1 GBP = 94.40 INR                       

BREAKING NEWS

മെട്രോയില്‍ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് പേരിട്ടു; ഇനി അവള്‍ അറിയപ്പെടുക 'മെട്രോ മിക്കി' എന്ന പേരില്‍; ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയെ ദത്ത് നല്‍കാനുള്ള നടപടികള്‍ തുടങ്ങി; വൈറല്‍ പൂച്ചയെ ഏറ്റെടുക്കാന്‍ തയ്യാറായി എത്തുന്നത് നിരവധി പേര്‍; നിരവധി പൂച്ചക്കുഞ്ഞുങ്ങളുള്ള വീട്ടിലേക്ക് ദത്ത് നല്‍കില്ല; മെട്രോ മിക്കിയെ ഏറ്റെടുക്കാന്‍ ഉചിതമായ ആലോചനകള്‍ ക്ഷണിക്കുന്നതായി മൃഗസ്നേഹികളുടെ സംഘടന

Britishmalayali
kz´wteJI³

കൊച്ചി: മെട്രോ തൂണുകള്‍ക്കിടയില്‍ നിന്നും ഫയര്‍ഫോഴ്സ് രക്ഷപെടുത്തി പൂച്ച ഇപ്പോള്‍ സൈബര്‍ ലോകത്തിന്റെ പ്രിയതാരമാണ്. വൈറല്‍ പൂച്ച എവിടെയുണ്ട് എന്ന അന്വേഷണവുമായി ആളുകള്‍ എത്തുകയും ചെയ്യുന്നു. എന്നാല്‍ മെട്രോ തൂണുകള്‍ക്കിടയില്‍ ദിവസങ്ങള്‍ തള്ളി നീക്കിയതിന്റേയും, തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റേയുമെല്ലാം ആഘാതത്തിലാണ് പൂച്ചക്കുട്ടി ഇപ്പോഴും. അതിനിടയില്‍, പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുന്ന പൂച്ചക്കുട്ടിക്ക് പേരിട്ടു, മെട്രോ മിക്കി.... എന്നാണ് ആ കുറിഞ്ഞിപൂച്ചയുടെ പേര്.

സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്‍പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്‌നങ്ങള്‍ അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ മെട്രോ മിക്കിക്ക് ഇപ്പോഴില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നല്‍കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.

ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പ്രതിരോധ കുത്തിവെപ്പെടുക്കും. നിരവധി പൂച്ചക്കുഞ്ഞുകളുള്ള വീട്ടിലേക്ക് ദത്ത് നല്‍കില്ല. മെട്രോ മിക്കിയെ ആവശ്യമുള്ളവര്‍ക്ക് എസ്പിസിഎ അധികൃതരുമായി ബന്ധപ്പെടാം. ഞായറാഴ്ച്ചയാണ് മെട്രോ മിക്കിയെ രക്ഷപെടുത്താനുള്ള പരിശ്രമങ്ങളുമായി ഫയര്‍ ഫോഴ്സ് രംഗത്തുവന്നത്. മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആ കുഞ്ഞുപൂച്ചയെ രക്ഷിച്ചത്.

വൈറ്റിലയില്‍ 50 അടി ഉയരത്തില്‍ മെട്രോ റെയിലിന്റെ തൂണുകള്‍ക്കും ഗര്‍ഡറുകള്‍ക്കുമിടയില്‍ ശനിയാഴ്ചയാണ് ഒരു വയസ്സുള്ള പൂച്ചക്കുട്ടി കുടുങ്ങിയത്. ഇത്രയും ഉയരത്തില്‍ പൂച്ച എങ്ങനെയെത്തിയെന്ന് ആര്‍ക്കുമറിയില്ല. ശനിയാഴ്ച വൈകിട്ടാണ് കെഎംആര്‍എല്‍ ഓഫീസില്‍ പൂച്ച കുടുങ്ങിയ വിവരമെത്തുന്നത്. ഉടന്‍ അവിടെയെത്തിയെങ്കിലും പൂച്ചയെ കണ്ടെത്താനായില്ല. ഞായറാഴ്ച വീണ്ടും പൂച്ചയെ കണ്ടു. ഗാന്ധിനഗര്‍ അഗ്‌നിശമന സേനാംഗങ്ങളെത്തി ഗോവണി വച്ച് കയറിയെങ്കിലും പില്ലറിന് സമീപം എത്താനായില്ല. ഏറെ പരിശ്രമത്തിനുശേഷം അവര്‍ മടങ്ങി.

