1 GBP = 94.40 INR                       

BREAKING NEWS

മോഹന്‍ലാലിനായി മുടക്കുന്നത് ഭീമന്‍ തുക; മത്സരാത്ഥികള്‍ക്ക് തുക വേറേയും; കോടികള്‍ ചെലവിട്ട് ബിഗ്ബോസ് സീസണ്‍ രണ്ട് എത്തിയിട്ടും കാണാന്‍ ആളില്ല! ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന്റെ ഒന്നാം നമ്പര്‍ ഷോ വനമ്പാടി; രണ്ടാംസ്ഥാനം നീലക്കുയിലും; മൂന്നാം സ്ഥാനത്ത് കസ്തൂരിമാനും റേറ്റിങ്ങില്‍ കുതിച്ച് തന്നെ; പ്രണയവും സംഘട്ടനവും ഒന്നുമില്ലാത്ത ബിഗ്ബോസ് ഷോ വേണ്ടെന്ന് പ്രേക്ഷകര്‍; ഗെയിം പ്ലാനില്‍ പോലും മത്സരാര്‍ത്ഥികള്‍ പിന്നോട്ട്; ആകെ ആശ്രയം ഫുക്രുവും രജിത് കുമാറും

Britishmalayali
kz´wteJI³

തിരുവനന്തപുരം: മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ബോസ് ഒന്നാംഭാഗം ഏറെ വിജയം നേടിയിരുന്നു. ബിഗ്ബോസ് ഒന്നാംഭാഗം ചരിത്ര വിജയം നേടിയപ്പോള്‍ മത്സാര്‍ത്ഥികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റിന്റെ ചാനല്‍ റേറ്റിങ് കുത്തനെ കൂട്ടിയ പരിപാടിയായിരുന്നു ബിഗ്ബോസ് സീസണ്‍ ഒന്ന്. സാബുമോനും പേളിയും ഷിയാസ് കരീമും ശ്രീനിഷും അരിസ്റ്റോ സുരേഷും ഫൈനലിലെത്തിയപ്പോള്‍ പ്രേക്ഷക വോട്ടിങ്ങിലൂടെയും മത്സരത്തിന്റെ അടിസ്ഥാനത്തിലും സാബുമോന്‍ വിജയിയായി.

ഇതേ പ്രതീക്ഷ നിലനിര്‍ത്തിയാണ് സീസണ്‍ രണ്ടുമായി ഏഷ്യാനെറ്റ് എത്തിയത്. മത്സരാര്‍ത്ഥികള്‍ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയ്ക്ക് ഒടുവില്‍ ജനുവരി നാലിന് ഷോയിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആര്യ, സുരേഷ്, ഫുക്രു, സോമദാസ്, മഞ്ജു പത്രോസ് തുടങ്ങി നിരവധി പേര്‍ മത്സരാര്‍ത്ഥികളായി എത്തി. ആദ്യ മത്സരാര്‍ഥിയായി വിളിച്ചത് രജനി ചാണ്ടിയെയായിരുന്നു. എന്നാല്‍ മത്സരം തുടങ്ങിയതിന് ശേഷം ആദ്യ എലിമിനേഷനില്‍ ഇവര്‍ പുറത്താകുകയും ചെയ്തു. ആര്‍.ജെ രഘു ബിഗ് ബോസിലേക്ക് എത്തുന്നത്.

പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന സാജു നവോദയ ആരും കാണാത്ത മേക്കോവറിലാണ് വേദിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ പുതുവര്‍ഷം തുണച്ച ഭാഗ്യം എന്ന് ആശ്വസിച്ച് ആര്യയും ബിഗ്ബോസ് വേദിയിലേക്ക് എത്തിയത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു പത്രോസ് ബിഗ്ബോസിലെ മറ്റൊരു ശക്തയായ മത്സരാര്‍ത്ഥിയായി, സസ്യ ശാസ്ത്ര അദ്ധ്യാപകനായ ഡോ രജിത് കുമാര്‍ ഗംഭീര മേക്കോവറിലായിരുന്നു.

