1 GBP = 92.30 INR                       

BREAKING NEWS

പോരുന്നോ എന്റെ കൂടെ... ഹോട്ടലില്‍ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയില്‍ കാറില്‍ വരവേ റോഡരുകില്‍ രണ്ട് യുവതികളെ 'പിക്ക് ചെയ്യാന്‍' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റര്‍ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പില്‍; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയില്‍ ഉറുമ്പരിക്കാന്‍ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവര്‍ത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീര്‍ പാസ്റ്റര്‍ക്ക്

Britishmalayali
kz´wteJI³

കൊല്ലം: സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ പെന്തക്കോസ്ത് പാസ്റ്റര്‍ ഷമീര്‍ വീണ്ടും അറസ്റ്റിലായി. ഇത്തവണയും സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചതിന്റെ പേരിലാണ് പാസ്റ്റര്‍ കുടുങ്ങിയത്. വഴിയരികില്‍ കണ്ട് വനിതാ പൊലീസുകാരിയോടെ ആളറിയാതെ അടുത്തുകൂടി ഹോട്ടലില്‍ മുറിയെക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയതിന്റെ പേരിലാണ് ഷമീര്‍ പാസ്റ്ററുടെ കൈയില്‍ വിലങ്ങു വീണത്.

പൊലീസുകാരിയാണെന്ന് അറിയാതെ സമീപിച്ച അമളിയാണ് പാസ്റ്ററെ കുടുക്കിയത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറില്‍ മടങ്ങവേ കൊല്ലം സെന്റ് ജോസഫ് സ്‌കൂളിനു മുന്നില്‍ അര്‍ധരാത്രിയില്‍ രണ്ടു യുവതികള്‍ വഴിയരുകില്‍ നില്‍ക്കുന്നത് കണ്ടു. കാര്‍ പതുക്കെ നിര്‍ത്തിയ ശേഷം യുവതികളോട് കുശലാന്വേഷണം തുടങ്ങി. അല്‍പനേരം സംസാരിച്ച ശേഷം രാത്രിയില്‍ ഇവിടെ നില്‍ക്കേണ്ടെന്നും ഹോട്ടലില്‍ റൂം എടുക്കാമെന്നും കൂടെ പോരുന്നോ എന്നുമായി പാസ്റ്റുടെ ചോദ്യം.

എന്നാല്‍, തന്റെ ചോദ്യം രാത്രിയില്‍ പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിനോട് ആണെന്ന് പാസ്റ്റര്‍ ഷമീര്‍ അറിഞ്ഞില്ല. വയര്‍ലെസ് വഴി വനിത പൊലീസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൊടുത്തതോടെ കാറുമായി പാസ്റ്റര്‍ മുങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, കാര്‍ നമ്പര്‍ കുറിച്ചെടുത്തിരുന്ന പൊലീസ് പിന്നീട് ഷമീറിനെ കൈയോടെ പൊക്കി. പൊതുയിടത്ത് രാത്രിയിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ സഞ്ചരിക്കാനുള്ള അവകാശം ഒരുക്കുന്നതിന്റെ ഭാഗമായി വനിത ഷാഡോ പൊലീസിന്റെ പട്രോളിങ് ശക്തമാക്കിയത് ഷമീര്‍ അറിഞ്ഞിരുന്നില്ല.

കൊല്ലം മുഖത്തല സ്വദേശിയാണ് ഷമീര്‍. മുസ്ലിം മതത്തില്‍ നിന്ന് പെന്തക്കോസ്തിലേക്ക് മാറിയ വ്യക്തി ആണ് ഷമീര്‍. കേരളമെമ്പാടും സുവിശേഷം പറയലാണ് പ്രധാന ജോലി. ഷമീര്‍ അറസ്റ്റിലായതോടെ പാസ്റ്റര്‍മാരുടെ വന്‍ പട തന്നെ സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, പൊലീസ് സ്റ്റേഷനിലേക്ക് വിദേശത്ത് നിന്നുള്‍പ്പെടെ ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. ഒടുവില്‍ യുവതികളെ ശാരീരികമായി ഉപദ്രവിക്കാത്തതിനാല്‍ പൂവാല ശല്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പാസ്റ്ററെ ഉച്ച തിരിഞ്ഞു വിട്ടയച്ചു.

മതപരിവര്‍ത്തനത്തിലൂടെ പെന്തക്കോസ്ത് വിഭാഗത്തിലെത്തിയ ആളാണ് ഷമീര്‍ പാസ്റ്റര്‍. പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്‍കാത്തതിനാലാണ് പുറ്റിങ്ങല്‍ അപകടം ഉണ്ടായതെന്ന് നേരത്തെ പ്രസംഗിച്ചു നടന്നത് വിവാദമായിരുന്നു. തല്ലു കിട്ടുമെന്നായപ്പോള്‍ അത് നിറുത്തി. മോശം പെരുമാറ്റത്തിന് സഭയില്‍ നിന്നും പാസ്റ്റര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്ത്രീകളുടെ രാത്രി നടത്തത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ് വനിതാ പൊലീസിനു നേരെ പാസ്റ്ററുടെ മോശം പെരുമാറ്റം.

ഷമീര്‍ കൊല്ലം മുസ്ലിം വിഭാഗത്തില്‍ നിന്നും പെന്തകൊസ്തില്‍ വന്ന ആളാണ് ആദ്യം ഒക്കെ വലിയ മാന്യത പുലര്‍ത്തി പലരെയും പാട്ടില്‍ ആക്കിയ വ്യക്തിയാണ്. ഷമീറിനു സ്വന്തമായി വീട് ഇല്ലായിരുന്നു. ഒരു അമേരിക്കന്‍ മലയാളി തങ്ങളുടെ മാതാപിതാക്കളുടെ പേര് നില നിര്‍ത്തുവാന്‍ വേണ്ടി കൊല്ലത്ത് കരീപ്രയില്‍ 13 പേര്‍ക്ക് 5 സെന്റ് വസ്തുവും വീടും കൊടുക്കാന്‍ തീരുമാനിക്കുകയും അതിന്‍ പ്രകാരം ഷമീറും അവിടെ അപേക്ഷ കൊടുക്കുകയും അങ്ങനെ 5 സെന്റും വീടും ലഭിക്കുകയും ചെയ്തുവെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

നിരവധി കുടുംബ പ്രശ്‌നവും ഷമീര്‍ ഉണ്ടാക്കിയെന്നും പരാതിയുണ്ട്. ആരുടെ വീട്ടില്‍ ചെന്നാലും അവിടെ എന്തെങ്കിലും ആവശ്യം പറഞ്ഞു കമ്പ്യൂട്ടര്‍ ഓപ്പണ്‍ ആക്കി അവിടെ ഉള്ള ഡാറ്റ മുഴുവന്‍ മോഷ്ടിക്കുക എന്നുള്ളത് ഇയാളുടെ ഹോബി ആണെന്നും ആക്ഷേപം അടക്കം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. വിദേശ രാജ്യങ്ങളിലടക്കം വേരുകളുള്ള പാസ്റ്ററാണ് ഷമീര്‍ കൊല്ലം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category