1 GBP = 92.50 INR                       

BREAKING NEWS

കൊലയാളി വൈറസ് അമേരിക്കയിലും ഓസ്ട്രേലിയയിലും എത്തി; പണി കിട്ടിയത് വുഹാനില്‍ നിന്നും മടങ്ങിയവര്‍ വഴി; പഠിക്കാനെത്തിയ ലോകോത്തര ശാസ്ത്രജ്ഞനും രോഗബാധിതന്‍; ആറു പേരുടെ ജീവന്‍ എടുത്ത 300 പേരെ ബാധിച്ച രോഗത്തിന്റെ വേര് തേടി ലോകം

Britishmalayali
kz´wteJI³

ലോകമെമ്പാടുമുള്ള മനുഷ്യജീവന് വന്‍ ഭീഷണി ഉയര്‍ത്തി ഇതാ മറ്റൊരു രോഗം പടര്‍ന്ന് പിടിക്കുകയാണ്. ചൈനയില്‍ നിന്നാണ് ഉത്ഭവമെന്ന് കരുതുന്ന കോറോണ്‍വൈറസ് എന്ന പേരിലറിയപ്പെടുന്ന രോഗബാധയാണ് വന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് വ്യാപിക്കുന്നത്. ചൈനീസ് അതിര്‍ത്തി കടന്ന് തായ് വാനിലേക്ക് പ്രവേശിച്ച ഈ കൊലയാളി വൈറസ് അമേരിക്കയിലും ഓസ്ട്രേലിയയിലും എത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പണി കിട്ടിയത് വുഹാനില്‍ നിന്നും മടങ്ങിയവര്‍ വഴിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പഠിക്കാന്‍ എത്തിയ ലോകോത്തര ശാസ്ത്രജ്ഞനും രോഗബാധിതനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ  ആറ് പേരുടെ ജീവന്‍ എടുത്ത 300 പേരെ ബാധിച്ച രോഗത്തിന്റെ വേര് തേടി ലോകം ഇപ്പോള്‍ പരക്കം പായുകയാണ്. പ്ലേഗിന് തുല്യമെന്ന് വിശേഷിപ്പിക്കേണ്ടുന്ന രോഗം ലോകത്തെ കാര്‍ന്ന് തിന്നുമോ? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇപ്പോള്‍ ശക്തമാകുന്നുണ്ട്. ലോകമാകമാനം ചുരുങ്ങിയത് 222 കേസുകളെങ്കിലും നിലവില്‍ ഈ രോഗവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ഉള്ള 30 കാരനാണ് ഇക്കഴിഞ്ഞ ദിവസം കോറോണ്‍ വൈറസ് ബാധയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതിന് ശേഷമാണ് ഇയാളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്.

സ്നാഹോമിഷ് കൗണ്ടിയിലെ താമസക്കാരനായ ഈ യുവാവ് ഇപ്പോള്‍ എവറെറ്റിലെ പ്രൊവിഡന്‍സ് റീജിയണല്‍ മെഡിക്കല്‍ സെന്ററിലാണ് കഴിയന്നത്. ഇയാളെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുഎസിലേക്ക് വുഹാനില്‍ നിന്നും വരുന്ന എല്ലാവരെയും സൂക്ഷ്മമായ പരിശോധനക്ക് വിധേയരാക്കി വരുന്നുണ്ട്. ഇവിടെ നിന്നും വിമാനത്തില്‍ യുഎസിലേക്ക് വരുന്നവരെ ലാക്സ്, സാന്‍ഫ്രാന്‍സിസ്‌കോ, ജെഎഫ്കെ, അറ്റ്ലാന്റ്, ചിക്കാഗോ ഓഹാരെ എന്നീ അഞ്ച് എയര്‍പോര്‍ട്ടുകളിലേക്ക് ഇവരെ വഴിതിരിച്ച് വിട്ടാണ് കടുത്ത പരിശോധനകള്‍ക്ക് വിധേയരാക്കുന്നത്.

