1 GBP = 92.30 INR                       

BREAKING NEWS

സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് മോദിയുടെ പൊള്ളയായ തിരഞ്ഞെടുപ്പു വാഗ്ദാനം മാറ്റം; സാമ്പത്തിക വളര്‍ച്ച പടവലങ്ങാ പോലെ ആയതോടെ ആദായനികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ക്രിമിനല്‍ കുറ്റങ്ങള്‍ അല്ലാത്താകാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍; വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടിയെന്ന് നിര്‍മലാ സീതാരാമന്‍; കള്ളപ്പണക്കാര്‍ക്ക് ഒശാന പാടുന്ന നടപടിയെന്ന ആക്ഷേപം ശക്തം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ട് തവണ തുടര്‍ച്ചയായി അധികാരത്തില്‍ എത്തുമ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിരുന്ന തെരഞ്ഞെടുപ്പു വാഗ്ദാനമാണ് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുന്നും അത്തരക്കാരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്നുമുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പിലെ പൊള്ളയായ വാഗ്ദാനത്തിന് അപ്പുറത്തേക്ക് ഒന്നും നടന്നില്ല. കള്ളപ്പണക്കാരെ പൊക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞു നടത്തിയ നോട്ടു നിരോധനവും വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലു തന്നെ തകര്‍ത്തു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ കള്ളപ്പണക്കാര്‍ക്ക് സഹായകമാകുന്ന നടപടികളിലേക്കാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പോകുന്നത്.

തെരഞ്ഞെടുപ്പു വേളയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ആദായ നികുതി നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്നിവ കേന്ദ്രസര്‍ക്കാര്‍ പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ്. കള്ളപ്പണം വെളുപ്പിക്കലും ആദായ നികുതി വെട്ടിപ്പും ഇതോടെ ക്രിമിനല്‍ കുറ്റമല്ലാതായി മാറും. രാജ്യത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

കോര്‍പ്പറേറ്റ് നിയമ ഭേദഗതികള്‍, നികുതി തര്‍ക്ക പരിഹാരങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണ് ഇതെന്നാണ് നിര്‍മ്മല സീതാരാമന്റെ അവകാശവാദം. ചെന്നൈയില്‍ നടന്ന നാനി പല്‍കിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ നിര്‍ണായക പ്രസ്താവന ഉണ്ടായത്. നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ കമ്പനി നിയമത്തില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ഇത് പൊതുജനത്തെ ബാധിക്കില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഏകദേശം 46 നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് അവ എടുത്തുകളയുകയോ അല്ലെങ്കില്‍ അവ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയോ ചെയ്യും. അതല്ലെങ്കില്‍ പിഴ ഈടാക്കാന്‍ മാത്രം വ്യവസ്ഥയുള്ള നിയമമാക്കി മാറ്റുമെന്നും അവര്‍ പറഞ്ഞു. കമ്പനി നിയമങ്ങള്‍ക്ക് ശേഷം ആദായ നികുതി നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും ഇത്തരത്തില്‍ ഭേദഗതി ചെയ്യുമെന്നും അവര്‍ പറഞ്ഞു.

വ്യവസായം ചെയ്യാനെത്തുന്നവരെ സംശയക്കണ്ണുകളോടെ നോക്കുന്ന സര്‍ക്കാരല്ല രാജ്യത്തുള്ളതെന്ന് നിര്‍മലാ സീതാരാമന്‍ പറയുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രിയുടെ പ്രസ്താവനകളെന്നതാണ് ശ്രദ്ധേയം. ഈ പ്രഖ്യാപനങ്ങള്‍ ബജറ്റ് സമ്മേളനത്തിലും ആവര്‍ത്തിക്കുമോയെന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.

ഇത്തരമൊരു നടപടികളിലേക്ക് കടക്കാന്‍ നിര്‍മ്മല സീതാരാമനെ പ്രേരിപ്പിച്ച ഘടകം സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് തന്നെയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപിക്കാന്‍ പത്തുദിവസം മാത്രം ബാക്കിനില്‍ക്കെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) വ്യക്തമാക്കിയിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 4.8 ശതമാനമായി ഐ,,എം.എഫ്. വെട്ടിക്കുറച്ചു. ഒക്ടോബറിലെ വിലയിരുത്തലനുസരിച്ച് വരും നടപ്പുനാമ്പത്തിക വര്‍ഷത്ത ഇന്ത്യയുടെ വളര്‍ച്ച 6.1 ശതമാനമായിരിക്കുമെന്നാണ് ഐ.എം.എഫ്. കണക്കുകൂട്ടിയത്.

ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടിക്കുമുന്നോടിയായി ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവസരണത്തിലാണ് ഇന്ത്യന്‍ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ഐ.എം.എഫിന്റെ മുഖ്യ സ്ാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥിന്റെ നിരീക്ഷണം. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയിലേയും മറ്റു വളര്‍ന്ന് വരുന്ന വിപണികളിലേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വളര്‍ച്ചാ അനുമാനം വെട്ടിക്കുറക്കാന്‍ കാരണമായത്. അതേ സമയം ചൈന-യുഎസ് വ്യാപാര തര്‍ക്കം അവസാനിച്ചത് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞ് 4.8 ശതമാനമാകും. ഇത് ആഗോള വളര്‍ച്ചാ നിരക്കിനേയും ബാധിക്കും. 130 ബേസിസ് പോയിന്റ് താഴ്ത്തിയാണ് രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 4.8 ആക്കി വെട്ടിക്കുറച്ചത്. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക്. ഇന്ത്യയിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിത ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും ഗ്രാമീണ വരുമാന വളര്‍ച്ചയുടെ മുരടിപ്പും ഇതിന് കാരണമായതായി അവര്‍ വ്യക്തമാക്കി.

ആഗോള വളര്‍ച്ച 2019 ലുണ്ടായിരുന്ന 2.9 ശതമാനത്തില്‍നിന്ന് 2020-ല്‍ 3.3 ശതമാനത്തിലേക്കും 2021-ല്‍ 3.4 ശതമാനത്തിലേക്കും എത്തും. 2019,2020, വര്‍ഷങ്ങളില്‍ 0.1 ശതമാനവും 2021-ല്‍ 0.2 ശതമാനവും നേരിയ ഇടിവ് വരുത്തി പുനരവലോകനം നടത്തിയിട്ടുണ്ട്. ഈ ഇടിവിന്റെ പ്രധാന കാരണം ഇന്ത്യയിലെ നിരക്ക് കുറഞ്ഞതാണെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരണമെന്നും ഐഎംഎഫ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പുതിയ വിലയിരുത്തല്‍ അനുസരിച്ച് 2020-ല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായിരിക്കും. മുന്‍ അനുമാനത്തെക്കാള്‍ 1.2 ശതമാനം കുറവ്. സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഗുണം പ്രതിഫലിച്ചുതുടങ്ങുക 2021 മുതല്‍ക്കാകും. 2021-ല്‍ വളര്‍ച്ചാനിരക്ക് 6.5 ശതമാനത്തിലേക്കുയരും. എന്നാലിതും മുന്‍ പ്രവചനതത്തെക്കാള്‍ 0.9 ശതമാനം കുറവാണ്. ചൈനയാകട്ടെ, അമേരിക്കയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടതിന്റെ ഗുണഫലം അനുഭവിക്കുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category