1 GBP = 92.40 INR                       

BREAKING NEWS

കവിയും എഴുത്തുകാരനുമായ എസ് രമേശന്‍ നായര്‍ മുഖ്യാതിഥി; യുകെ മലയാളികളുടെ കലാ സാംസ്‌കാരി ക കൂട്ടായ്മയായ ശ്രുതിയുടെ വാര്‍ഷികാഘോഷം ഏപ്രിലില്‍

Britishmalayali
kz´wteJI³

യുകെയിലെ മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ശ്രുതിയുടെ 16-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 18ന് നടക്കും. പൊന്തേഫ്രാക്ട് കാര്‍ലെടണ്‍ കമ്മ്യൂണിറ്റി ഹൈ സ്‌കൂളില്‍ നടക്കുന്ന ആഘോഷത്തില്‍ പ്രമുഖ എഴുത്തുകാരനും കവിയുമായ എസ് രമേശന്‍ നായര്‍ മുഖ്യാതിഥിയാകും.

ഉച്ചയ്ക്ക് ഒരു മണിയ്ക്ക് രജിസ്‌ട്രേഷനോടെയാണ് പരിപാടി രംഭിക്കുക. തുടര്‍ന്ന് 1.30 മുതല്‍ 2.30 വരെ പരസ്പരം, 2.30 മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, 8.30ന് ഭക്ഷണം എന്നിവയാണ് നടക്കുക. മുതിര്‍ന്ന അംഗത്തിന് 30 പൗണ്ടും അഞ്ചു മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് 20 പൗണ്ടുമാണ് പ്രവേശന ഫീസ്. അംഗങ്ങളല്ലാത്ത മുതിര്‍ന്നവര്‍ക്ക് 35 പൗണ്ടും കുട്ടികള്‍ക്ക് 25 പൗണ്ടുമാണ് ഫീസ്.

2005 ഒക്ടോബര്‍ ഒന്നിനാണ് ശ്രുതി രൂപീകരിച്ചത്. കവി ഒന്‍എന്‍വി കുറുപ്പാണ് കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 16-ാം വാര്‍ഷികാഘോഷത്തിലേക്ക് എല്ലാ യുകെ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഡോ. സേതു വാര്യര്‍ പ്രസിഡന്റായും ഡോ. ചോടോടത്ത് ഉണ്ണിക്കൃഷ്ണന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Aberdeen: Satheesh Manayankath 07877600653, Newcastle: Anthoor Jayaprakash 07852211543, Yorkshire: Rathi Venugopal 07508853325, Manchester: Sreekanth Balasubramaniam 07776097990, Nottingham: Preetha Kishore 07931638443, Birmingham: Deepthi Jyothish 07905247344, London: Anitha Anil 07917062593 Or, Email Sruthi UK: [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category