രേഷ്മ രാജന്‍, ടിക്ക് ടോക്ക് താരം ഫുക്രു, മോഡലായ അലക്സാന്‍ഡ്രാ, ഹാസ്യ നടിയായ തെസ്‌നി ഖാന്‍, ഒപ്പം ബിഗ്ബോസ് സീസണ്‍ രണ്ടിലെ രസികനായ പരീക്കുട്ടി, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും മത്സരാര്‍ത്ഥികളായി എത്തി. ഷോ തുടങ്ങി ആദ്യദിവസങ്ങള്‍ പ്രേക്ഷകര്‍ക്ക് ബോറടി തോന്നിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങള്‍ വിരക്തി സമ്മാനിച്ചിരുന്നു.
അവതാരികയായ എലീന പടിക്കല്‍, പരീക്കുട്ടി, രജിത് കുമാര്‍ എന്നിവര്‍ പരിപാടിയിലെ ബോറഡടയില്ലാത്ത താരങ്ങളായി മാറി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പ്രേക്ഷകര്‍ കണ്ടത് ബോറടി സമ്മാനിക്കുന്ന ഗെയിം പ്ലാനുകളാണ്. കഴിഞ്ഞ തവണത്തെ പോലെ ശക്തരായ മത്സാര്‍ത്ഥികളുടെ അഭാവം ഷോയെ വേട്ടയാടുന്നെന്നാണ് പ്രധാന പരാതി ഉയര്‍ത്തിയിരുന്നത്. ഇത് പ്രേക്ഷകരിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബാര്‍ക്ക്) കഴിഞ്ഞ ആഴ്ചത്തെ ചാനല്‍ റേറ്റിങ്ങില്‍ ചരിത്രത്തിലില്ലാത്ത വിധം ബിഗ്ബോസ് ഷോ താഴേക്ക് പോയിരിക്കുകയാണ്.

ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടികളുടെ റേറ്റിങ്ങില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് വാനമ്പാടി സീരിയലാണ്. രണ്ടാം സ്ഥാനത്ത് നീലക്കുയിലും മൂന്നാാംസ്ഥാനത്ത് കസ്തൂരിമാനും നിലനിര്‍ത്തുന്നു. നാലാം സ്ഥാനം മൗനരാഗം എന്ന സീരിയല്‍ കയ്യടക്കിയപ്പോള് അഞ്ചാം സ്ഥാനം അലങ്കരിക്കുന്നത് കോമഡി സ്റ്റാര്‍സ് സീസണ്‍ രണ്ടാണ്.

കോടികള്‍ സ്വാഹ ഒന്നാം സ്ഥാനം വാനമ്പാടിക്ക്
ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന്റെ അഞ്ചു പട്ടികയില്‍ ഒരിടത്തു പോലും ബിഗ്ബോസ് എത്താത്തതോടെ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ഷോ ആദ്യ ആഴ്ചകളില്‍ തന്നെ പാളിയ നിലയിലാണ്. ജനുവരി അഞ്ചിനാണ് പരിപാടി തുടങ്ങിയത്. ജനുവരി പത്ത് വരെയുള്ള ബാര്‍ക്ക് റേറ്റിങ്ങില്‍ ആദ്യവാരത്തില്‍ ബിഗ്ബോസ് റേറ്റിങ്ങില്‍ മുന്നിട്ടു നിന്നിട്ടില്ല. ഇതിനെതിരെ സോഷ്യല്‍ മീഡിയയും പ്രതികരണങ്ങളുമായി എത്തിക്കഴിഞ്ഞു. കോടികള്‍ വാരിയെറിഞ്ഞാണ് എന്റെ മോള്‍ കമ്പനി ഏഷ്യാനെറ്റില്‍ ബിഗ്ബോസ് ഷോയുമായി എത്തുന്നത്. മോഹന്‍ലാലിനെ ആഴ്ചയില്‍ എത്തിക്കുന്നതിന് തന്നെ ഭീമമായ തുകയാണ്. മത്സരാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ച തുക ഇതിന് പിന്നാലെ വേറെയും. ആദ്യ എലിമിനേഷനില്‍ രാജിനി ചാണ്ടി പുറത്തായപ്പോള്‍ തന്നെ ബിഗ്ബോസ് മത്സാര്‍ത്ഥികളുടെ അവസ്ഥ പുറത്തുവന്നിരുന്നു. പലരും ഗെയിം എന്നതിനപ്പുറം കുടുംബ പ്രാരാബ്ധങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഷോയിലേക്ക് എത്തിയതെന്ന് സൂചന എത്തിയത്.
പലരും ഒരാഴ്ച കൂടി പിടിച്ചു നില്‍ക്കാന്‍ പാട് പെട്ട് കിട്ടിയ തുകയുമായി മടങ്ങാനാണ് ശ്രമിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പോലെ പ്രണയമോ, സംഘര്‍ഷങ്ങളോ ഒന്നും തന്നെ ഇതുവരെ ഷോയിലേ്ക്ക് എത്തിയില്ല, ആകെ ഷോയെ സ്വാധീനിച്ചത് ഡോ രജിത് കുനമാറിന്റെ കുറ്റവും കുറവും പറച്ചിലുകളാണ്. ചുരുത്തില്‍ പറഞ്ഞാല്‍ ഷോയെ മുന്നോട്ട് കൊണ്ടുപോത് രജിത് കുമാര്‍ ഫ്രുക്കു, പരീക്കുട്ടി എ്ന്നിവരാണെന്ന് വ്യക്തമാക്കാന്‍ കഴിയും. ടോപ്പ് ചാനല്‍പട്ടികയില്‍ ഏഷ്യാനെറ്റ് നിലനില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് ബാര്‍ക്ക് റേറ്റിങ്ങില്‍ കുതിക്കുന്നത് ഫ്ളവേഴ്സ് ടീവിയാണ്, മൂന്നാം സ്ഥാനത്ത് മഴവില്‍ മനോരമയും നാലാം സ്ഥാനത്ത് സീ കേരളവും, അഞ്ചാം സ്ഥാനത്ത് സൂര്യ ടീവിയും നില്‍ക്കുന്നു.

