1 GBP = 92.40 INR                       

BREAKING NEWS

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; താരത്തിന് തുണയായത് ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഒഴിവായതോടെ; സഞ്ജുവിനെ പകരക്കാരനായി വിളിച്ചത് ട്വന്റി-20 ടീമിലേക്ക്

Britishmalayali
kz´wteJI³

മുംബൈ: ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടംലഭിച്ചു. ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പര്യടനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് സഞ്ജു ടീമില്‍ തിരിച്ചെത്തിയത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളില്‍നിന്ന് താരത്തെ ഒഴിവാക്കിയത്.

ട്വന്റി20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. അതേസമയം, ഏകദിന ടീമില്‍ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരന്‍. ധവാന്‍ വിശദ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category