1 GBP = 92.50 INR                       

BREAKING NEWS

ബലികഴിക്കുന്ന മൃഗത്തിന്റെ മാംസം രോഗി കഴിച്ചാല്‍ കാന്‍സര്‍ അടക്കം ഭേദമാകുമെന്ന് വാഗ്ദാനം: അധികൃതര്‍ എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്നതു കൊടുവാളുകളും ബലി നടത്തിയ ശേഷമുള്ള കോഴിയടക്കമുള്ളവയുടെ അവശിഷ്ടങ്ങളും; നഗരസഭ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രവാദ കേന്ദ്രം അടച്ചുപൂട്ടി അധികൃതര്‍

Britishmalayali
kz´wteJI³

ആറ്റിങ്ങല്‍: ബാധയൊഴിപ്പിക്കാന്‍ ആഭിചാരക്രിയ, പരിക്കേറ്റ് ആശുപത്രിയിലായതു കൊച്ചുകുട്ടി. ന്യൂമോണിയയ്ക്ക് ചികിത്സ മന്ത്രവാദം, പതിനാറുകാരി മരിച്ചു. പേവിഷബാധയേറ്റ എട്ടുവയസ്സുകാരനെ എത്തിച്ചത് ആശുപത്രിയിലല്ല, മന്ത്രവാദിയുടെ അടുക്കല്‍. ജിന്ന് ചികിത്സയ്ക്കിടെ നിലമ്പൂര്‍ കരുളായിയില്‍ യുവാവ് മരിച്ചു. ഏകദേശം രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരേ സ്വഭാവമുള്ള വാര്‍ത്തകളില്‍ ചിലതാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം വാര്‍ത്തകള്‍ കേരളത്തില്‍ പുതുമയല്ലാതായിക്കൊണ്ടിരിക്കുന്നു. എന്നാലിതാ അത്തരത്തിലുള്ള മന്ത്രവാദ കേന്ദ്രം അധികൃതര്‍ ഇടപെട്ട് അടച്ചു പൂട്ടി. 

ആറ്റിങ്ങള്‍ നഗരസഭയുടെ പരിധിയില്‍ വരുന്ന കേന്ദ്രമാണ് അധികൃതര്‍ എത്തി നടപടിയെടുത്തത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രവാദ കേന്ദ്രം തിങ്കളാഴ്ച രാവിലെ നഗരസഭ അധികൃതരെത്തി ഇടിച്ചു നിരത്തുകയായിരുന്നു. പൂജയ്ക്കായി വച്ചിരുന്ന സാധനങ്ങളും അവിടെനിന്നു മാറ്റി. നഗരസഭാ ഭൂമിയില്‍ അനധികൃത മന്ത്രവാദം നടത്തുന്നത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സംഭവം വിവാദമായതോടെ തിങ്കളാഴ്ച രാവിലെ തന്നെ നഗരസഭാ അധികൃതരെത്തി മന്ത്രവാദത്തിനുപയോഗിച്ചിരുന്ന വാള്‍ അടക്കമുള്ള വസ്തുക്കള്‍ മാറ്റുകയും, മേല്‍ക്കൂര പൊളിച്ചുകളഞ്ഞ് തിട്ട ഇടിച്ചുനിരത്തുകയുമായിരുന്നു. വസ്തുവിന്റെ പലഭാഗത്തായി മൃഗ ബലി നടത്തിയ ശേഷമുള്ള കോഴിയടക്കമുള്ളവയുടെ അവശിഷ്ടങ്ങള്‍ കൂടിക്കിടപ്പുണ്ട്.

വലിയകുന്നില്‍ നഗസരസഭയുടെ കണ്ടിന്‍ജന്‍സി ജീവനക്കാര്‍ക്കായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സുകളാണ് ജീവനക്കാര്‍ ഒഴിഞ്ഞു പോയതിനെ തുടര്‍ന്ന് നശിക്കുന്നത്. ഒരേക്കറോളം ഭൂമിയിലാണ് പതിനെട്ടോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് സ്ഥിതിചെയ്യുന്നത്. അധികൃതരുടെ അനാസ്ഥയാല്‍ കാടുകയറിക്കിടന്ന സ്ഥലത്ത് സമീപകാലത്ത് കുടുംബശ്രീ അംഗങ്ങള്‍ കൃഷിചെയ്യുകയാണ്. ഈ സ്ഥലത്താണ് മന്ത്രവാദവും, മൃഗബലിയും മാസങ്ങളായി നടന്നുവന്നത്. ബലികഴിക്കുന്ന ജന്തുവിന്റെ മാംസം രോഗി കഴിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ ഭേദമാകുമെന്ന് വാഗ്ദാനം നല്‍കിയതോടെ ദൂരസ്ഥലങ്ങളിലുള്ളവരടക്കം നിരവധി പേരാണ് ദിവസവും സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത മന്ത്രവാദ സ്ഥലത്ത് എത്തിയിരുന്നത്.

മന്ത്രവാദം നടത്തിയതിനും കോടതി നിരോധിച്ച ജന്തുബലി നടത്തിയതിനും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ആലോചിച്ച് നടപടിയെടുക്കുമെന്നും നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥന്‍. എന്നാല്‍ തിങ്കളാഴ്ച രാവിലെ തന്നെ മന്ത്രവാദം നടത്തിയിരുന്ന സ്ഥലം പൊളിച്ചുനീക്കി. നോട്ടിസ് നല്‍കിയതായും സെക്രട്ടറി അറിയിച്ചു. അനധി കൃതമായി മന്ത്രവാദവും ജന്തുബലിയും നടത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ തന്നെ അന്വേഷണം ആരംഭിച്ചതായും നടപടി സ്വീകരിക്കുമെന്നും ആറ്റിങ്ങല്‍ ഡി വൈ എസ് പി പി. വി. ബേബി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category