1 GBP = 94.40 INR                       

BREAKING NEWS

'സംഭവിച്ചാല്‍ അത് മനോഹരം'; ഒളിംപിക്‌സില്‍ മെഡല്‍ ലഭിച്ചില്ലെന്ന് കരുതി ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ല; കളിക്കളത്തിലേക്ക് തിരികെ വരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സാനിയ മിര്‍സ

Britishmalayali
kz´wteJI³

മെല്‍ബന്‍:  തിരിച്ചുവരവ് ഗംഭീരമാക്കിയാണ് സാനിയ മിര്‍സ ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്. നാദിയ കിചെനോകിനൊപ്പം ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ഡബിള്‍സ് കിരീടം നേടുമ്പോള്‍ അഭിമാനമാകുകയാണ്. എന്നാല്‍, ഒളിംപിക്‌സില്‍ മെഡല്‍ ലഭിച്ചില്ലെന്ന് കരുതി ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ലെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഒളിംപിക്‌സ് എന്റെ ചിന്തയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാനതില്‍ ശ്രദ്ധ കൊടുക്കുന്നില്ല, സാനിയ വ്യക്തമാക്കി രംഗത്തെത്തിയത്.

വീണ്ടും കളിക്കളത്തിലേക്ക് തിരികെ വരാന്‍ സാധിച്ചതില്‍ തന്നെ ഞാന്‍ അഭിമാനിക്കുന്നു. തിരിച്ചു വരവില്‍ എന്ത് നേട്ടമുണ്ടായാലും അതെല്ലാം ബോണസായാണ് ഞാന്‍ കാണുന്നത്. നാലാം വട്ടം ഒളിംപിക്‌സില്‍ കളിക്കാനായാല്‍, എന്റെ ക്യാബിനില്‍ ഇതുവരെ ഇടംപിടിക്കാത്ത ആ മെഡല്‍ നേടാനായാല്‍, ഞാന്‍ എന്നെയോര്‍ത്ത് അഭിമാനിക്കും...സംഭവിച്ചാല്‍ അത് മനോഹരം, സംഭവിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ല...സാനിയ പറഞ്ഞു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമിറങ്ങിയ ആദ്യ മത്സരത്തില്‍ അസ്വസ്ഥ ആയിരുന്നു ഞാന്‍. പക്ഷേ പിന്നെയെല്ലാം സാധാരണയായി തോന്നി. ഇത്തരം നിമിഷങ്ങള്‍ അതിജീവിച്ചാണ് അത്‌ലറ്റിന്റെ ജീവിതം. എന്തിനാണ് കളിയിലേക്ക് തിരികെ വരുന്നത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും അതാണ്, ഈ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ തിരികെ വരുന്നത്...സാനിയ പറയുന്നു.

ഇനിയും ടെന്നീസ് എന്നില്‍ ബാക്കിയുണ്ടെന്നാണ് വിശ്വാസം. പ്രതീക്ഷിച്ചതിലും നന്നായി കളിക്കാനായി. ശാരീരികമായും ബുദ്ധിമുട്ട് നേരിട്ടില്ല. ഒരുമാസം മുന്‍പ് കാല്‍വണ്ണയിലെ മസിലിന് നേരിട്ട വലിവ്, ഫൈനലിലും അനുഭവപ്പെട്ടതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളുണ്ടായില്ല, സാനിയ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category