തുടര്‍ന്ന് ഡിഎംആര്‍സിയുടെ മാന്‍ലിഫ്റ്റ് കൊണ്ടുവന്നു. അഗ്നി രക്ഷാ സേനാംഗങ്ങള്‍ ലിഫ്റ്റ് വഴി മുകളിലേക്ക്. തൊട്ടടുത്തെത്തിയതും അവള്‍ ഒഴിഞ്ഞുമാറി. ഭക്ഷണങ്ങളും നല്‍കി അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും ഭയപ്പാടില്‍ പില്ലറിനും ഗര്‍ഡറിനുമിടയിലേക്ക് പൂച്ചക്കുട്ടി നൂണ്ടുകയറി. ആളുകള്‍ക്ക് നിവര്‍ന്ന് നില്‍ക്കാന്‍ ഇടയില്ലാത്ത ഭാഗത്തേക്ക് പൂച്ച നീങ്ങിയതോടെ അഗ്നിരക്ഷാ പ്രവര്‍ത്തകരും വെള്ളംകുടിച്ചു. അപ്പോഴേക്കും താഴെ റോഡില്‍ നേരിയ ഗതാഗത തടസ്സം. ആളുകള്‍ കൂടിയതോടെ റോഡ് ബ്ലോക്ക്.

ആള്‍ക്കൂട്ടവും ബഹളവും കണ്ട് പരിഭ്രാന്തിയിലായ പൂച്ച മറുവശത്തേക്ക് ഓടി. നാല് ഉദ്യോഗസ്ഥര്‍ പില്ലറിന്റെ ഇരുവശത്തുമായി നിന്നു. ചെറിയ വലയിലേക്ക് പൂച്ചയെ കയറ്റിയതോടെ ആളുകള്‍ കൈയടിച്ചു. എന്നാല്‍ താഴെ വിരിച്ച വലയിലേക്ക് ചാടിയ പൂച്ച രണ്ടുപേര്‍ക്ക് മാന്തും കടിയും നല്‍കി റോഡിലൂടെ ഓടി രക്ഷപ്പെടാനുള്ള ശ്രമമായി. പിന്നാലെ ഓടിയ മൃഗസ്നേഹികളും നാട്ടുകാരും തൊട്ടടുത്ത കെട്ടിടത്തിന്റെ മതില്‍ക്കെട്ടില്‍നിന്ന് പൂച്ചയെ പിടികൂടി. വെള്ളം നല്‍കിയ ശേഷം പൂച്ചയെ നഗരത്തിലെ സ്വകാര്യ മൃഗാശുപത്രിയിലേക്കെത്തിച്ചു.

ഒആര്‍എസ് ലായനി നല്‍കിയതോടെ അവള്‍ അല്‍പ്പം ഉഷാറായി. പൂച്ചയ്ക്ക് ആവശ്യമായ ഷെല്‍ട്ടര്‍ ഒരുക്കുമെന്ന് മൃഗസ്നേഹികളുടെ സംഘടനയിലുള്ളവര്‍ പറഞ്ഞു. എല്ലാ ജീവനും അമൂല്യം എന്ന പേരിട്ട് കെഎംആര്‍എല്‍ ഫേസ്ബുക്കില്‍ പൂച്ചയെ രക്ഷിച്ച കഥയും പോസ്റ്റ് ചെയ്തു. പൂച്ചയുടെ കടിയേറ്റവര്‍ ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category