1 GBP = 94.40 INR                       

BREAKING NEWS

സാമ്പത്തിക ഇടപാട് സംസാരിക്കാന്‍ തൃശ്ശൂരുകാരനെ നൈസന്‍ ക്ഷണിച്ചതു കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക്; സ്വീകരിച്ചത് ഇടവഴിക്കല്‍ ഷെമീന അടങ്ങുന്ന സുന്ദരികള്‍; സംസാരിച്ചു കൊണ്ടിരിക്കവേ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം നടത്തിയത് ക്രൂരമര്‍ദ്ദനം; പെണ്‍കുട്ടികളെ ഒപ്പം നിര്‍ത്തിയുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പിടുങ്ങിയത് ഏഴുലക്ഷം രൂപ; ഇതിനു മുന്‍പ് കുരുക്കിയത് കണ്ണൂര്‍ സ്വദേശിയെ; ഹണിട്രാപ്പിനു പിന്നില്‍ ഷെമീനയെ പോലുള്ള സുരസുന്ദരികള്‍; കൂടുതല്‍ പേര്‍ പഞ്ചാരക്കെണിയില്‍ വീണതില്‍ അന്വേഷണം ഊര്‍ജ്ജിതം

Britishmalayali
എം മനോജ് കുമാര്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി യുവാക്കളെ ഹണിട്രാപ്പില്‍പ്പെടുത്താന്‍ ഒല്ലൂര്‍ മരത്താക്കര അക്കരപ്പുറം വീട്ടില്‍ നൈസണി (27)നെ സഹായിച്ചത് സുരസുന്ദരികള്‍ അടങ്ങിയ സംഘം. ഇടവഴിക്കല്‍ ഷെമീനയെപോലുള്ള സുന്ദരികളാണ് ഹണിട്രാപ്പിനു നൈസണെ സഹായിച്ചത്. നൈസണെ പൊലീസ് ഇന്നലെ റിമാന്‍ഡ് ചെയ്തപ്പോള്‍ പ്രധാന ആസൂത്രകയും പ്രധാന പ്രതിയുമായ വള്ളിവട്ടം ഇടവഴിക്കല്‍ ഷെമീന (38)യെ ഡിസംബര്‍ രണ്ടിനും തൃശ്ശൂര്‍ പള്ളത്തുപറമ്പില്‍ അനൂപ്കുമാറി (24) നെ ഡിസംബര്‍ 23-നും അറസ്റ്റു ചെയ്തിരുന്നു. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് നൈസണ്‍ ഇപ്പോള്‍ അറസ്റ്റിലാകുന്നത്.

തൃശൂര്‍ സ്വദേശിയെ കൊടുങ്ങല്ലൂര്‍ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തിയാണ് നൈസണും ഷെമീനയും അടങ്ങുന്ന സംഘം പണം തട്ടിയെടുത്തത്. നൈസന് സാമ്പത്തിക ഇടപാടുകളുണ്ട്. ഇതിന്റെ പേരിലാണ് പണം ആവശ്യമുള്ള തൃശൂര്‍ സ്വദേശിയെ നൈസണ്‍ കൊടുങ്ങല്ലൂര്‍ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തിയത്. ഇയാള്‍ അവിടെ എത്തുമ്പോള്‍ ഫ്ളാറ്റില്‍ ഷെമീന അടക്കമുള്ളവരുണ്ടായിരുന്നു. ഷെമീനയും യുവാവും സംസാരിക്കുമ്പോള്‍ പുറത്തു നിന്ന് രണ്ടു പേര്‍ വന്നു. എന്താണ് ഇവിടെ നടക്കുന്നു എന്ന് ചോദിച്ച് ബഹളം കൂട്ടി. അനാശാസ്യം എന്ന് പറഞ്ഞു സദാചാര പൊലീസ് ചമയുകയും ചോദ്യം ചെയ്ത ശേഷം യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതികള്‍ക്കൊപ്പമിരുത്തി ഫോട്ടോയും വീഡിയോയും ഇവര്‍ പകര്‍ത്തുകയും ചെയ്തു. ഈ ഫോട്ടോ കാണിച്ചാണ് ഹണിട്രാപ്പില്‍ ഇവര്‍ യുവാവിനെ കുരുക്കിയത്. ഇവിടെയുണ്ടായിരുന്ന യുവതികളും ചോദ്യം ചെയ്യാന്‍ പുറത്ത് നിന്ന് വന്നവരും എല്ലാം നൈസണിനു ഒപ്പമുള്ളവരായിരുന്നു. പിന്നീടാണ് തൃശൂര്‍ സ്വദേശി കാര്യങ്ങള്‍ മനസിലാക്കുന്നത്.

