1 GBP = 92.00 INR                       

BREAKING NEWS

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വീണ്ടും വെട്ടിക്കുറച്ച് ഐഎംഎഫ്; 4.8 ശതമാനത്തിലധികം വളര്‍ച്ച ഇന്ത്യക്കുണ്ടാവില്ലെന്ന് ആഗോള സാമ്പത്തിക സ്ഥാപനം; ആഭ്യന്തര ഉപഭോഗത്തില്‍ വമ്പന്‍ ഇടിവുവന്നതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ നിര്‍മല സീതാരാമന്‍ വിചാരിച്ചാല്‍ കഴിയുകയില്ലെന്ന് സാമ്പത്തിക സ്ഥാപനങ്ങള്‍

Britishmalayali
kz´wteJI³

നമന്ത്രി നിര്‍മല സീതാരാമന്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപിക്കാന്‍ പത്തുദിവസം മാത്രം ബാക്കിനില്‍ക്കെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.). നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 4.8 ശതമാനമായി ഐ.എം.എഫ്. വെട്ടിക്കുറച്ചു. ഒക്ടോബറിലെ വിലയിരുത്തലനുസരിച്ച് വരും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനമായിരിക്കുമെന്നാണ് ഐ.എം.എഫ്. കണക്കുകൂട്ടിയത്.

ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടിക്കു മുന്നോടിയായി ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവരണത്തിലാണ് ഇന്ത്യന്‍ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥിന്റെ നിരീക്ഷണം. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയിലേയും മറ്റു വളര്‍ന്ന് വരുന്ന വിപണികളിലേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വളര്‍ച്ചാ അനുമാനം വെട്ടിക്കുറക്കാന്‍ കാരണമായത്. അതേ സമയം ചൈന-യുഎസ് വ്യാപാര തര്‍ക്കം അവസാനിച്ചത് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞ് 4.8 ശതമാനമാകും. ഇത് ആഗോള വളര്‍ച്ചാ നിരക്കിനേയും ബാധിക്കും. 130 ബേസിസ് പോയിന്റ് താഴ്ത്തിയാണ് രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 4.8 ആക്കി വെട്ടിക്കുറച്ചത്. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക്. ഇന്ത്യയിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിത ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും ഗ്രാമീണ വരുമാന വളര്‍ച്ചയുടെ മുരടിപ്പും ഇതിന് കാരണമായതായി അവര്‍ വ്യക്തമാക്കി.

ആഗോള വളര്‍ച്ച 2019 ലുണ്ടായിരുന്ന 2.9 ശതമാനത്തില്‍നിന്ന് 2020-ല്‍ 3.3 ശതമാനത്തിലേക്കും 2021-ല്‍ 3.4 ശതമാനത്തിലേക്കും എത്തും. 2019, 2020 വര്‍ഷങ്ങളില്‍ 0.1 ശതമാനവും 2021-ല്‍ 0.2 ശതമാനവും നേരിയ ഇടിവ് വരുത്തി പുനരവലോകനം നടത്തിയിട്ടുണ്ട്. ഈ ഇടിവിന്റെ പ്രധാന കാരണം ഇന്ത്യയിലെ നിരക്ക് കുറഞ്ഞതാണെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരണമെന്നും ഐഎംഎഫ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പുതിയ വിലയിരുത്തല്‍ അനുസരിച്ച് 2020-ല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായിരിക്കും. മുന്‍ അനുമാനത്തെക്കാള്‍ 1.2 ശതമാനം കുറവ്.

സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഗുണം പ്രതിഫലിച്ചു തുടങ്ങുക 2021 മുതല്‍ക്കാകും. 2021-ല്‍ വളര്‍ച്ചാനിരക്ക് 6.5 ശതമാനത്തിലേക്കുയരും. എന്നാലിതും മുന്‍ പ്രവചനതത്തെക്കാള്‍ 0.9 ശതമാനം കുറവാണ്. ചൈനയാകട്ടെ, അമേരിക്കയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടതിന്റെ ഗുണഫലം അനുഭവിക്കുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category