1 GBP = 94.40 INR                       

BREAKING NEWS

പുതിയ കുടിയേറ്റ നിയമം അടുത്ത ജനുവരി മുതല്‍ നിലവില്‍ വരും; 30,000 പൗണ്ട് ഇല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന തെരേസ മേയുടെ നിയമം മാറ്റുന്നതോടെ ഇന്ത്യക്കാര്‍ക്ക് അവസരമേറും; സാലറി ത്രെഷോള്‍ഡ് കുറയ്ക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഒരുങ്ങുന്നത് സുവര്‍ണാവസരം

Britishmalayali
kz´wteJI³

ബ്രക്സിറ്റ് നടപ്പിലാകുന്നതോടെ യുകെയില്‍ അടുത്ത വര്‍ഷം ജനുവരിയോടെ പുതിയ കുടിയേറ്റ നിയമം നിലവില്‍ വരുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ചുരുങ്ങിയത് 30,000 പൗണ്ട് ഇല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൊടുക്കില്ലെന്ന മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ കര്‍ക്കശമായ നിയമം മാറ്റുന്നതോടെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് യുകെയിലേക്കുള്ള അവസരം ഏറുന്നതായിരിക്കും. ഇത്തരത്തില്‍ സാലറി ത്രെഷോള്‍ഡ് കുറയ്ക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് ഒരുങ്ങുന്നത് സുവര്‍ണാവസരമാണെന്ന് ചുരുക്കം. ഏറ്റവും ചുരുങ്ങിയ ശമ്പളം എന്ന കടുത്ത വ്യവസ്ഥ ഇല്ലാതാക്കുമെന്ന് ഇന്നലെയാണ് ഡൗണിഗ് സ്ട്രീറ്റ് ശക്തമായ സൂചനയേകിയിരിക്കുന്നത്.

യുകെയില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 30,000 പൗണ്ടെങ്കിലും ശമ്പളമായി ലഭിക്കുന്നവര്‍ക്ക് മാത്രമേ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളുവെന്നത് തെരേസ സര്‍ക്കാരിന്റെ മുഖമുദ്രയായ നിയമങ്ങളിലൊന്നായിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഈ നിയമം വഴിയൊരുക്കുകയും ചെയ്തിരുന്നു. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോയതിന് ശേഷം നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യുകെയില്‍ നടപ്പിലാക്കുന്ന ഓസ്ട്രേലിയന്‍ സ്റ്റൈലിലുള്ള പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തിന് യോജിച്ചതല്ല തെരേസയുടെ നിയമമെന്നാണ് നമ്പര്‍ 10 ഇന്നലെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

തെരേസയുടെ നിയമം എടുത്ത് മാറ്റുമെന്നും പുതിയ കുടിയേറ്റ സംവിധാനം യുകെയില്‍ ഏര്‍പ്പെടുത്തുമെന്ന ശക്തമായ സൂചനയാണ് നമ്പര്‍ 10 ഇതിലൂടെ നല്‍കിയിരിക്കുന്നത്. ബോര്‍ഡര്‍ കണ്‍ട്രോളില്‍ നിയന്ത്രണം വരുത്തണമെന്ന തെരേസ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കുമെന്നും ഇതിന് പകരമുള്ള സിസ്റ്റം അടുത്ത വര്‍ഷം ജനുവരിയോടെ നിലവില്‍ വരുമെന്നുമാണ് നമ്പര്‍ 10 പറയുന്നത്. തന്റെ സര്‍ക്കാരിന്റെ മുഖമുദ്രയായ കീ ഗൈഡ്ലൈന്‍ പ്രിന്‍സിപ്പിള്‍സ് ഇന്നലെ നടന്ന കാബിനറ്റ് മീറ്റിംഗില്‍ ബോറിസ് തയ്യാറാക്കിയിരുന്നു. താന്‍ പുതുതായി നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ ഇമിഗ്രേഷന്‍ സിസ്റ്റത്തെ ഇതില്‍ ബോറിസ് ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.

അണ്‍സ്‌കില്‍ഡ് ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന് ബോറിസ് ഇതിലൂടെ ഉറപ്പേകുന്നുണ്ട്. ഇതിന് പുറമെ യുകെയിലേക്ക് വരുന്ന മൊത്തം കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും ബോറിസ് വാഗ്ദാനം ചെയ്യുന്നു. തെരേസ ഏര്‍പ്പെടുത്തിയിരുന്ന ശമ്പളപരിധി എന്ന കടുത്ത നിയമം റിവ്യൂ ചെയ്യുന്നതിന് ചാന്‍സലര്‍ സാജിദ് ജാവിദ് കഴിഞ്ഞ ജൂണില്‍ ഉത്തരവിട്ടിരുന്നു. മുന്‍ സര്‍ക്കാരിന്റെ ഈ കടുത്ത വ്യവസ്ഥ റദ്ദാക്കാന്‍ ബോറിസ് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇത്. ഈ നിയമം റദ്ദാക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇന്നലത്തെ നീക്കത്തിലൂടെ നമ്പര്‍ 10 നല്‍കിയിരിക്കുന്നത്.

തെരേസയുടെ നയം പ്രാവര്‍ത്തികമാകുമോ എന്ന് നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹോം സെക്രട്ടറി  മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുടിയേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശങ്ങളേകുന്ന സ്വതന്ത്ര ബോഡിയാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇത് സംബന്ധിച്ച തങ്ങളുടെ റിപ്പോര്‍ട്ട് ഈ കമ്മിറ്റി ഉടന്‍ പുറത്ത് വിടുന്നതാണ്. ഈ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയത്തിന് രൂപം നല്‍കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നതായിരിക്കും. വിദേശത്ത് നിന്നും കഴിവുറ്റ പ്രഫഷണലുകള്‍ക്ക് പോലും തെരേസയുടെ 30,000 പൗണ്ട് ശമ്പള പരിധി മൂലം യുകെയിലേക്ക് വരാന്‍ സാധിക്കില്ലെന്ന ആശങ്ക അന്ന് തന്നെ ശക്തമായിരുന്നു. ഇപ്പോള്‍ ഈ നിബന്ധന എടുത്ത് മാറ്റാന്‍ ബോറിസ് തീരുമാനിച്ചതിലൂടെ അത്തരം ആശങ്കകള്‍ക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category