ഈ മാരക വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുമെന്നത് ചൈനീസ് ഒഫീഷ്യലുകള്‍ ഇന്നലെ സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ രോഗം ബാധിച്ചിരിക്കുന്ന യുഎസിലെ യുവാവ് തന്റെ വുഹാന്‍ സന്ദര്‍ശന വേളയില്‍ അവിടുത്തെ മാര്‍ക്കറ്റുകളും നേരത്തെ രോഗം ബാധിച്ച ഇടങ്ങളും സന്ദര്‍ശിക്കാതിരുന്നിട്ട് കൂടി ഇയാളെയും വൈറസ് ബാധിച്ചിരിക്കുന്നുവെന്നാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 15നായിരുന്നു ഇയാള്‍ വുഹാനില്‍ നിന്നും യുഎസിലെത്തിയിരുന്നത്. കോറോണ്‍ വൈറസിനെ തിരിച്ചറിയുന്നതിനുള്ള കര്‍ക്കശമായ സ്‌ക്രീനിംഗ് യുഎസില്‍ ഏര്‍പ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇയാള്‍ യുഎസിലെത്തിയിരുന്നത്.

ഈ വൈറസ് പടര്‍ന്ന് പിടിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞ ഈ യുവാവ് തന്റെ രോഗലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കടുത്ത ചുമ, പനി, മൂക്കൊലിപ്പ് എന്നിങ്ങനെ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ്  ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.തുടര്‍ന്ന് ജനുവരി 16ന് ഇയാള്‍ ഡോക്ടറുടെ അടുത്തെത്തുകയും ജനുവരി 17ന് പരിശോധനകള്‍ക്ക് വിധേയനായ ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ കൊലയാളി വൈറസ് നിലവില്‍ തായ്ലാന്‍ഡ്, ജപ്പാന്‍, സൗത്ത് കൊറിയ, തായ് വാന്‍ എന്നിവിടങ്ങളിലേക്ക് കൂടി പടര്‍ന്നിട്ടുണ്ട്.മാരകമായ സാര്‍സ് രോഗവുമാിയ ബന്ധമുള്ള ഈ  വൈറസ് അപകടകാരിയാണിതെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു.

രോഗഭീതിയില്‍ ഓസ്ട്രേലിയയും; വുഹാന്‍ സന്ദര്‍ശിച്ച ഓസ്ട്രേലിയക്കാരനും രോഗബാധ
ഓസ്ട്രേലിയയും നിലവില്‍ കോറോണ്‍ വൈറസ് ഭീതിയിലായിരിക്കുകയാണ്. ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയയില്‍ മടങ്ങിയെത്തിയ ബ്രിസ്ബാനിലെ ഒരാള്‍ക്ക് കോറോണ്‍ വൈറസ് ബാധയുണ്ടെന്ന സംശയം ശക്തമായിട്ടുണ്ട്. പരിശോധനാ ഫലങ്ങള്‍ അറിയുന്നതിന് കാത്തിരിക്കുന്ന ഇയാള്‍ ബ്രിസ്ബാനിലെ വീട്ടിലാണിപ്പോള്‍ കഴിയുന്നത്. സിഡ്നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയാണ് ഇയാള്‍ ചൈനയില്‍ നിന്നും ഓസ്ട്രേലിയയിലേക്കെത്തിയത്. ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ തന്റെ ബന്ധുക്കളെ കാണാന്‍ വേണ്ടി ഇയാള്‍ പോയപ്പോഴാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

നിലവില്‍ ഈ രോഗത്തെ ഓര്‍ത്ത് പരിഭ്രമിക്കേണ്ടുന്ന അവസ്ഥ ഓസ്ട്രേലിയയില്‍ ഇല്ലെന്നാണ് ക്യൂന്‍സ്ലാന്‍ഡ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ജീനീറ്റ് യംഗ് പറയുന്നത്. ആഴ്ചയില്‍ വുഹാനില്‍ നിന്നും സിഡ്നിയിലേക്ക് മൂന്ന് വിമാനങ്ങളാണുളളത്. രോഗഭീഷണി ശക്തമായതോടെ ഈ വിമാനങ്ങളിലെല്ലാം കര്‍ക്കശമായ പരിശോധന നടത്തി രോഗബാധയുള്ളവരില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി ബയോസെക്യൂരിറ്റി സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഓസ്ട്രേലിയിലേക്ക് കടന്ന് വിവിധ എന്‍ട്രി പോയിന്റുകളില്‍ പുതിയ വൈറസിനെ കുറിച്ചുള്ള കടുത്ത മുന്നറിയിപ്പുകളുണ്ട്. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടനടി വൈദ്യപരിശോധനകള്‍ക്ക് വിധേയമകാണമെന്ന നിര്‍ദേശവും ഓസ്ട്രേലിയയില്‍ ആകമാനം ഉയര്‍ത്തിയിട്ടുണ്ട്.

