1 GBP = 94.40 INR                       

BREAKING NEWS

സുഭാഷ് വാസുവിനൊപ്പം സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത് യാദൃശ്ചികമല്ല; വരാന്‍ പോകുന്നത് അങ്ങോട്ടു മിങ്ങോട്ടും ചാടിക്കളിക്കുന്ന വെള്ളാപ്പള്ളിക്കും മകനുമിട്ടുള്ള മുട്ടന്‍ പണി; സുഭാഷ് വാസുവിനെ ബിജെപി കൈ വിടില്ലെന്ന് സൂചന; സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന വെല്ലുവിളിയും ബിജെപിയുടെ ബലത്തില്‍; മുന്‍ ഡിജിപിയെ മുന്‍നിര്‍ത്തി എസ്എന്‍ഡിപി പിടിക്കാന്‍ ബിജെപി നീക്കം; വിരണ്ടുപോയ വെള്ളാപ്പള്ളി യൂണിയന്‍ നേതാക്കളുടെ പിന്തുണ തേടി; എന്‍ഫോഴ്സ്മെന്റ് പേടിയിലും വെള്ളാപ്പള്ളിയും മകനും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

ആലപ്പുഴ: ബിഡിജെഎസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ മുന്‍പ്രസിഡന്റുമായ സുഭാഷ് വാസുവിനോട് ഇടഞ്ഞ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറും പെട്ടിരിക്കുന്നത് ഊരാക്കുടുക്കില്‍. ബിഡിജെഎസ് പുറത്താക്കിയ സുഭാഷ് വാസുവിനെ ബിജെപി സംരക്ഷിക്കും. ഇടത്തോട്ടും വലത്തോട്ടും ബിജെപിയിലേക്കും സ്വന്തം നേട്ടത്തിനായി ചാടിക്കളിക്കുന്ന അച്ഛനും മകനും മുട്ടന്‍ പണി കൊടുക്കാന്‍ ബിജെപിയുടെ നീക്കം. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ മുന്‍ നിര്‍ത്തി എസ്എന്‍ഡിപി പിടിക്കാനുള്ള നീക്കം ബിജെപി കേന്ദ്രനേതൃത്വം ആരംഭിച്ചുവെന്നാണ് വിവരം.

സെന്‍കുമാറിനെയും ഈഴവ സമുദായത്തിലെ കൊള്ളാവുന്ന വ്യക്തികളെയും മുന്‍ നിര്‍ത്തി ശക്തമായ ഒരു എതിര്‍പക്ഷം വന്നാല്‍ തന്റെ ചീട്ടുകീറുമെന്ന് മനസിലായ വെള്ളാപ്പള്ളി അങ്കലാപ്പിലായി. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ എസ്എന്‍ഡിപി യൂണിയനുകളോടും തനിക്ക് പിന്തുണ പ്രഖ്യാപിച്ച് പത്രസമ്മേളനം വിളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് വെള്ളാപ്പള്ളിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇന്ന് പത്തനംതിട്ട ജില്ലയിലെ യൂണിയന്‍ നേതാക്കള്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനുമായി ഇടയാനുണ്ടായ കാരണം സത്യത്തില്‍ മാവേലിക്കര എസ്എന്‍ഡിപി യൂണിയനിലെ മൈക്രോഫിനാന്‍സ് തട്ടിപ്പ് അല്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ എന്‍ഡിഎ സഖ്യത്തിന് ഹാനികരമാകുന്ന പ്രസ്താവനകള്‍ നടത്തിയതിന്റെ പേരിലാണ് സുഭാഷ് വാസു വെള്ളാപ്പള്ളിയുമായി അഭിപ്രായ ഭിന്നത ആരംഭിച്ചത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സുഭാഷ് വാസു ബിജെപിയോട് ആഭിമുഖ്യമുള്ളയാളാണ്. സിപിഎമ്മിനോട് യാതൊരു താല്‍പര്യവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് സിപിഎമ്മിനെ സഹായിക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരുന്നത്.

സംസ്ഥാനത്ത് ഉള്ള മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അകത്തു പോകാതെ സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടി വെള്ളാപ്പള്ളി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് സിപിഎം അനുകൂല പ്രസ്താവനയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശബരിമല നവോഥാന മതില്‍ അടക്കം വെള്ളാപ്പള്ളി സ്വീകരിച്ച പല നിലപാടുകളോടും സുഭാഷ് വാസു എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാലാ, അരൂര്‍, കോന്നി ഉപതെരഞ്ഞെടുപ്പുകളില്‍ ബിഡിജെഎസും എസ്എന്‍ഡിപിയും സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന് ഹിതകരമായിരുന്നില്ല. ബിഡിജെഎസിനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ബിജെപി കേന്ദ്രനേതൃത്വവുമായി അദ്ദേഹം നല്ലൊരു ബന്ധം ഉണ്ടാക്കിയിരുന്നു.

