1 GBP = 94.40 INR                       

BREAKING NEWS

ഫെബ്രുവരി മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫെബ്രുവരി എട്ടിന്; ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ ഫെബ്രുവരി എട്ടിന് നടക്കും. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഇത്തവണ കണ്‍വെന്‍ഷന്‍ നയിക്കും. കണ്‍വെന്‍ഷനായി ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍, സിസ്റ്റര്‍ ഡോ. മീന ഇലവനാല്‍, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും പരിത്യാഗവുമായി സെഹിയോന്‍ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ്.

കണ്‍വെന്‍ഷനു വേണ്ടിയുള്ള നാല്‍പ്പത് മണിക്കൂര്‍ ആരാധനയും ഒരുക്ക ശുശ്രൂഷയും വരും ദിവസങ്ങളില്‍ ബര്‍മിങ്ഹാമില്‍ നടക്കും. ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയിലും നയിക്കുന്ന സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ നോര്‍ത്താംപ്ടണ്‍ രൂപതയുടെ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഷോണ്‍ ഹീലി, ഫാ. ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി  മിനിസ്ടിയിലെ ബ്രദര്‍ ജസ്റ്റിന്‍ തോമസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും   പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ക്രിസ്മസിനെ മുന്‍നിര്‍ത്തിയുള്ള ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കിങ്ഡം റെവലേറ്റര്‍ മാഗസിന്‍ സൗജന്യമായും നല്‍കിവരുന്നു.

പതിവുപോലെ രാവിലെ എട്ടിന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് നാലിന് സമാപിക്കും. ജപമാല പ്രദക്ഷിണം, വി. കുര്‍ബാന, കുമ്പസാരം, വചന പ്രഘോഷണം, സ്പിരിച്വല്‍ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമാകും. സെഹിയോന്‍ ഏല്‍ഷദായ് ബുക്ക് സെന്റര്‍ ബഥേലില്‍ കണ്‍വെന്‍ഷന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും ഫെബ്രുവരി എട്ടിന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, B70 7JW, (Near J1 of the M5), B70 7JW 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സന്‍ +44 7506 810177, അനീഷ് 07760254700, ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ബിജു എബ്രഹാം 07859 890267, ജോബി ഫ്രാന്‍സിസ് 07588 809478

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category