കോറോണ്‍ വൈറസിനെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകോത്തര ശാസ്ത്രജ്ഞനും രോഗബാധ
കൊലയാളി വൈറസായ കോറോണ്‍ വൈറസിനെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകോത്തര ചൈനീസ് ശാസ്ത്രജ്ഞനായ വാന്‍ഗ് ഗ്വാന്‍ഗ്ഫായ്ക്കും ഈ വൈറസ് ബാധയുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇക്കാര്യം അദ്ദേഹം തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.വുഹാനില്‍ ഈ വൈറസ് എങ്ങനെ പടര്‍ന്നുവെന്ന് അന്വേഷിക്കുന്ന സംഘത്തിലെ  പ്രധാന അംഗമാണ് ഇപ്പോള്‍ രോഗബാധിതനായിരിക്കുന്ന വാന്‍ഗ്. തനിക്ക് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെന്നും ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നുമാണ് വാന്‍ഗ് പറയുന്നത്.

എന്നാല്‍ തനിക്ക് ഏത് വഴിയാണ് രോഗം ബാധിച്ചതെന്ന് വാന്‍ഗ് വ്യക്തമാക്കിയിട്ടില്ല. ബീജിംഗിലെ പീക്കിംഗ് യൂണിവേഴ്സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പല്‍മൊണറി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനാണ് വാന്‍ഗ്. ഈ മാസം ആദ്യം അദ്ദേഹം ഉള്‍പ്പെട്ട വിദഗ്ധ സംഘം വുഹാന്‍  സന്ദര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്നാണ് കണക്കാക്കുന്നത്.രോഗം ബാധിച്ച് പരിശോധനകള്‍ക്കായെത്തുന്ന തങ്ങളെ ഹോസ്പിറ്റലുകളില്‍ പരിശോധിക്കുന്നില്ലെന്ന കടുത്ത ആരോപണവുമായി നിരവധി ചൈനക്കാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

കോറോണ്‍ വൈറസ് ഉമിനീരിലൂടെയും പകര്‍ന്നേക്കാം
കൊലയാളിയായ കോറോണ്‍ വൈറസ് മനുഷ്യര്‍ക്കിടയില്‍ ഉമിനീരിലൂടെയും പകര്‍ന്നേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പേകുന്നു. തായ് വാനിലേക്ക് കൂടി ഈ വൈറസ് എത്തിച്ചേര്‍ന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഈ സാധ്യത കൂടി ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ നിഗൂഢ വൈറസ് പടരുന്നത് തുടരുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. അപകടകാരിയായ ഈ വൈറസ്ബാധ ചൈനയിലെ 15 ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയതിലൂടെയാണിത് സംഭവിച്ചത്. ഇക്കാരണത്താല്‍ ഈ വൈറസ് മനുഷ്യര്‍ക്കിടയില്‍ പടരുമെന്ന് സ്ഥിരീകരിച്ചതായി ചൈനീസ് അധികൃതര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഏഷ്യയില്‍ മൊത്തത്തില്‍ 325 പേരില്‍ ഈ വൈറസുമായി ബന്ധപ്പെട്ട ടെസ്റ്റില്‍ പോസിറ്റീവ് റിസള്‍ട്ടുകളുണ്ടായിട്ടുണ്ട്. രോഗം ബാധിച്ചവര്‍ ചുമയ്ക്കുമ്പോള്‍ അതിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പടരുമെന്നാണ്  മുന്നറിയിപ്പ്. ഇന്നലെയാണ് തായ് വാനില്‍ കോറോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category