സോമദാസ് പുറത്തായി!
എലിമിനേഷന്‍ റൗണ്ടില്‍ പലര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സോമദാസ് ഷോയില്‍ നിന്ന് പുറത്തായ കാര്യവും വൈകാതെ എത്തി. ക്തസമ്മര്‍ദം കൂടിയതോടെ താരം പുറത്താകുമെന്നാണ് വിവരം ലഭിക്കുന്നത്. രണ്ടാം ഘട്ട എലിമിനേഷന്‍ പൂര്‍ത്തി ആയപ്പോള്‍ സോമദാസ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായി! ബിഗ് ബോസ് വീട്ടില്‍ കക്ഷി അത്ര സജീവമായി നില്‍ക്കുന്നില്ലെന്ന കണ്ടെത്തലാണ് താരത്തിന്റെ പേര് എലിമിനേഷനായി നോമിനേറ്റ് ചെയ്യപ്പെട്ടത്. അതേസമയം ആരോഗ്യപരമായ കാരണങ്ങള്‍ ആണ് താരം ഇപ്പോള്‍ പുറത്താകാന്‍ കാരണം ആയത്.

വെഡിങ് ആനിവേഴ്സറി സന്തോഷം മറ്റ് മത്സരാര്‍ത്ഥികളോട് പങ്ക് വയ്ക്കുകയും ശേഷം ഭാര്യ സുജിക്കായി വളരെ മനോഹരമായ റൊമാന്റിക് ഗാനവും സോമദാസ് പാടി നല്‍കിയിരുന്നു. ഇതിനുശേഷമാണ് സോമുവിനെ കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് വിളിച്ചു വരുത്തിയത്. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ബിഗ് ബോസ് ഹൗസിലെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സോമുവിനെ ചില പരിശോധനകള്‍ക്ക് വിധേയനാക്കിയത്. പരിശോധനയ്ക്ക് ശേഷമാണ് താരത്തിന് രക്തസമ്മര്‍ദ്ദം കൂടുതല്‍ ആണെന്ന വിവരം ഡോക്ടര്‍ അറിയിക്കുന്നത്. മെഡിക്കല്‍ ചെക്കപ്പിനായി പുറത്തേക്ക് വിട്ടതെന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ എലിമിനേറ്റ് ചെയ്യപ്പെട്ടു എന്ന് ചാനല്‍ ഫൈനലൈസ് ചെയ്തിട്ടുണ്ട്. കണ്‍ഫെഷന്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയ സോമു വിവരം മറ്റുള്ളവരെ അറിയിക്കുന്നു. ഇതിനുശേഷമാണ് വീണ്ടും ബിഗ് ബോസ് സോമുവിനെ വിളിക്കുന്നത്. രക്തസമ്മര്‍ദ്ദം, ഹൈപ്പര്‍ ഗ്ലൈസീമിയ, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയില്‍ അനിയന്ത്രതീതമായ വ്യതിയാനം കാണപെട്ടുവെന്നും, മികച്ച ചികിത്സ അനിവാര്യമെന്നും ബിഗ് ബോസ് സോമുവിനെ അറിയിക്കുന്നു.
ഷോയുടെ നിയമവും, രീതിയും നിങ്ങളെ ആരോഗ്യപരമായി ബാധിക്കുമെന്നും, പെട്ടെന്ന് ചികിത്സ ആവശ്യമാണ് പുറത്തുപോകുന്നതാണ് ഉചിതമെന്നും വ്യക്തമാക്കുന്നു. ബിഗ്‌ബോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സോമു വീട്ടില്‍ നിന്നും പുറത്തേയ്ക്ക് പോകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category