കേരളത്തിലെ എന്‍ഡിഎയ്‌ക്കെതിരേ വെള്ളാപ്പള്ളിയും മകനും സ്വീകരിച്ചിരിക്കുന്ന നിലപാടുകളും അദ്ദേഹം ബിജെപി കേന്ദ്രനേതൃത്വത്തിന് ബോധ്യമാക്കി കൊടുത്തു. ഇതോടെയാണ് വെള്ളാപ്പള്ളിയുമായി സുഭാഷ് വാസു ശരിക്കും തെറ്റിയത്. കേരളത്തിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഈഴവ സമുദായം കൈപ്പിടിയിലാക്കാന്‍ ഇതിലും വലിയ അവസരം വേറെയില്ല എന്നു മനസിലാക്കിയാണ് ബിജെപി രംഗത്തുള്ളത്. സുഭാഷ് വാസുവിനേക്കാളുപരി ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു മുഖം മുന്നോട്ടു വയ്ക്കാനാണ് ലക്ഷ്യം. ശബരിമല കര്‍മ സമിതി നേതൃസ്ഥാനത്തുണ്ടെങ്കിലും സെന്‍കുമാര്‍ പൂര്‍ണമായും ഒരു ബിജെപിക്കാരനല്ല എന്നുള്ളതും ഐപിഎസുകാരനായതും നേട്ടമാകുമെന്ന് കരുതുന്നു.

ഈഴവ സമുദായത്തിലെ കണ്ടാല്‍ നാലുപേര്‍ തെറ്റു പറയാത്ത വ്യക്തിത്വങ്ങളെ മുന്‍ നിര്‍ത്തി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ ഒരു എതിര്‍പാനല്‍ തയാറാക്കും. നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ യൂണിയന്‍ നേതാക്കളും വെള്ളാപ്പള്ളിയെ വണങ്ങുന്നുണ്ടെങ്കിലും അവരില്‍ ആര്‍ക്കും തന്നെ മനസു കൊണ്ട് ഇദ്ദേഹത്തോട് താല്‍പര്യമില്ല. ഒറ്റയ്ക്ക് എതിര്‍ക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ട് കാണുമ്പോഴൊക്കെ സമുദായ നേതാക്കള്‍ വെള്ളാപ്പള്ളിയുടെ കാലില്‍ വീഴുകയാണ് ചെയ്യുന്നത്. ശക്തനായ എതിരാളിയുണ്ടായാല്‍ ഇവരൊക്കെ തനിക്കിട്ട് പാലം വലിക്കുമെന്ന് വെള്ളാപ്പള്ളിക്കും അറിയാം.

ഈ സാഹചര്യത്തിലാണ് തന്റെ ശക്തിപ്രകടനത്തിനായി പത്രസമ്മേളനം വിളിക്കാന്‍ വിവിധ യൂണിയന്‍ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പും വെള്ളാപ്പള്ളിക്ക് എതിരേ സമുദായത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ബിജു രമേശ്, ഗോകുലം ഗോപാലന്‍, വിദ്യാസാഗര്‍, എംബി ശ്രീകുമാര്‍ എന്നിവര്‍ ശ്രീനാരായണ ധര്‍മവേദി രൂപീകരിച്ച് പട പൊരുതിയെങ്കിലും തമ്മില്‍ ഭേദം വെള്ളാപ്പള്ളിയാണെന്ന തിരിച്ചറവില്‍ മറ്റുള്ളവരുടെ പിന്തുണ ലഭിച്ചിട്ടില്ല. നിലവില്‍ തന്നെ അനുകൂലിക്കുന്ന യൂണിയനുകള്‍ക്ക് മാത്രമാണ് വെള്ളാപ്പള്ളി ഭരണ സമിതി ഉണ്ടാക്കാന്‍ അനുവദിച്ചിരിക്കുന്നത്.

അല്ലാത്ത സ്ഥലങ്ങളില്‍ തന്റെ വിശ്വസ്തരെ ചെയര്‍മാന്‍ ആക്കി അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. എക്കാലവും സമുദായാംഗങ്ങളെ പറ്റിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഇദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. എസ്എന്‍ഡിപി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വെള്ളാപ്പള്ളിക്കെതിരേ എന്‍ഫോഴ്‌സമെന്റ് റെയ്ഡ് അടക്കം നടത്താനുള്ള ഒരുക്കത്തിലാണെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category