1 GBP = 92.00 INR                       

BREAKING NEWS

ട്രംപ് എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഒരുറപ്പുമില്ല; ഗ്രീന്‍ കാര്‍ഡുകാര്‍ കൂട്ടത്തോടെ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നു; ട്രംപ് അധികാരത്തിലെത്തിയതിനുശേഷം ഏറ്റവും കൂടുതല്‍ പൗരത്വമെടുത്തത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍; ഗ്രീന്‍ കാര്‍ഡിന്റെ തണലില്‍ അമേരിക്കയില്‍ ജീവിച്ച് ഇന്ത്യന്‍ പൗരത്വം കാത്തുസൂക്ഷിച്ചിരുന്നവര്‍ ഇന്ത്യത്വം ഉപേക്ഷിക്കുമ്പോള്‍

Britishmalayali
kz´wteJI³

ടുത്ത കുടിയേറ്റ വിരുദ്ധനായ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത നിമിഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഗ്രീന്‍ കാര്‍ഡുണ്ടായിട്ടും പൗരത്വമെടുക്കാതെ അമേരിക്കയില്‍ തങ്ങുന്നവരെ പുറത്താക്കാന്‍ ട്രംപ് തീരുമാനിച്ചാലെന്തുചെയ്യും? അമേരിക്കയില്‍നിന്ന് പടിയിറങ്ങേണ്ടി വരുക ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളായിരിക്കും. ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷന്‍ നയങ്ങളിലുള്ള അനിശ്ചിതത്വം കാരണം മാതൃരാജ്യം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഒട്ടേറെ ഇന്ത്യക്കാര്‍.

ഗ്രീന്‍ കാര്‍ഡുണ്ടെന്നതിനാല്‍, പൗരത്വം സ്വീകരിക്കാതെ ഇന്ത്യന്‍ വംശജരായി തുടരുന്നവര്‍ അമേരിക്കയിലേറെയുണ്ട്. അവരില്‍ മിക്കവരും ഇപ്പോള്‍ പൗരത്വമെടുക്കാനുള്ള ശ്രമത്തിലാണ്. മാത്രമല്ല, ഇക്കൊല്ലം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടറാകണമെങ്കിലും പൗരത്വമെടുത്തേ പറ്റൂ. അതിനുള്ള ശ്രമത്തിലാണ് ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍. 2019 സെപ്റ്റംബര്‍ 30-ന് അവസാനിച്ച 12 മാസക്കാലയളവില്‍ അമേരിക്കന്‍ പൗരത്വമെടുത്തത് 8.34 ലക്ഷം പേരാണ്.

പതിനൊന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 9.5 ശതമാനം കൂടുതല്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തുവിട്ട കണക്കുപ്രകാരം 2018 സാമ്പത്തിക വര്‍ഷം ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കിയത് 5.77 ലക്ഷം കുടിയേറ്റക്കാരാണ്. എന്നാല്‍, മുന്‍വര്‍ഷത്തെക്കാള്‍ 47.4 ശതമാനം കുറവാണിത്. കൂടുതല്‍പേര്‍ പൗരത്വത്തിന് അപേക്ഷിക്കുന്നുണ്ടെങ്കിലും ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2018-ല്‍ യു.എസ്. പൗരത്വം നേടിയ ഇന്ത്യക്കാര്‍ 52,194 പേരാണ്. പൗരത്വം നേടുന്ന വിദേശികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ രണ്ടാമത്തെ വലിയ ഗ്രൂപ്പാണ് ഇന്ത്യക്കാര്‍. 1,31,977 പേരുമായി മെക്‌സിക്കോയാണ് അമേരിക്കന്‍ പൗരത്വം നേടിയതില്‍ മുന്നിലുള്ളത്. തൊട്ടുമുന്നത്തെ വര്‍ഷം 1,18,559 പേരാണ് പൗരത്വം നേടിയത്. 2017-ല്‍ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം 50,802 ആണ്. ചൈനയാണ് മൂന്നാം സ്ഥാനത്ത്. 2018-ല്‍ 39,600 പേരും 2017-ല്‍ 37,674 പേരും പൗരത്വം നേടി.

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് അമേരിക്കയില്‍ പൗരത്വത്തിന് അപേക്ഷിക്കാനര്‍ഹത. അഞ്ചുവര്‍ഷം ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കിയവര്‍ക്കു മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. യു.എസ്. പൗരന്മാരുടെ ഭാര്യമാര്‍ക്ക് മൂന്നുവര്‍ഷം ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കിയാല്‍ മതിയാകും. ഗ്രീന്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയതിന്റെ കണക്കില്‍ ഇന്ത്യക്കാര്‍ നാലാം സ്ഥാനത്താണ്. 59,281 ഗ്രീന്‍ കാര്‍ഡുകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. ആകെ വിതരണം ചെയ്തതിന്റെ 5.45 ശതമാനം. മെക്‌സിക്കോ, ക്യൂബ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പിന്നിലാണ് ഇന്ത്യക്കാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category