പണം വാങ്ങാനെത്തിയ യുവാവില്‍ നിന്ന് ഏഴു ലക്ഷത്തോളം രൂപയാണ് ഇവര്‍ പല തവണയായി തട്ടിയെടുത്തത്. മൂന്നര ലക്ഷം രൂപയുടെ ആഡംബര ബൈക്കിലാണ് നെല്‍സണ്‍ സഞ്ചരിച്ചിരുന്നത്. ഈ ബൈക്ക് വാങ്ങാന്‍ ഈ രീതിയിലുള്ള പണമാണ് ഉപയോഗിച്ചത് എന്നാണ് നൈസണ്‍ പൊലീസിനോടു പറഞ്ഞത്. യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കാര്യം ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മര്‍ദ്ദിച്ച്, പെണ്‍കുട്ടികളെ ഒപ്പം ഇരുത്തി ഫോട്ടോ എടുത്ത കാര്യം തൃശൂര്‍ സ്വദേശി പുറത്ത് പറഞ്ഞില്ല. ഭീഷണികള്‍ പതിവായപ്പോള്‍ പണം നല്‍കി പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ കണ്ണൂര്‍ സ്വദേശിയെ ഇവര്‍ ഹണി ട്രാപ്പില്‍ കുരുക്കി പണം തട്ടിയ വാര്‍ത്ത കണ്ടപ്പോഴാണ് തന്നെയും ഇവര്‍ തന്നെയാണ് കുരുക്കില്‍ വീഴ്ത്തിയത് എന്ന് തൃശൂര്‍ സ്വദേശി തിരിച്ചറിയുന്നത്. അതോടെയാണ് സംഭവം നടന്ന കൊടുങ്ങല്ലൂരില്‍ പരാതി നല്‍കാന്‍ തൃശൂര്‍ സ്വദേശി എത്തിയത്. താമസം വിനാ നൈസണെ പൊലീസ് പിടികൂടുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ സിഐ. പി.കെ. പത്മരാജന്റെയും എസ്ഐ ഇ.ആര്‍.ബൈജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പേരാമംഗലം പൊലീസ് ചാര്‍ജ് ചെയ്ത പോക്സോ കേസില്‍ ഇയാള്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നൈസണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യത്തില്‍ തുടരുമ്പോഴാണ് തൃശൂര്‍ സ്വദേശി നല്‍കിയ ഹണി ട്രാപ്പ് കേസില്‍ പ്രതി അകത്താകുന്നത്. പരാതി നല്‍കിയവര്‍ അല്ലാതെ മറ്റു പലരെയും ഈ സംഘം കെണിയില്‍ വീഴ്ത്തി പണം പിടുങ്ങിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരം പരാതികള്‍ വന്നാല്‍ എല്ലാ കേസിലും പൊലീസ് കേസുകള്‍ ചാര്‍ജ് ചെയ്യും. മാനക്കേട് ഭയന്ന് പലരും പരാതി നല്‍കാതെ മുങ്ങിയതാണ് നൈസണെ പോലുള്ളവര്‍ വിലസാന്‍ കാരണമെന്നാണ് കൊടുങ്ങല്ലൂര്‍ പൊലീസ് മറുനാടനോട് പറഞ്ഞത്.

കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ ഇതേ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ച് ഇതേ രീതിയില്‍ ഇവര്‍ പണം തട്ടിയിരുന്നു. ഈ കേസില്‍ ഷെമീനയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ രീതിയില്‍ തന്നെയാണ് തൃശ്ശൂര്‍ സ്വദേശിയെയും ഇവര്‍ കൊടുങ്ങല്ലൂരിലെത്തിച്ച് പണം തട്ടിയത്. കണ്ണൂര്‍ സ്വദേശിയെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് പൂട്ടിയിട്ട് മര്‍ദിക്കുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയുമായിരുന്നു. ഇടവഴിക്കല്‍ ഷെമീന (26), ചേറ്റുപുഴ മുടത്തോളി അനീഷ് മോഹന്‍ (34), വെളപ്പായ ചൈനബസാര്‍ കുണ്ടോളില്‍ ശ്യാംബാബു (25), അവണന്നൂര്‍ വരടിയം കാക്കനാട്ട് വീട്ടില്‍ സംഗീത് (26) എന്നിവരാണ് 2018-ല്‍ കൊടുങ്ങല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. തലശ്ശേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ പരാതിയിലാണ് അന്ന് നടപടി വന്നത്. പരാതിക്കാരന് നസീമയുമായി അടുത്തബന്ധമുണ്ടായിരുന്നു. പതിനായിരം രൂപ കൊടുത്താല്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ കൊടുങ്ങല്ലൂരില്‍ വരുത്തി.

ചന്തപ്പുരയിലെത്തിയ യുവാവിന്റെ കാറില്‍ നസീമ പറഞ്ഞിട്ടാണെന്നു പറഞ്ഞ് അറസ്റ്റിലായ ഷെമീന കയറി. വാഹനത്തില്‍ കയറിയ ഉടനെ പതിനായിരം രൂപ ഷെമീന ഇയാളില്‍നിന്ന് വാങ്ങി. പിന്നീട് കൊടുങ്ങല്ലൂരിന് പടിഞ്ഞാറുള്ള അപ്പാര്‍ട്ട്മെന്റില്‍ എത്തി മുറിയില്‍ കയറി വിശ്രമിക്കുന്നതിനിടയിലാണ് നസീമയുടെയും ഷെമീനയുടെയും സുഹൃത്തുക്കളായ നാലുപേര്‍ മുറിയിലെത്തി സദാചാരപൊലീസ് ചമഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തി. . യുവതിയോടൊപ്പം നിര്‍ത്തി ഇയാളുടെ പലതരത്തിലുള്ള ഫോട്ടോകള്‍ എടുത്തു. ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. കൈവശമുണ്ടായിരുന്ന 25,000 രൂപ ഇവര്‍ പിടിച്ചുവാങ്ങി. എ.ടി.എം. കാര്‍ഡ് വാങ്ങി ഇയാളെ മര്‍ദിച്ച് പിന്‍ നമ്പര്‍ വശത്താക്കി ഒരു എ.ടി.എം. കൗണ്ടറില്‍ പോയി പണം പിന്‍വലിക്കാന്‍ നോക്കിയെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല.

പിന്നീട് തിരിച്ചെത്തി മര്‍ദിക്കുകയും അടുത്ത ദിവസം തന്നെ നസീമയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാമെന്ന ഉറപ്പിന്മേല്‍ വിട്ടയയ്ക്കുകയുമായിരുന്നു. മര്‍ദനത്തിനിടയില്‍ ഇയാളുടെ കൈപ്പത്തിക്ക് മുറിവ് പറ്റിയിരുന്നു. സമീപത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീന അറസ്റ്റിലാകുന്നത്. മറ്റുള്ളവരെയും പൊലീസ് തന്ത്രപൂര്‍വം ഇവിടേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 5500 രൂപയും വീഡിയോയും ഫോട്ടോകളും പകര്‍ത്തിയ മൊബൈല്‍ ഫോണുകളും ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബരക്കാറും അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category