1 GBP = 92.00 INR                       

BREAKING NEWS

ലൗ ജിഹാദ് മുസ്ലിം വിരുദ്ധ നീക്കമായി പ്രചരിപ്പിക്കരുത്; ഇത് മതപരമായ പ്രശ്‌നമല്ല, സമൂഹത്തെ ബാധിക്കുന്ന വിഷയം; ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതിനെ മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതും ശരിയല്ല; ക്രമസമാധാനപ്രശ്‌നമായി മനസിലാക്കി നിയമപാലകര്‍ നടപടിയെടുക്കണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്; ലൗ ജിഹാദ് ആരോപണം വിവാദമായപ്പോള്‍ വിശദീകരണക്കുറിപ്പുമായി സീറോ മലബാര്‍ സഭ

Britishmalayali
kz´wteJI³

കൊച്ചി: സീറോ മലബാര്‍ സിനഡില്‍ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചു രംഗത്തുവന്നതോടെ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് സഭയില്‍ നിന്നും ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ഇടലേഖനം നായിക്കാന്‍ പല പള്ളികളും കൂട്ടാക്കിയതുമില്ല. ഇതോടെ വിവാദമായ ഈ വിഷയത്തില്‍ വിശദീകരണനവുമായി സീറോ മലബാര്‍ സഭ രംഗതതെത്തി. വിഷയങ്ങളില്‍ സിനഡിന്റെ നിലപാട് വിവാദമായതിന് പിന്നാലെയാണ് സഭ വിശദീകരണക്കുറിപ്പിറക്കിയത്. നിയമ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലിം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സഭ മുസ്ലിം സമുദായത്തിന് എതിരല്ല. മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിന് പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാനപ്രശ്‌നമായി മനസിലാക്കി നിയമപാലകര്‍ നടപടിയെടുക്കണമെന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമത്തക്കുറിച്ചുള്ള സഭയുടെ നിലപാട് രൂപപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും സഭ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റേത് ക്രൈസ്തവ വിരുദ്ധ നിലപാടാണെന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവരെ പീഡിപ്പിക്കുന്ന അവസ്ഥയാണുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സഭയുടെ നിലപാടുകള്‍ വ്യക്തമാക്കിയ സിനഡ് സര്‍ക്കുലറിനെ 'ലൗ ജിഹാദ് സര്‍ക്കുലര്‍' എന്ന് വിശേഷിപ്പിക്കാന്‍ ചിലര്‍ കാണിക്കുന്ന താല്‍പര്യം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും വിലയിരുത്തുന്നതായി കുറിപ്പില്‍ പറയുന്നു. അതേസമയം പൗരത്വ ഭേദഗതി നിയമം, ലൗ ജിഹാദ് വിഷയങ്ങളില്‍ സീറോ മലബാര്‍ സഭയിലെ തര്‍ക്കങ്ങള്‍ ശക്തിപ്പെട്ടതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് സഭയിലെ ഒരു വിഭാഗം വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സഭക്ക് കൃത്യമായ നിലപാടില്ല. ആശയക്കുഴപ്പവും ആശങ്കയും നിലനില്‍ക്കുന്നു. നിയമത്തിനെതിരെ പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക് അയക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. പൗരത്വ പ്രശ്നത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഫാദര്‍ ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി. സഭാ സിനഡ് പൗരത്വ പ്രശ്നത്തെ അവഗണിച്ചു. ഭരണഘടനയെ നശിപ്പിക്കുന്ന നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടേണ്ടിയിരുന്നു. പ്രശ്നമല്ലാത്ത ലൗ ജിഹാദ് ആണ് സഭ ഉയര്‍ത്തി കൊണ്ടു വരുന്നതെന്നും ഫാ. ജോസ് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് മെത്രാന്‍ സിനഡ് ആണ് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയത്. ഇതേതുടര്‍ന്ന് സഭയുടെ മുഖപത്രമായ സത്യദീപത്തില്‍ മെത്രാന്‍ സിനഡിനെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക മതത്തിലേക്ക് മാത്രമല്ല ക്രിസ്ത്യന്‍ മതത്തിലേക്കും ഹിന്ദു, മുസ് ലിം വിഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന സിനഡിന്റെ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഒരു വിഭാഗം വൈദികര്‍, ഇതു സംബന്ധിച്ച ഇടയ ലേഖനം നിരവധി പള്ളികളില്‍ വായിക്കാന്‍ തയാറായതുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category