1 GBP = 93.60 INR                       

BREAKING NEWS

ഐപിഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ട കാലത്തെ സസ്പെന്‍ഷന്‍ കൊണ്ടും അപ്രധാന പദവിയിലെ നിയമനം കൊണ്ടുമൊന്നും പിണറായി വിജയന്റെ വിരോധം തീരുന്നില്ല; വ്യക്തിവിരോധം കൊണ്ടു നീറിപ്പുകഞ്ഞ പിണറായി വിജയന്‍ അഞ്ചു കൊല്ലം മുമ്പ് നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കി ജേക്കബ് തോമസിനോട് പകവീട്ടുന്നു; റിട്ടയര്‍ ചെയ്യാന്‍ നാലുമാസം കൂടി അവശേഷിക്കേ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസറെ എഡിജിപി ആക്കി തരംതാഴ്ത്തും

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാസിസത്തിനെതിരെ പോരാടുന്ന നായകനാണ് എന്നാണ് സഖാക്കള്‍ പൊതുവേ പറയുന്ന കാര്യം. എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റാണ് പിണറായി എന്ന അഭിപ്രായം ചുരുങ്ങിയ പക്ഷം ഡിജിപി ജേക്കബ് തോമസിനെങ്കിലും ഇനി തുറന്നു പറയാം. കാരണം പിണറായി കേരളത്തില്‍ ഏറ്റവും അധികം ദ്രോഹിച്ചവരുടെ കൂട്ടത്തിലാ ജേക്കബ് തോമസ്. എല്ലാം മടുത്തു സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാം എന്നു കരുതിയപ്പോള്‍ അതിനും സമ്മതിക്കാതെ മുഖ്യമന്ത്രിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ ദ്രേഹിക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിലായി ഇല്ലാത്ത കാരണങ്ങളും കുറ്റങ്ങളും കണ്ടുപിടിച്ച് ജേക്കബ് തോമസ് ഐപിഎസിനെ തരംതാഴ്ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്ക് വഹിക്കുന്ന വ്യക്തിയുമായ ജേക്കബ് തോമസിനെ എഡിജിപി റാങ്കിലേക്ക് തരം താഴ്ത്താനാണ് സര്‍ക്കാറിന്റെ ശ്രമം. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാറുമായി ഉടക്കി നില്‍ക്കുന്ന ജേക്കബ് തോമസ് വിരമിക്കാന്‍ ഇനി നാല് മാസം മാത്രം ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിനെതിരെ സര്‍ക്കാറിന്റെ പകപോക്കല്‍. ജേക്കബ് തോമസിനെതിരെ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിന്റെ പേരു പറഞ്ഞു കൊണ്ട് അദ്ദേഹത്തെ തരംതാഴ്ത്താനാണ് ശ്രമം. ചട്ടവിരുദ്ധമായി പുസ്തകം എഴുതി, സര്‍ക്കാറിനെതിരെ പ്രതികരിച്ചു തുടങ്ങിയ കാര്യത്തില്‍ ജേക്കബ് തോമസ് കുറ്റക്കാരനാണെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇത് അനുസരിച്ചുള്ള നടപടിയാണ് ഇപ്പോഴത്തേതെന്ന് വാദിക്കുമ്പോഴും പകപോക്കലാണെന്നത് വ്യക്തമാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി സ്ഥാനത്തു നിന്നും എഡിജിപി സ്ഥാനത്തേക്ക് തരംതാഴ്ത്തുന്നത്.

സംസ്ഥാനത്തെ ഒരു ഐപിഎസ് ഉദോഗസ്ഥനെ തരംതാഴ്ത്താന്‍ തീരുമാനം കൈക്കൊള്ളുന്നത് ഇതാദ്യമായാണ്. 1969ലെ സര്‍വീസ് ചട്ടങ്ങള്‍ ജേക്കബ് തോമസ് ലംഘിച്ചു എന്നാണ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അധ്യക്ഷനായ സമിതി കണ്ടെത്തിയത്. നിരന്തരമായി സര്‍വീസ് ചട്ടങ്ങള്‍ അദ്ദേഹം ലംഘിക്കുന്നു എന്നായുന്നു സമിതിയുടെ കണ്ടെത്തല്‍. ജേക്കബ് തോമസ് എഴുതിയ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം, സര്‍വീസ് ചട്ടങ്ങളനുസരിച്ച് ആവശ്യമുള്ള അനുമതികള്‍ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്ന് ഇത് സംബന്ധിച്ച് അന്വേഷണം രാജീവ് സദാനന്ദന്‍ കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


