ്ററും ആയിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കു വേണ്ടിയും തമിഴ്, ഇന്ത്യന്‍, ഗോവന്‍ കമ്മ്യൂണിറ്റികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്‌റ്റെഫിന്‍ റോയ്, സ്‌റ്റെന്‍സി റോയ് എന്നിവരാണ് മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category