1 GBP = 92.00 INR                       

BREAKING NEWS

പുലര്‍ച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോര്‍ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയില്‍ കിടക്കുന്ന നിലയില്‍; ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാന്‍ ജനലുകള്‍ അടച്ച് ഹീറ്റര്‍ ഓണ്‍ ചെയ്തത് വില്ലനായി; കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികള്‍

Britishmalayali
kz´wteJI³

കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടില്‍ റൂമില്‍ വിഷവാദകം ശ്വസിച്ച് മരിച്ചത് രണ്ട് കുടുംബത്തില്‍ നിന്നുള്ള എട്ട് പേര്‍. രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള എട്ട് പേരില്‍ കുട്ടികളും സ്ത്രികളും ഉള്‍പ്പെടുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രികളും, രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിദേശകാര്യമന്ത്രിലയം ഇടപെട്ടു. കേരളത്തില്‍ നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി കുടുംബങ്ങളാണ് മരിച്ചത് അതേ സമയം ഇന്ത്യന്‍ എംബസി ഇടപടെല്‍ നടത്തിയില്ലെന്ന ആരോപണവുമായി മലാളി അസോസിയേഷനും രംഗത്തെത്തി.

നേപ്പാളിലെ മക്വന്‍പുര്‍ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് ഇവര്‍ 15പേരാണ് വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന എച്ച്. എ.എം.എസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഹീറ്ററില്‍ നിന്ന വിഷവാദകം ചോര്‍ന്നതാണ് മരണകാരണമെന്ന പ്രാഥമിക വിവരം പുിറത്തുവിടുന്നത്. അബോധാവസ്ഥയില്‍ കണ്ട എട്ടുപേരേയും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആശുപത്രിയിലെത്തിത്.സംഭവം അറിഞ്ഞ് ഇന്ത്യന്‍ എംബസി അധികൃതര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മരണ കാരണം എന്താണെന്നത് അടക്കം മനസ്സിലാക്കന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. നേപ്പാളിലെ മലയാളി അസോസിയേഷന്‍ അധികൃതരും സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരീധരന്‍ പറയുന്നു.

എവറസ്റ്റ് പനോരമ എന്ന ഹോട്ടലില്‍ വച്ചാണ് മലയാളി വിനോദ സഞ്ചാരികള്‍ മരിച്ചതെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമമായ അന്നപൂര്‍ണ്ണ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ച്് പേരടങ്ങുന്ന സംഘം ഇന്നലെ വൈകിട്ടോടെയാണ്. 9: 30 ന് പനോരമ ഹോട്ടലിലെത്തി സംഘം നാല് റൂമുകള്‍ ബുക്ക് ചെയ്യുകയായിരുന്നെന്ന് ഹോട്ടല് മാനേജര്‍ കെ.എച്ച് ശിവ വ്യക്തമാക്കുന്നു. റൂമിലെ ഹീറ്ററില്‍ നിന്നാണ് വിഷവാതകം ശ്വസിച്ചതെന്ന് അറിയാന്‍ കഴിയുന്നത്. ഇവര്‍ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം.

കടുത്ത തണുപ്പിനെ തുടര്‍ന്ന് മുറികള്‍ അടച്ച് ഇവര്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായി അറിയുന്നു. കുടുംബത്തെ കാണാത്തതുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നുനോക്കുമ്പോഴാണ് അബോധാവസ്ഥയില്‍ ഇവരെ കാണപ്പെട്ടത്. ഒരു കുടുംബത്തിലെ കുട്ടികളും സത്രികളുമടങ്ങുന്ന എട്ടുപേടങ്ങുന്ന സംഘം വിശാലമായ അപ്പുറവും ഇപ്പുറവുമായിട്ടാണ് താമസിച്ചത്. വെന്റിലേറ്ററുകള്‍ അടച്ചിട്ട് ഹീറ്റര്‍ ഓണ്‍ ചെയ്തതോടെ വിഷപ്പുക ശ്വസിക്കുകയാകാം മരണകാരണമെന്ന് കരുതുന്നത്. ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് വാര്‍ത്താ എജന്‍സികള്‍ സ്ഥിരീകരിച്ചു.

മധ്യ നേപ്പാളിലെ മക്വാന്‍പൂര്‍ ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ദമാന്‍. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 77 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും 2,322 മീറ്റര്‍ (7,620 അടി) ഉയരത്തിലുള്ള പ്രദേശമാണിത്. ഹിമാലയത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് ദമാന്റെ പ്രത്യേകത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category