ജേക്കബ് തോമസിന്റെ ആത്മകഥായാണ്സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പൊലീസ് ഫോഴ്‌സ് ( റസ്ട്രീക്ഷന്‍സ് ഓഫ് റൈറ്റസ്) ലെ 3(1) (c) വകുപ്പുകള്‍ അനുസരിച്ച് ജേക്കബ് തോമസിന്റെ നടപടി തെറ്റാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഇതനുസരിച്ച് ഇത്തരം ഒരു പുസ്തകം എഴുതുന്നതിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി ലഭ്യമാക്കണം. ഇത് ജേക്കബ് തോമസ് ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സാഹിത്യ, ശാസ്ത്ര, രചനകള്‍ മാത്രമാണ് മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രസിദ്ധീകരിക്കാന്‍ ചട്ട പ്രകാരം പ്രസിദ്ധീകരിക്കാന്‍ സാധിക്കുക. എന്നാല്‍ ജേക്കബ് തോമസിന്റെ പുസ്തകം ഈ വിഭാഗത്തില്‍പെടുന്നതല്ല. അതേസമയം അദ്ദേഹം ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പുസ്തകത്തില്‍ ഉപയോഗിച്ച വിവരങ്ങള്‍ രഹസ്യ നിയമത്തിന്റെ പരിധിയില്‍ പെടുന്നതല്ലെന്നാണ് കമ്മീഷന്റെ നിഗമനം.

1985ലെ ഐപിഎസ് ബാക്കിലെ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസുകാരനാണ് അദ്ദേഹം. ഈ വരുന്ന മെയ് മാസം 31ന് അദ്ദേഹം വിരമിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ തരംതാഴ്ത്തല്‍ നടപടിയുമായി പകപോക്കുന്നത്. 2015 ജനുവരിയാണ് ഡിജിപി പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുന്നത്. എന്നാല്‍ പൊലീസ് മേധാവി പദവിക്ക് യോഗ്യനാണെങ്കിലും പിണറായി അതിന് തയ്യാറായില്ല. തുടര്‍ന്ന് വിജിലന്‍സ് മേധാവി പദവി നല്‍കി. മുഖം നോക്കാതെ അഴിമതിക്കാര്‍ക്കെതിരെ അദ്ദേഹം നടപടി സ്വീകരിച്ചതോടെ സര്‍ക്കാറിന്റെ തന്നെ കണ്ണിലെ കരടായി മാറുകയായിരുന്നു. നിലവില്‍ ഷൊര്‍ണൂര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആയാണ് തസ്തികയിലാണ് ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത്.

അടുത്തിടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ബിനാമി പേരില്‍ ജേക്കബ് തോമസ് തമിഴ്നാട്ടില്‍ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ സത്യന്‍ നരവൂര്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ മാസം 31ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചതും സ്റ്റേ വാങ്ങുന്നതും.

നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറായ ജേക്കബ് തോമസിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലാകുകയും സസ്പെന്‍ഷനിലാകുകയും ചെയ്തിരുന്നു. ഇദ്ദേഹം പിന്നീട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയെ തുടര്‍ന്നാണ് സര്‍വീസില്‍ തിരികെ പ്രവേശിച്ചത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പേരിലായിരുന്നു സസ്പെന്‍ഷന്‍.

സംസ്ഥാന സര്‍ക്കാറിന്റെ അവഗണയില്‍ മനം മടുത്ത് സ്വയം വിരമിക്കാന്‍ ഒരുങ്ങിയെങ്കിലും അതിനും അനുവദിക്കാത്ത വിധത്തിലാണ് സര്‍ക്കാറിന്റെ നേട്ടയാടല്‍. രണ്ടു വര്‍ഷം നീണ്ട സസ്‌പെന്‍ഷന് ശേഷമാണ് കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ പിന്‍ബലത്തില്‍ ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊര്‍ണൂര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. തീര്‍ത്തും അപ്രധാനമായ ഈ തസ്തികയില്‍ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെടുന്നത്.

ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച ചില അഭിപ്രായ പ്രകടനം വന്‍ വിവാദമായിരുന്നു. 'നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു' വിവാദ പരാമര്‍ശം. സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം മേയില്‍ ജേക്കബ് തോമസ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ അപേക്ഷയെ എതിര്‍ത്തു. മാത്രമല്ല, ജേക്കബ് തോമസിനെതിരെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കുകയും ചെയ്തിരുന്നു. സര്‍വീസിലിരിക്കെ മൂന്നുമാസം മുമ്പ് നോട്ടീസ് നല്‍കിയില്ലെന്ന കാരണത്താല്‍ കേന്ദ്രം അപേക്ഷ തള്ളുകയായിരുന്നു. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഹര്‍ജി നിലനില്‍ക്കെ കഴിഞ്ഞ ഓഗസ്റ്റില്‍ സ്വയം വിരമിക്കല്‍ അപേക്ഷയുമായി അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറുടെ പദവിയോടെയാണ് നിമയനമെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും, അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഒരു ഓഫീസിലാണ് ജേക്കബ് തോമസിനെ നിയമിച്ചത്. ടെലിഫോണ്‍, ഔദ്യോഗിക വാഹനം, ഡ്രൈവര്‍, പ്യൂണ്‍, സുരക്ഷ തുടങ്ങിയവ ഒന്നും സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് അനുവദിച്ചില്ല. സംസ്ഥാന സര്‍ക്കാറിന്റെ പ്രതികാര നടപടിയാണിതെന്ന് ബോധ്യപ്പെട്ട ജേക്കബ് തോമസ് തീര്‍ത്തും നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ഇദ്ദേഹത്തിന്റെ സ്വയം വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികളെ വിമര്‍ച്ചതിനാണ് ജേക്കബ് തോമസിനെ 2017ല്‍ ആദ്യം സസ്‌പെന്‍ഡ് ചെയ്യുന്നതത്.

മാത്രമല്ല, 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചതും സസ്‌പെന്‍ഷനൊപ്പം വകുപ്പുതല അന്വേഷണത്തിനും കാരണമായിരുന്നു. തുറമുഖ വകുപ്പില്‍ മണ്ണുമാന്തിക്കപ്പല്‍ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി വിജിലന്‍സ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു. മാത്രമല്ല, ഇതിനൊപ്പം മുമ്പ് ഉണ്ടായിരുന്ന സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി നല്‍കുകയും ചെയ്തു. തന്റെ ആത്മകഥയില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് കേസും ജേക്കബ് തോമസിനെതിരെ നിലവിലുണ്ട്. അടുത്തിടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെതിരായ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. മുന്‍ ഡിജിപിയും ഭരണസമിതി അംഗവുമായ ടി പി സെന്‍കുമാര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചപ്പോള്‍ അതില്‍ ജേക്കബ് തോമസ് ഉള്‍പ്പെട്ടിരുന്നു. അതേസമയം അന്വേഷണ സമിതിയില്‍ അപ്രതീക്ഷിതമായാണ് സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ജേക്കബ് തോമസിനെ ഉള്‍പ്പെടുത്തിയത്.

ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തിയാല്‍ അത്തരത്തിലൊരു നടപടി നേരിടുന്ന സംസ്ഥാനത്തെ ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും അദ്ദേഹം. രാജീവ് സദാനനന്ദന്റെ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച വിവരം സര്‍ക്കാര്‍ അദ്ദേഹത്തെ അറിയിക്കും. തന്റെ ഭാഗം വിശദീകരിക്കാന്‍ ജേക്കബ് തോമസിന് ഒരു മാസത്തെ സാവകാശമുണ്ടായിരിക്കും. ഇതിന് ശേഷമായിരിക്കും നടപടി പ്രാബല്യത്തിലാക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category