1 GBP = 92.00 INR                       

BREAKING NEWS

സ്റ്റേജ് ഷോയില്‍ മൂന്നാമത്തെ ഗാനം പാടുന്നതിനിടെ അപ്രതീക്ഷിതമായി വരികള്‍ മുറിഞ്ഞു; ക്ഷമ പറഞ്ഞ് വീണ്ടും തുടര്‍ന്നെങ്കിലും ഡേവിഡ് ഓള്‍നി കുഴഞ്ഞു വീണു; പ്രശസ്ത ഗായകന്റെ ജീവിതം പോലെ ശാന്തമായ മരണമെന്ന് ആരാധകരും

Britishmalayali
kz´wteJI³

ഫ്‌ളോറിഡ: പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ഡേവിഡ് ഓള്‍നി മരിച്ചത് സംഗീത പരിപാടിക്കിടെ സ്റ്റേജില്‍ കുഴഞ്ഞുവീണ്. ഫ്‌ളോറിഡയില്‍ വച്ചായിരുന്നു 71കാരനായ ഡേവിഡ് ഓള്‍നിയുടെ അന്ത്യം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 25ഓളം സോളോ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുള്ള ഡേവിഡ് 2017ല്‍ റെക്കോര്‍ഡ് ചെയ്ത ഡോണ്ട് ട്രൈ ടു ഫൈറ്റ് ഇറ്റ് ആണ് അവസാന ഗാനം.

ഷോയിലെ മൂന്നാമത്തെ ഗാനം പാടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പാടുന്നതിനിടയില്‍ അപ്രതീക്ഷിതമായി പാട്ട് നിര്‍ത്തുകയായിരുന്നു ഡേവിഡ്. ഇതിന് മാപ്പ് പറഞ്ഞെങ്കിലും തുടര്‍ന്ന് പാടാനാകാതെ അദ്ദേഹം കുഴഞ്ഞുവീണു.

കാണികള്‍ക്കിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡേവിഡ്  എത്രത്തോളം ശാന്തമായിരുന്നോ അത്രതന്നെ സ്വസ്ഥമായ മരണം എന്നാണ് ഡേവിഡിന്റെ വേര്‍പാടിനെക്കുറിച്ച് ഗായകര്‍ കുറിച്ചിരിക്കുന്നത്. ഡേവിഡ് മരണത്തിലും ജയിച്ചു എന്നാണ് ആരാധകരുടെ വാക്കുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category